പ്രവാസികള്‍ക്ക് സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററാക്കി മാറ്റാം – മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം:പ്രവാസികള്‍ക്ക് സ്വന്തം വീടുകളും കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ പറഞ്ഞു. ജില്ലയില്‍ എട്ട് വീടുകള്‍ ഇതിനകം തന്നെ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ ഇത് പ്രയോജനപ്പെടുന്നുണ്ടെന്നും കൂടുതല്‍ പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നുണ്ടെന്നും Read More …

മരുമകളെക്കൊണ്ട് വീട്ടുജോലി ചെയ്പ്പിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ല; ഹൈക്കോടതി

കൊച്ചി: മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടുജോലി ചെയ്യിപ്പിക്കുന്നത് സാധാരണമാണെന്ന് കേരള ഹൈക്കോടതി. കഴിഞ്ഞ ദിവസം ജസ്റ്റിസുമാരായ എ.എം. ഷഫീഖും മേരി ജോസഫും ഉള്‍പ്പെടുന്ന രണ്ടംഗ ബെഞ്ചാണ് കണ്ണൂര്‍ സ്വദേശിക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇത്തരം ഒരു നിരീക്ഷണമുണ്ടായത്. മുതിര്‍ന്നവര്‍ ഇളയവരെ ശകാരിക്കുന്നതു സാധാരണമാണെന്നും കോടതി പറഞ്ഞു. നിരന്തരമായി തന്റെ അമ്മയോടു വഴക്കിടുകയും അതിന്റെ ഭാഗമായി വീട്ടില്‍നിന്നു പിണങ്ങി Read More …

ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കോഴിക്കോട്: ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നത്. മേയ് 31ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ജൂണ്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, Read More …

മിനെപോളിസിലെ പ്രതിഷേധ സ്ഥലത്തുനിന്ന് സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ അറസ്റ്റ് ചെയ്തു

വാഷിങ്ടണ്‍: യു.എസിലെ മിനെപോളിസില്‍ പ്രക്ഷോഭ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുകയായിരുന്ന സി.എന്‍.എന്‍ വാര്‍ത്താസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ പൊലീസുകാര്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് മിനെപോളിസ് ഉള്‍പ്പെടെ അമേരിക്കന്‍ നഗരങ്ങളില്‍ പ്രക്ഷോഭം വ്യാപകമായിരിക്കുകയാണ്. സി.എന്‍.എന്‍ പ്രതിനിധിയായ ഒമര്‍ ജിമെനസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭസ്ഥലത്തുനിന്ന് തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മാധ്യമപ്രവര്‍ത്തകനാണെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജിമെനസിന് ഒപ്പമുണ്ടായിരുന്ന Read More …

സിപിഎം നേതാക്കളുടെ ഭീഷണിയില്‍ നിന്ന് പോലീസിന് സംരക്ഷണം നല്‍കണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: അധികാരത്തിന്‍്റെ അഹങ്കാരത്തില്‍ സി.പി.എം നേതാക്കള്‍ പൊലീസ് സ്റ്റേഷനുകള്‍ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സി.പി.എം നേതാക്കളില്‍ നിന്ന് കേരളത്തിലെ പൊലീസിന് സംരക്ഷണം കൊടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം സി.പി.എം നേതാക്കള്‍ കടന്നു കയറി പോലീസുകാരെ വീടുകയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ Read More …

കൊവിഡ്: കേരളത്തിലേക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കൊവിഡ്-19 മഹാമാരിയെത്തുടര്‍ന്ന് കേരളത്തിലേയ്ക്ക് വരുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കി. ഗവണ്‍മെന്റ് സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, സിബിഎസ്‌ഇ, ഐസിഎസ്‌ഇ ഉള്‍പ്പെടെയുള്ള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഓരോ ക്ലാസിലും 5 വിദ്യാര്‍ഥികളെ വീതമെടുക്കാന്‍ പ്രത്യേക അനുവാദം സര്‍ക്കാര്‍ നല്‍കണം. സ്ഥലസൗകര്യമുള്ള സ്‌കൂളുകളില്‍ ആവശ്യമെങ്കില്‍ Read More …

പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കു​െമന്ന്​ മമത

കൊല്‍ക്കത്ത: പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജി. അമ്ബലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാര്‍ഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്​തമാക്കി. തേയില, പരുത്തി വ്യവസായങ്ങള്‍ക്ക്​ 100 തൊഴിലാളികളുമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും മമത നല്‍കി. നാലാം ഘട്ട ലോക്​ഡൗണ്‍ Read More …

താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അചച്ച്‌യുതന്‍ എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് കിണറിടിഞ്ഞത്. തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. ആകെ നാലുപേരാണ് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്. രണ്ടുപേര്‍ Read More …