പിതാവിന്റെ ഫോണില്‍ മകന്‍ ഒരു ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്​തു; നഷ്​ടമായത് ഒമ്ബതുല​ക്ഷം രൂപ

നാഗ്​പുര്‍: ഫോണില്‍ മകന്‍ ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്​റ്റാള്‍ ചെയ്​തതോടെ പിതാവിന്റെ ബാങ്ക്​ അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്​ ഒമ്ബതുലക്ഷം.നാഗ്​പുര്‍ കൊറാഡിയില്‍ താമസിക്കുന്ന അശോക്​ മാന്‍വാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.15കാരനായ മകന്‍ അശോകി​ന്റെ ഫോണ്‍ ഉപയോഗിച്ചിരുന്ന സമയത്ത് ഡിജിറ്റല്‍ പേയ്​മെന്‍റ്​ കമ്ബനിയുടെ കസ്​റ്റമര്‍ കെയറില്‍നിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതന്റെ ഫോണ്‍ എത്തി. തുടര്‍ന്ന് അശോകിന്റെ ഡിജിറ്റല്‍ Read More …

ട്രംപിന്‍റെ നയങ്ങള്‍ പൊളിച്ചെഴുതാന്‍ ബൈഡന്‍ ഒരുങ്ങുന്നു

അമേരിക്കയില്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങള്‍ സമഗ്രമായി പൊളിച്ചെഴുതാന്‍ നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്‍ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടന്‍ ബൈഡന്‍ റദ്ദാക്കും. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കും. പാരീസ് ഉടമ്ബടിയില്‍ നിന്ന് അമേരിക്ക പിന്മാറിയ നടപടിയും തിരുത്തും. ട്രംപിന്റെ കാലത്ത് ഏറെ വഷളായ Read More …

മുന്നുവയസ്സുകാരിയെ പന്ത്രണ്ടുകാരന്‍ ബലാത്സംഗം ചെയ്തു; മകനുമായി അച്ഛന്‍ ഒളിവില്‍പ്പോയി, അന്വേഷണം

റാഞ്ചി: മൂന്നുവയസ്സുകാരിയെ പന്ത്രണ്ടുവയസ്സുകാരന്‍ ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലാണ് സംഭവം നടന്നത്. നവംബര്‍ നാലിന് നടന്ന സംഭവം,കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്. വാടക വീട്ടില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് അയല്‍വാസിയായ പന്ത്രണ്ടുകാരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്ക് പിന്നാലെ പന്ത്രണ്ടുകാരനുമായി Read More …

സെക്രട്ടേറിയറ്റ് തീപിടിത്തം: അഗ്‌നിബാധയല്ല അട്ടിമറിയെന്ന് തെളിഞ്ഞെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തം അഗ്‌നിബാധയല്ല അട്ടിമറിയാണെന്ന് തെളിഞ്ഞെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുപ്രധാന രേഖകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നത്. വേണ്ട പോലെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും തത്ത പറയും പോലെ പറയും. സെക്രട്ടേറിയറ്റ് തീപിടിത്തം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മന്ത്രി കെ ടി ജലീല്‍ നടത്തിയത് ക്രമക്കേടുകളുടെ Read More …

കോവിഡ്​കാല സഹായം: സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാര്‍ ചെലവഴിച്ചു

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധി കാലത്ത്​ ദുരിതാശ്വാസത്തിനും ഭക്ഷണവിതരണത്തിനുമായി കുവൈത്ത്​ സാമൂഹികക്ഷേമ മന്ത്രാലയം ഒരു കോടി ദീനാര്‍ ചെലവഴിച്ചു. 39,000ത്തോളം പേര്‍ മന്ത്രാലയം രൂപവത്​കരിച്ച സഹായ പദ്ധതിയില്‍ രജിസ്​റ്റര്‍ ചെയ്​തു. രജിസ്​റ്റര്‍ ചെയ്​തവര്‍ക്ക്​ പലചരക്ക്​ സാധനങ്ങള്‍, സാമ്ബത്തികസഹായം, വാടക നല്‍കാനുള്ള സഹായം എന്നിവക്ക്​ പ്രതിമാസ കൂപ്പണുകള്‍ നല്‍കി. സര്‍ക്കാറും സന്നദ്ധ സംഘടനകളും നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ്​ കോവിഡ്​ Read More …

അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു; മകളെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

അഞ്ചാലുംമൂട്: പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. . തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത മകളും അമ്മയും സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു.ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി Read More …

ബാര്‍ കോഴ: ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി തേടി

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പണം കൊടുത്തെന്ന ബാറുടമ ബിജു രമേശിന്‍ഖെ പുതിയ വെളിപ്പെടുത്തലില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനു സര്‍ക്കാര്‍ നടപടി തുടങ്ങി. അന്വേഷണത്തിനു അനുമതി തേടി ഫയല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കൈമാറി. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയനുസരിച്ച്‌ മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി Read More …

അനധികൃത സ്വത്ത് സമ്ബാദനം: കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: അഴീക്കോട് എം.എല്‍.എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചെന്ന പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് ജഡ്ജി കെ.വി.ജയകുമാര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലന്‍സ് എസ്.പിയോട് പ്രാഥമിക അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു. അഭിഭാഷകനായ എം.ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. അതേസമയം പ്ലസ് ടു Read More …