വെളിപ്പെടുത്താന്‍ മനസ്സില്ല; വിമര്‍ശകര്‍ക്ക്മ റുപടിയുമായി മന്ത്രി ജലീല്‍

തിരുവനന്തപുരം: വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍. എന്‍ഫോഴ്്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കാണ് മന്ത്രി ഫേസ്ബുക്കില്‍ മറുപടി നല്‍കിയത്.അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന തലകെട്ടില്‍ കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ ഇട്ട പുതിയ പോസ്റ്റ് ഇങ്ങിനെ:”കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും Read More …

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വീണ്ടും ആശുപത്രിയില്‍

ന്യുദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ചികില്‍സ നല്‍കുകയും രോഗം ഭേദമാകുകയും ചെയ്തിരുന്നു. എന്നാല്‍ ശ്വസിക്കുന്നതിന് ബുദ്ധിമുട്ടു നേരിടുന്നതിനാലാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആഗസ്റ്റ് രണ്ടിനാണ് അമിത്ഷാക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഗുരുഗ്രാമിലെ വേദാന്ത ആശുപത്രിയില്‍ ചികില്‍ലയിലായിരുന്നു.അസുഖം Read More …

ഒ.പി.എം.മോഡല്‍ ബിസിനസ് വീണ്ടും പൊളിയുന്നു

കൊച്ചി: കേരളത്തില്‍ ഒ.പി.എം.മോഡല്‍(അദര്‍ പീപ്പിള്‍സ് മണി) ബിസിനസുകള്‍ വീണ്ടും പൊളിയുന്നു. പത്തനംതിട്ടയിലെ പോപ്പുലര്‍ ഫിനാന്‍സ്, കാസര്‍കോട്ടെ ഫാഷന്‍ ഗോള്‍ഡ് തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങളുടെ തകര്‍ച്ചയാണ് ഒ.പി.എം.മോഡലുകളുടെ തകര്‍ച്ചയായി സാമ്പത്തിക വിദഗ്്ദര്‍ ചൂണ്ടിക്കാട്ടുന്നത്.പൊതുസമൂഹത്തില്‍ അറിയപ്പെടുന്നവര്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഷെയര്‍ വാങ്ങി നടത്തുന്ന ബിസിനസുകളാണിവ. പലപ്പോഴും ഉമകളുടെ മുതല്‍ മുടക്ക് തുടക്കത്തിലുള്ള നാമമാത്രമായ തുക Read More …

വിസ്ഡം യൂത്ത് ഓണ്‍ലൈന്‍ മുഖാമുഖം ഇന്ന്

മലപ്പുറം: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം ഇന്ന് (സെപ്തം.13)വൈകിട്ട് 7.30 ന് നടക്കും.‘മാലമൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ നടക്കുന്ന തത്സമയ മുഖാമുഖം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി (കുവൈത്ത്) ഉല്‍ഘാടനം ചെയ്യും.വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. താജുദ്ധീന്‍ സ്വലാഹി മോഡറേറ്ററാകും.ഫൈസല്‍ Read More …

കോഡൂര്‍ പഞ്ചായത്ത് പൗരാവകാശരേഖ പ്രകാശനം ചെയ്തു

മലപ്പുറം: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ പുതിയ പൗരാവകാശരേഖ പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് ഓഫീസ് മുഖേനയും അനുബന്ധ സ്ഥാപനങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും അവയ്ക്കായി പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും രേഖയില്‍ വിശദീകരിക്കുന്നുണ്ട്.പൊതുജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന പൗരാവകാശ രേഖയുടെ പരിഷ്‌കരിച്ച പതിപ്പിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി നിര്‍വഹിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി ബിന്ദു Read More …

ജലീലിന് മടിയില്‍ കനവും കനകവുമുള്ളവന്റെ വെപ്രാളം – മുജീബ് കാടേരി

മലപ്പുറം: മടിയില്‍ കനമുള്ളവര്‍ക്കേ വഴിയില്‍ ഭയമുണ്ടാവു എന്ന് നിരന്തരം പറയുന്ന മന്ത്രി കെ.ടി ജലീല്‍ മടിയില്‍ കനം മാത്രമല്ല, കനകവുമുള്ളതിനാലാണ് വെപ്രാളപ്പെടുന്നതെന്ന് മുസ്്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി പ്രസ്താവിച്ചു. മലപ്പുറത്ത് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍.ഐ.എ, Read More …

രണ്ടില ചിഹ്‌നം : ജോസ് പക്ഷത്തിന് തിരിച്ചടി

കോട്ടയം: കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന് അപ്രതീക്ഷതമായ വഴിത്തിരിവ്. പാര്‍ട്ടി ചിഹ്്‌നമായ രണ്ടില ജോസ് വിഭാഗത്തിന് നല്‍കിയ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം ദില്ലി ഹൈകോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്ക് തീരുമാനം സ്‌റ്റേ ചെയ്തു കൊണ്ടാണ് നടപടി.പി.ജെ ജോസഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ.രണ്ടില ചിഹ്്‌നം രണ്ടാഴ്ച മുമ്പാണ് ജോസ് വിഭാഗത്തിന് അനുവദിച്ച് കമ്മീഷന്‍ ഉത്തരവിട്ടത്. Read More …

മന്ത്രി ജലീല്‍ ഇടതുമുന്നണിക്ക് ബാധ്യതയാകുമോ?

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേന്ദ്ര എന്‍ഫോഴ്്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയബാധ്യതയായി മാറുകയാണോ. മുസ്്‌ലിം ന്യുനപക്ഷങ്ങളെ ഇടതുപക്ഷത്തോട് അടുപ്പിക്കുന്നതില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സുപ്രധാന പങ്കുവഹിക്കുന്ന ജലീലിനെ പുതിയ കേസിന്റെ സാഹചര്യത്തില്‍ തള്ളിപ്പറയേണ്ട ഗതികേടിലാണ് ഇടതുപക്ഷവും സി.പി.എമ്മും. ജലീലിന്റെ രാജിക്കു വേണ്ടി പ്രതിപക്ഷപാര്‍ട്ടികള്‍ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ ഇത് Read More …