ലോക്ക്ഡൗണില്‍ വിമാന യാത്ര റദ്ദായവര്‍ക്ക് റീഫണ്ട് നല്‍കും

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ വിമാന സര്‍വീസ് റദ്ദായത് കാരണം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് റീഫണ്ട് ചെയ്യും. ഇതിന് വേണ്ടി ഡിജിസിഎ സമര്‍പ്പിച്ച ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. യാത്രക്കാര്‍ക്ക് ആ ടിക്കറ്റ് നിരക്കിന് തുല്യമായ യാത്ര ഏത് റൂട്ടിലും അനുവദിക്കണമെന്നാണ് ശുപാര്‍ശ. വിമാന കമ്ബനികള്‍ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കണമെന്ന് നേരത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ Read More …

ആന്തൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ്

ആന്തൂരില്‍ പ്രവാസിയായ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെും ക്രൂരമായ നിലപാടാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചത്. സിപിഐഎം എഴുതിക്കൊടുത്ത റിപ്പോര്‍ട്ടാണ് അന്വേഷണ സംഘം നല്‍കിയിരിക്കുന്നത്. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച്‌ മുന്നോട്ടുപോകുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍ Read More …

വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദിയില്‍; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടി ഫോറങ്ങളില്‍ ആകണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എംപിമാര്‍ നിഴല്‍യുദ്ധം നടത്തരുതെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ മുരളീധരന്‍ കൊടിക്കുന്നില്‍ സുരേഷ് അടക്കമുള്ള എം.പിമാര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരെയാണ് കെപിസിസി അധ്യക്ഷന്‍ താക്കീത് നല്‍കിയത്. എം.പിമാര്‍ സ്ഥാനം രാജിവെച്ച്‌ എം.എല്‍.എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന പ്രചരണത്തിനെതിരെ കൊടിക്കുന്നില്‍ Read More …

ശബരിമല; ആരോഗ്യ പ്രോ​ട്ടേ​ാക്കോളും തയാറാക്കുന്നു

 കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രു​ടെ എ​ണ്ണം എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ആ​ശ​യ​ക്കു​ഴ​പ്പം. ഇ​വ​രെ ആ​രോ​ഗ്യ​പ്രോ​​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌​ എ​ങ്ങ​നെ അ​തി​ര്‍​ത്തി ക​ട​ത്തു​മെ​ന്ന​ത്​ സ​ര്‍​ക്കാ​റി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പ്രോ​​ട്ടോ​ക്കോ​ള്‍ ത​യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ വ്യ​ക്​​ത​മാ​യ റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കാ​ന്‍ ക​​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ​സെ​​ക്ര​ട്ട​റി​യെ ചു​മ​ത​ല​െ​പ്പ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ആ​രോ​ഗ്യ പ്രേ​ാ​​ട്ടോ​ക്കോ​ള്‍​കൂ​ടി ത​യാ​റാ​ക്കാ​നാ​ണ്​ Read More …

പെണ്‍കുട്ടികളെ സംരക്ഷിക്കുകയല്ല, അധികാരം നിലനിര്‍ത്തുക മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം-രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഹ​ത്രാ​സി​ല്‍ ദലിത് പെ​ണ്‍​കു​ട്ടി ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പിറകെയാണ് ബല്‍റാംപുരില്‍ ബലാത്സംഗം ചെയ്ച്ചെയ്ത് മറ്റൊരു ദലിത് പെണ്‍കുട്ടിയെ കൊന്നത്. യു​.പി​യി​ല്‍ ന​ട​ക്കു​ന്ന​ത് ജം​ഗി​ള്‍​രാ​ജ് ആ​ണെ​ന്നും പെ​ണ്‍​കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത​ല്ല, സ​ത്യം മ​റ​ച്ചു​വെ​ച്ച്‌ അ​ധി​കാ​രം നി​ല​നി​ര്‍​ത്തു​ക എ​ന്ന​താ​ണ് Read More …

ലൈഫ്: സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവനപദ്ധതി ക്രമക്കേടില്‍ സര്‍ക്കാരിന് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. ലൈഫ് ഇടപാടില്‍ സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. യൂണിടാക്കും സെയ്ന്‍ വെഞ്ചേഴ്സുംവിദേശ സഹായം Read More …

യു.പിയില്‍ വീണ്ടും ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി

ഹത്രാസിന് പിന്നാലെ യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകര്‍ന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നീതിക്കായുള്ള പ്രതിഷേധങ്ങള്‍ തുടരവെയാണ് യുപിയില്‍ സമാന ക്രൂരത ആവര്‍ത്തിച്ചിരിക്കുന്നത്. ബല്‍റാംപൂര്‍ സ്വദേശിയായ Read More …

തദ്ദേശ തെരഞ്ഞെടുപ്പ് : അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വി ഭാസ്‌കരനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ചില തദ്ദേശ സ്വയംഭരണ വകുപ്പ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് നീണ്ടു പോകുകയായിരുന്നു. ആഗസ്റ്റ് 12ന് വോട്ടര്‍ പട്ടികയുടെ കരട് രൂപം പ്രസിദ്ധീകരിച്ചിരുന്നു. നവംബറിലാണ് സംസ്ഥാനത്തെ തദ്ദേശ Read More …