സ്വര്‍ണ വില കുറഞ്ഞു ;പവന് 33680 രൂപ

കൊച്ചി: സ്വര്‍ണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. 33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്. 34,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 34,000 രൂപയില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 4210 Read More …

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഷാഫി പറമ്ബിലിനെതിരെ മത്സരിക്കാനൊരുങ്ങി മുന്‍ ഡിസിസി അധ്യക്ഷന്‍ എ. വി ഗോപിനാഥ്

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ വി ഗോപിനാഥ് മത്സരിച്ചേക്കും. മുന്‍ എംഎല്‍എ കൂടിയായ ഗോപിനാഥിനെ പിന്തുണക്കുന്ന കാര്യത്തില്‍ സി.പി.എം ഉടന്‍ തീരുമാനമെടുക്കും. പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷനും മുന്‍ എംഎല്‍എയുമാണ് എ.വി ഗോപിനാഥ് രാഷ്ട്രീയ ശത്രുക്കളോട് ഇല്ലാത്ത ശത്രുതയാണ് കോണ്‍ഗ്രസ് നേതൃത്വം തന്നോട് കാണിച്ചതെന്ന് എ വി ഗോപിനാഥ് Read More …

കോഴിക്കോട് ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രാജസ്ഥാന്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രാജസ്ഥാന്‍ സ്വദേശി കോഴിക്കോട്ട് പിടിയില്‍. റെയില്‍വേ സംരക്ഷണ സേനയുടെ പതിവ് പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചത്. മംഗലാപുരം- ചെന്നൈ എക്‌സ്പ്രസ് ട്രെയിനിലെ പരിശോധനയ്ക്കിടെയാണ് 36 ലക്ഷം രൂപ കണ്ടെടുത്തത്. അഞ്ഞൂറ്, രണ്ടായിരം രൂപയുടെ കറന്‍സികളാണ് റെയില്‍വേ സംരംരക്ഷണ സേന പിടികൂടിയത്. എസ് 8 കോചില്‍ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാന്‍ Read More …

രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച്‌ കൊന്നു; കുട്ടിയുടെ മൃതദേഹം വഹിച്ച്‌ ബൈക്കില്‍ മൂത്തമകള്‍, ഞെട്ടലോടെ നാട്ടുകാര്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടു വയസുകാരിയെ അച്ഛന്‍ കഴുത്തുഞെരിച്ച്‌ കൊന്നു. കൊലപാതകത്തിന് ശേഷം കുഞ്ഞിനെ മൂത്ത മകള്‍ക്ക് കൈമാറി. കുട്ടിയുടെ മൃതദേഹം വഹിച്ച്‌ മൂത്തമകള്‍ അച്ഛന്റെ ബൈക്കില്‍ വരുന്നത് കണ്ട നാട്ടുകാര്‍ ഞെട്ടി. നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവിനെ പിന്നീട് പൊലീസിന് കൈമാറി. ഗോരഖ്പൂറിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതി രമേഷ് Read More …

കേ​ര​ളീ​യ ജ​ന​ത​യു​ടെ വി​കാ​രം യു.ഡി.എഫിനൊപ്പം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേ​ര​ളീ​യ ജ​ന​ത​യു​ടെ വി​കാ​രം യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചു വ​ര​ണ​മെ​ന്ന​താ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ‌മാ​ന​വി​ക ഐ​ക്യ​ത്തി​ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ത്രി​ദി​ന പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. Read More …

പൂജാ സമയത്ത് നഗ്‌നയായി നില്‍ക്കണം; ആകാശത്ത് നിന്ന് കോടികള്‍ മഴയായ് പെയ്യും; പരാതിയുമായി പെണ്‍കുട്ടി; 5 പേര്‍ അറസ്റ്റില്‍

നാഗ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്്. പെണ്‍കുട്ടി നഗ്നയായി നിന്നാല്‍ ആകാശത്ത് നിന്ന് 50 കോടി രൂപ മഴ പോലെ പെയ്യുമെന്നായിരുന്നു ഇവരുടെ അവകാശവാദം. നാഗ്പൂരിലാണ് സംഭവം. കഴിഞ്ഞ മാസമാണ് അഞ്ച് പേരില്‍ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പ്രത്യേക പൂജകള്‍ ചെയ്താല്‍ സമ്ബന്നയാകാമെന്നും Read More …

തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ പുറത്തിറക്കിയ മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അഭ്യര്‍ഥിച്ചു. മാതൃകാ പെരുമാറ്റചട്ട ലംഘനവുമായും മറ്റും ബന്ധപ്പെട്ട പരാതികള്‍ സിവിജില്‍ ആപ് വഴി പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാന്‍ സംവിധാനമുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. Read More …

“വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്കരിക്കൂ”; വില വര്‍ദ്ധനയ്ക്ക് പിന്നാലെ മോദിയുടെ പഴയ ട്വീറ്റ് വൈറല്‍

ഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 2013ല്‍ യു.പി.എ ഭരണകാലത്ത് ​ഗ്യാസ് വില വര്‍ദ്ധനവിനെ പരിഹസിച്ച്‌ മോദി കുറിച്ച്‌ ട്വീറ്റാണ് ഇന്ന് വീണ്ടും ചര്‍ച്ചയാവുന്നത്. നിങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്ബോള്‍ വീട്ടിലെ ഗ്യാസ് സിലിണ്ടറിനെ നമസ്​കരിക്കൂ. അവര്‍ അതും തട്ടിപ്പറിച്ചെടുക്കുകയാണ് എന്നായിരുന്നു നരേന്ദ്ര Read More …