ഭാഷ സമര അനുസ്മരണം: യൂത്ത് ലീഗ് ഭവന പ്രതിജ്ഞ നടത്തി

മലപ്പുറം: 1980 ല്‍ നടന്ന ഭാഷാസമരത്തെ അനുസ്്മരിച്ച് മലപ്പുറം മണ്ഡലം മൂസ്ലീം ലീഗ് ഭവന പ്രതിജ്ഞ നടത്തി. വീടുകളില്‍ കുടുംബാംഗങ്ങളോടൊപ്പം പ്രത്യേക പ്ലകാര്‍ഡ് പതിച്ചു കൊണ്ടാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തത്. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ബാവ വിസപ്പടി, മലപ്പുറം മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന്‍ ഷാനവാസ്, ജനറല്‍ സെക്രട്ടറി Read More …

ദേശീയപാത ഭൂമി ഏറ്റെടുക്കല്‍: വിചാരണക്ക് നേരിട്ട് ഹാജരാകണമെന്ന് നിര്‍ബന്ധമില്ല

മലപ്പുറം-ദേശീയപാത വികസനത്തിനായി തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളില്‍ നിന്നായി ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട 3ഏ(3) വിചാരണ ഓഗസ്റ്റ് മൂന്ന് മുതല്‍ 24 വരെ താഴെ കോഴിച്ചെനയിലുളള ദേശീയപാത നിലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിചാരണക്കാവശ്യമായ ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് തപാല്‍ മുഖേന അയച്ചാല്‍ മതി. വിചാരണക്ക് നേരിട്ട് ഹാജരാകണമെന്ന് Read More …

സഹനത്തിലൂടെയുള്ള പരിവര്‍ത്തനമാണ് ഈദുല്‍ അക്്ബര്‍-ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി

പ്രവാചക കുലപതി ഇബ്‌റാഹീം നബി (അ)യുടെയും കുടുംബത്തിന്റെ ത്യാഗ പൂര്‍ണമായ ജീവിതവും ക്ഷമയക്കും സഹനത്തിനുമൊടുവില്‍ മാനവ ചരിത്രത്തെത്തന്നെ പരിവര്‍ത്തിപ്പിച്ച മുന്നേറ്റങ്ങളും ഓര്‍മിപ്പിക്കുന്നതാണ് ബലി പെരുന്നാളെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. സ്രഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ചവര്‍ക്ക് ലഭിക്കുന്ന അറ്റമമില്ലാത്ത സൗഭാഗ്യങ്ങളുടെ പാഠവും ഈദുല്‍ അക്ബറിലുണ്ട്.കാല്‍ കോടിയോളം Read More …

15 വര്‍ഷത്തിന് ശേഷം മാരുതി കമ്പനി നഷ്ടത്തില്‍

ന്യുദില്ലി: 15 വര്‍ഷത്തിന് ശേഷം ആദ്യമായി മാരുതി സുസുക്കി ത്രൈമാസിക കണക്കില്‍ നഷ്ടം രേഖപ്പെടുത്തി. കൊറോണ വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണില്‍ വാഹന വിപണി സ്തംഭിച്ചതാണ് നഷ്ടത്തിന് കാരണമായത്. ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസ കാലത്തെ കണക്കില്‍ 2.49 ബില്യണ്‍ രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിട്ടുള്ളത്.ലോക്ഡൗണ്‍ കാലയളവില്‍ മാരുതി കാറുകളുടെ വില്‍പ്പനയില്‍ 81 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി

മലപ്പുറം-ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.തേഞ്ഞിപ്പലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചെര്‍ങ്ങോടന്‍ കുട്ടിഹസന്‍ (67) ആണ് മരിച്ചത്. കൊണ്ടോട്ടി മല്‍സ്യമാര്‍ക്കറ്റില്‍ ഏജന്റായ ഇയാളുടെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് കുട്ടിഹസനും രോഗബാധിതനായത്. 25 ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പ്രമേഹം,രക്തസമ്മര്‍ദ്ദം,ഹൃദ് രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി Read More …

പി.കെ.കുഞ്ഞാലികുട്ടി നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ കിറ്റുകള്‍

മലപ്പുറം-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പി.കെ.കുഞ്ഞാലികുട്ടി എം.പി. ആരോഗ്യവകുപ്പിന് നല്‍കുന്നത് പത്ത് ലക്ഷം രൂപയുടെ പി.പി.ഇ കിറ്റുകള്‍.മലപ്പുറം ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധന നടത്തുന്നതിനും ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്നതിനുമാണ് ഈ കിറ്റുകള്‍ ഉപയോഗിക്കുക.മലപ്പുറം കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പി.പി.ഇ കിറ്റുകള്‍ ഏറ്റുവാങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ Read More …

ബക്രീദ്: മലപ്പുറത്ത് നിയന്ത്രണങ്ങളില്‍ ഇളവ്

മലപ്പുറം: ബലിപെരുന്നാളിനോടനുബന്ധിച്ച് ജൂലൈ 29, 30 തീയതികളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചു. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന് കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ Read More …

ബലികര്‍മ്മത്തിന് അഞ്ച് പേര്‍ മാത്രം

മലപ്പുറം-വലിയ പെരുന്നാളിനോടനുബന്ധിച്ചുളള ബലികര്‍മ്മത്തിന് അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന് മലപ്പുറം ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവിട്ടു. 2005ലെ ദുരന്ത നിവാരണ നിയമം – വകുപ്പ് 26 (2) 30 (2) (5), 34 എന്നിവ പ്രകാരമാണ് ഉത്തരവ്. ബലികര്‍മ വേളയിലും മാംസം വിതരണം ചെയ്ത് വീടുകളിലെത്തി വിതരണം ചെയ്യുമ്പോഴും മാസ്‌ക് ധരിക്കുക, കൈകള്‍ സാനിറ്റൈസ് ചെയ്യുക, Read More …