ഹിമാചലില്‍ ഒരാള്‍ക്കൊഴികെ ബാക്കി ഗ്രാമവാസികള്‍ക്ക് മുഴുവന്‍ കൊറോണ സ്ഥിരീകരിച്ചു

ഹിമാചല്‍ പ്രദേശ്: ലാഹോളില്‍ ഒരു ഗ്രാമത്തില്‍ 52 വയസ്സുകാരനൊഴികെയുള്ള മുഴുവന്‍ ഗ്രാമവാസികള്‍ക്കും കൊറോണ പോസിറ്റീവ്. മണാലി-ലേഹ് പ്രധാനപാതയില്‍ തോറാങ് ഗ്രാമത്തിലാണ് 42 നിവാസികളില്‍ 41 പേര്‍ക്കും കോവിഡ് പോസിറ്റീവായത്. തണുപ്പ് കാലമായതിനാല്‍ ഗ്രാമത്തിലെ മറ്റ് ആളുകള്‍ കുളുവിലാണ് നിലവില്‍ താമസം. ബാക്കിയുള്ള ഗ്രാമവാസികളില്‍ 52 കാരനായ ഭൂഷണ്‍ താക്കൂര്‍ ഒഴിച്ച്‌ മറ്റെല്ലാവര്‍ക്കും കഴിഞ്ഞ ദിവസം കൊറോണ Read More …

ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം

ശബരിമല: ശബരിമലയില്‍ ഇന്നും നാളെയും രണ്ടായിരം പേര്‍ക്ക് പ്രവേശനം അനുവദിക്കും. ശബരിമലയില്‍ തീര്‍ത്ഥാടനകാലത്തിനു ആരംഭം കുറിച്ച ശേഷം ഇതാദ്യമായാണ് 2,000 പേര്‍ക്ക് ദര്‍ശനാനുമതി. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് 2,000 പേര്‍ക്ക് പ്രവേശനം. മറ്റ് ദിവസങ്ങളില്‍ 1,000 പേര്‍ക്കാണ് ദര്‍ശനാനുമതി. ഇന്ന് ഹരിവരാസനത്തിന് മുന്‍പ് ദര്‍ശനം നടത്തുന്ന നിലയിലാണ് 2000 പേര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. അതേസമയം, Read More …

തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി അമിത്ഷാ ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിക്കും. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ ബിജെപി കോര്‍ കമ്മിറ്റിയിലുള്‍പ്പെടെ അമിത് ഷാ പങ്കെടുക്കുന്നുണ്ട്. ഏറെ നിര്‍ണായ തീരുമാനങ്ങള്‍ അമിത്ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തില്‍ എടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമിത് ഷാ-രജനികാന്തുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിവരം. സന്ദര്‍ശന പട്ടികയില്‍ രജനീകാന്തുമായുള്ള കൂടിക്കാഴ്ച ലിസ്റ്റ് Read More …

യുഎസില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍: വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്ന് യുഎസ് പോലിസ് അറിയിച്ചു. വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫിസും ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രദേശികപോലിസും സംഭവ സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുന്നതിനു മുമ്ബു തന്നെ രക്ഷപ്പെട്ടതായി വോവറ്റോസ പോലിസ് Read More …

ലീവ് ചോദിച്ചതിന് ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു ; പ്രവാസിയുടെ നില അതീവ ഗുരുതരം

ദോഹ: ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ ദോഹയില്‍ സ്‌പോണ്‍സര്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു. ബീഹാര്‍ സ്വദേശി ഹൈദര്‍ അലിയെയാണ്(35) നെറ്റിയില്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അലി ദോഹയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒക്ടോബര്‍ 29നായിരുന്നു സംഭവം. 30 ന് ഇന്ത്യലേക്കുള്ള ടിക്കറ്റ് എടുത്ത അലി അനുവാദം ചോദിക്കനായി സ്‌പോണ്‍സറുടെ അടുത്തേക്ക് ചെല്ലുകയും അവിടെ വെച്ച്‌ അവര്‍ തമ്മില്‍ ഉണ്ടായ Read More …

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി ;ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി.രണ്ട് യാത്രക്കാരില്‍ നിന്നായി 1088 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.48 ലക്ഷം രൂപ വിലവരും. ശരീരത്തില്‍ ഒളിപ്പിച്ചാണ് യാത്രക്കാര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വലിയൊരു സംഘം പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും Read More …

ബാര്‍കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രിയുടെ അനുമതി

തിരുവനന്തപുരം: ബാര്‍കോഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു അനുമതി. ചെന്നിത്തല കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിജിലന്‍സ് അന്വേഷണത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിനു അനുമതി. കേസെടുത്ത് അന്വേഷണം നടത്തണമെന്ന വിജിലന്‍സ് ആവശ്യം മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. അതേസമയം, Read More …

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം Read More …