ഇ​ന്ത്യ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് മ​റ​ച്ചു വ​യ്ക്കു​ന്നു; ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ട്രം​പ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്കെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. ക്ലീ​വ് ലാ​ന്‍​ഡി​ലെ കേ​സ് വെ​സ്റ്റേ​ണ്‍ റി​സ​ര്‍​വ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ലാ​ണ് ട്രം​പ് ഇ​ന്ത്യ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ഇ​ന്ത്യ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് മ​റ​ച്ചു വ​യ്ക്കു​ക​യാ​ണെ​ന്നും യ​ഥാ​ര്‍ഥ​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​ന്ത്യ​യി​ല്‍ എ​ത്ര​ പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും ഇ​ന്ത്യ​ക്ക് പു​റ​മെ Read More …

ദലിതരെ അടിച്ചമര്‍ത്താനുള്ള യു.പി സര്‍ക്കാറി​െന്‍റ നീക്കം ലജ്ജാകരം -രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഹഥ്​രസ്​ കൂട്ടബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശ്​ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ദലിതരെ അടിച്ചമര്‍ത്താനും സമൂഹത്തില്‍ അവരുടെ ‘സ്ഥാനം’ കാണിച്ചുകൊടുക്കുന്നതിനുമുള്ള യു.പി സര്‍ക്കാറി​െന്‍റ നീക്കം ലജ്ജാകരമാണ്​. അത്തരം വിദ്വേഷ ചിന്തകള്‍ക്കെതിരെയാണ്​ തങ്ങളുടെ പോരാട്ടമന്നും​ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ട്വീറ്ററിലാണ്​ രാഹുല്‍ യു.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്​. ”ഇന്ത്യയുടെ മകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു​. യാഥാര്‍ഥ്യങ്ങള്‍ അടിച്ചമര്‍ത്തിയ ശേഷം Read More …

ലൈഫ് മിഷന്‍: സിബിഐ അന്വേഷണത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിനെതിരെ നടക്കുന്ന സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ എ.ജി സി.പി സുധാകര പ്രസാദിനോട് നിയമോപദേശം തേടിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സ്വമേധയാ അന്വേഷണം ആരംഭിച്ച സിബിഐ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കാനും ധാരണയായിട്ടുണ്ട്.ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ Read More …

ബാബറി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ; പ്രതികരിച്ച്‌ യെച്ചൂരി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസിലെ വിധിയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീതി പൂര്‍ണമായും നിഷേധിക്കപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. ബാബറി മസ്ജിദ് കേസിലെ ഗൂഡാലോചന കുറ്റം ചുമത്തിയ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാകപ്പെട്ടിരിക്കുന്നു. പള്ളി സ്വയം പൊട്ടിത്തെറിച്ചതാണോ? പള്ളി പൊളിച്ചത് ഗുരുതരമായ നിയമലംഘവമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഈ വിധി! Read More …

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി അപഹാസ്യമെന്ന് കെ പി എ മജീദ്

കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ച കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട ലഖ്‌നോ സിബിഐ കോടതിയുടെ വിധി അപഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. ബാബരി മസ്ജിദ് പൊളിക്കാന്‍ വേണ്ടി രഥയാത്ര നടത്തുകയും കര്‍സേവ സംഘടിപ്പിക്കുകയും ചെയ്ത സംഘപരിവാറും പ്രതികളും ഗൂഢാലോചന നടത്തിയില്ലെന്ന വാദം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യന്‍ ജുഡീഷ്യറിക്കുതന്നെ അപമാനമാണ് ഈ Read More …

ബാബരി തകര്‍ത്തിട്ടില്ലെന്ന്​​ പറയുന്ന പോലെയാണ്​ വിധി, സി.ബി.ഐ അപ്പീല്‍ പോകണം -ലീഗ്​

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക്​​ പിന്നാലെ പ്രതികരണവുമായി മുസ്​ലിം ലീഗ്​. അന്വേഷണ ഏജന്‍സിതന്നെ അപ്പീല്‍ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കണമെന്നും മുസ്​ലിംലീഗ്​ സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ്​ തങ്ങള്‍ പ്രതികരിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന്​ സുപ്രീംകോടതി തന്നെ പറഞ്ഞതാണ്​. അന്വേഷണ ഏജന്‍സി കുറ്റക്കാരെ കണ്ടെത്തിയതാണ്​. Read More …

മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ അവസാനിച്ചു: സത്യം തെളിഞ്ഞു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അയോദ്ധ്യതര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ മൂന്ന് പതിറ്റാണ്ടുകാലത്തെ വേട്ടയാടല്‍ ലഖ്നൗ സിബിഐ കോടതി വിധിയോടെ അവസാനിച്ചെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോണ്‍ഗ്രസും കപട മതേതര രാഷ്ട്രീയക്കാരും ബിജെപിക്കെതിരെ നടത്തിയ നുണപ്രചരണങ്ങളെല്ലാം പൊളിഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തര്‍ക്കമന്ദിരത്തിന്‍്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിന് കോണ്‍ഗ്രസ് മാപ്പ് പറയണം. എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള സമുന്നതരായ നേതാക്കളെ Read More …

ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ല; എല്ലാ പ്രതികളേയും വെറുതെ വിട്ട് കോടതി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസില്‍ എല്ലാവരേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തില്‍ അയോദ്ധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകര്‍ത്തതിന് Read More …