മുതുകാട് ചോദിക്കുന്നു; കേരളം ഭ്രാന്തലയമോ?

തിരുവനന്തപുരം: കോവിഡ് മഹാമാരി അതിവേഗം പടര്‍ന്നു പിടിക്കുമ്പോഴും മലയാളികളുടെ ജാഗ്രതകുറവ് കണ്ട് നിരാശനായി പ്രശസ്ത മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് കടമെടുക്കുകയാണ്, സ്വാമിവിവേകാനന്ദന്റെ വാക്കുകള്‍-കേരളം ഭ്രാന്താലയമോ?കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒട്ടേറെ ജനോപകാരപ്രദമായ വീഡിയോകള്‍ മലയാളികള്‍ക്ക് നല്‍കിയ മുതുകാടിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ മലയാളിയുടെ ജാഗ്രതകുറവിനെ കുറിച്ചുള്ള നിരാശകളുണ്ട്. രോഷവുമുണ്ട്.എല്ലാ പിടിവിട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ ആരും ആരുപറഞ്ഞാലും കേള്‍ക്കാത്ത Read More …

രാജസ്ഥാനില്‍ ബി.ജെ.പി കുതിരക്കച്ചവടത്തിന്

ന്യുദല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം ശക്തമാക്കി. സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുള്ള എം.എല്‍.എ മാരില്‍ ചിലരെ കുതിക്കച്ചവടത്തിലൂടെ കൂറുമാറ്റുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബി.ജെ.പി. രാജസ്ഥാന്‍ സംസ്ഥാന നേതൃത്വത്തിന് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയുണ്ട്.കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ 25 കോടി രൂപവരെ ബി.ജെ.പി.വാഗ്്ദാനം ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്്‌ലോട്ട് Read More …

പ്ലാസ്മ തെറാപ്പിയിലൂടെ അജിത് കോവിഡ് മുക്തനായി

മലപ്പുറം:പ്ലാസ്മ തെറാപ്പിയിലൂടെ കോവിഡ് മുക്തനായ ആള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നു വീട്ടിലേക്കു മടങ്ങി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അജിത്താണ് പൂര്‍ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുള്‍ ലത്തീഫുമാണ് അജിത്തിനു പ്ലാസ്മ നല്‍കിയത്. ഇരുവരും അജിത്തിനെ യാത്രയയക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. തനിക്ക് പുതുജീവന്‍ നല്‍കിയ പ്ലാസ്മ ദാതാക്കള്‍ക്ക്് നന്ദി പറഞ്ഞാണ് Read More …

സ്വപ്്‌നയെയും സന്ദീപിനെയും ഇന്ന് കൊച്ചിയിലെത്തിക്കും

ബംഗളൂരു: തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സിലേറ്റ് വഴി സ്വര്‍ണക്കടത്ത് നടന്ന കേസില്‍ ആരോപണവിധേയരായ സ്വപ്്‌ന സ്വരേഷിനെയും സന്ദീപ് നായരെയും ഇന്ന് കൊച്ചിയിലെത്തിക്കും.ശനിയാഴ്ച രാത്രിയാണ് ഇരുവരെയും ബംഗളുരുവിനെ ബി.ടി.എം.ലേഔട്ട് ഹോട്ടലില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഇരുവരെയും കൊച്ചിയിലെത്തിക്കും. വിമാനമാര്‍ഗം ഇവരെ കേരളത്തിലേക്ക് കൊണ്ടു വരുന്നതിനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആറു ദിവസമായി ഇരുവരും ഒളിവിലാണ്. സ്വപ്്‌നയുടെ Read More …

ഡോ.ജയരാജ് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ്ചാന്‍സലറായി ഡോ.എം.കെ.ജയരാജ് നിയമിതനായി. കുസാറ്റിലെ ഫിസിക്‌സ് പ്രഫസറാണ്. അദ്ദേഹം അടുത്തയാഴ്ച ചുമതലയേല്‍ക്കും. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും താല്‍പര്യങ്ങളിലെ ഭിന്നത കാരണം വിസി നിയമനം നീണ്ടു പോകുകയായിരുന്നു. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ ഡോ.എം.കെ ജയരാജിനെ നിയമിച്ചതോടെയാണ് മാസങ്ങള്‍ നീണ്ട അനിശ്ചിതത്വം നീങ്ങിയത്. എം.ജി യൂണിവേഴ്‌സിറ്റിയിലെ Read More …

പ്രതിഷേധക്കാരുടെ കണ്ണുവെട്ടിച്ച് സ്പീക്കര്‍ വഴിമാറി പോയി

മലപ്പുറം: സ്വര്‍ണക്കടത്തില്‍ കേസില്‍ തന്നെ വഴിതടയാനിരുന്ന യു.ഡി.എഫ് സംഘടനാ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് സ്പീക്കറുടെ വാഹനം വഴിമാറി യാത്ര ചെയ്തു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്നാണ് സംയുക്ത പ്രതിഷേധം നടത്തിയത്. മലപ്പുറത്ത് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗത്തിനെത്തിയ സ്പീക്കര്‍ക്ക് കനത്ത പോലീസ് സംരക്ഷണമാണ് ഒരുക്കിയിരുന്നത്. പോലീസുകാര്‍ക്കിടയിലൂടെ സിവില്‍ സ്റ്റേഷനിലേക്ക് Read More …

പൊന്നാനിയില്‍ നിന്ന് രോഗം വ്യാപിക്കുന്നത് തടയണം-സ്പീക്കര്‍

മലപ്പുറം-പൊന്നാനി മേഖലയിലെ കോവിഡ് രോഗവ്യാപനം മലപ്പുറം ജില്ലയുടെ മറ്റുഭാഗങ്ങളിലേക്കും പരക്കുന്നത് തടയാന്‍ നടപടികളെടുക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണ്‍ പറഞ്ഞു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊന്നാനിയിലെ സ്ഥിതിഗതികള്‍ ഗൗരവമാണ്. പരിശോധനകളില്‍ പോസിറ്റീവ് ഫലങ്ങള്‍ കൂടുന്നു. മലപ്പുറം ജില്ലയില്‍ അരലക്ഷത്തോളം പ്രവാസികള്‍ എത്തിയെങ്കിലും രോഗവ്യാപനം കാര്യമായി ഉണ്ടായിരുന്നില്ല. എന്നാല്‍ പൊന്നാനിയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം Read More …

ഈരാറ്റിങ്ങല്‍ ശ്രീകണ്ഠന്‍ അന്തരിച്ചു

തൃത്താല: പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിയായ പാക്കനാരുടെ ഈരാറ്റിങ്ങല്‍ കോളനിയിലെ കാരണവര്‍ ശ്രീകണ്ഠന്‍ (83) അന്തരിച്ചു. തൃത്താല കുമ്മട്ടിക്കാവില്‍ നടന്നു വരാറുള്ള പാക്കനാര്‍ തോറ്റത്തിന്റെ പ്രധാനസൂക്ഷിപ്പുകാരില്‍ ഒരാളായിരുന്നു. മുന്‍ഗാമികളില്‍ നിന്ന് വാമൊഴിയായി സിദ്ധിച്ച പാക്കനാര്‍ തോറ്റം കുമ്മട്ടിക്കാവ് പൂരത്തിന് അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠനാണ്. പൂരത്തിന് അവതരിപ്പിക്കുന്ന അപൂര്‍വ്വമായ വേഷവിധാനങ്ങളുടെ അചാരത്തെ കുറിച്ചും ചമയങ്ങളെ കുറിച്ചും ആഴത്തില്‍ അറിവുണ്ടായിരുന്നു. തൃത്താലയിലെ Read More …