അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പ്രതികള്‍ ആക്രമിച്ചു; ഒരു പോലീസുകാരന് വെട്ടേറ്റു, പ്രതികള്‍ വെട്ടിച്ച്‌ കടന്നു കളഞ്ഞു

തിരുവല്ല: അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ ഒരു പോലീസുകാരന് വെട്ടേറ്റു. തിരുവല്ല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷിനാണ് പരിക്കേറ്റത്. വെട്ടേറ്റ് സന്തോഷിന്റെ ചുണ്ട് മുറിഞ്ഞു. സംഭവത്തിന് ശേഷം പോലീസുകാരെ വെട്ടിച്ച്‌ പ്രതികള്‍ കടന്നു കളഞ്ഞു. കവിയൂരില്‍ കഴിഞ്ഞ ദിവസം വീടുകയറി നടത്തിയ ആക്രമണ കേസിലെ പ്രതികളായ Read More …

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് മൂന്നു മാസം കൂടി നല്‍കണമെന്ന് വിചാരണ കോടതി ജഡ്ജി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയില്‍. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം നല്‍കണമെന്നാണ് ജഡ്ജിയുടെ ആവശ്യം. ഹര്‍ജി കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ജനുവരി അവസാന ആഴ്ചയില്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ് പ്രകാരം ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമായിരുന്നു. ഇതനുസരിച്ച്‌ ഈ മാസം അവസാനം വിധി Read More …

സ്വര്‍ണവില പവന് 160 രൂപ കൂടി 40,160 രൂപയിലെത്തി

കൊച്ചി: രാജ്യത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച്‌ 40,160 രൂപയില്‍ എത്തി. ഗ്രാമിന് 5020 രൂപയാണ് പുതിയ വില. ഇന്നലെയാണ് പവന് 40,000 രൂപയില്‍ എത്തിയത്. വില ഇനിയും ഉയരുമെന്ന സൂചനയാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. രാജ്യാന്തര വിപണിയില്‍ മികച്ച നിക്ഷേപമായി സ്വര്‍ണത്തിന് താല്‍പര്യം കൂടിയതും വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയും Read More …

അമ്ബത് വയസ് കഴിഞ്ഞ പൊലീസുകാര്‍ക്ക് ഇനി കൊവിഡ് ഡ്യൂട്ടിയില്ല; രോഗബാധിതരേയും ഒഴിവാക്കും

തിരുവനന്തപുരം: അമ്ബത് വയസ് കഴിഞ്ഞ പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിര്‍ദേശം. രോഗബാധിതരേയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്ത് കഴിഞ്ഞ നാലര മാസത്തോളമായി വിശ്രമമില്ലാത്ത ജോലിയാണ് പൊലീസ് ചെയ്യുന്നത്. പൊലീസ് മേധാവിയുടെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകും. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി Read More …

സാമുഹിക അകലം പാലിക്കുക, ഹൃദയങ്ങള്‍ കോര്‍ത്തിണക്കുക; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: കൊവിഡ് 19 പശ്ചാത്തലത്തില്‍ ബലിപെരുന്നാള്‍ ആര്‍ഭാടങ്ങളില്ലാത്ത ആഘോഷങ്ങളാക്കണമെന്നും ആള്‍ക്കൂട്ടങ്ങളോ സമ്പര്‍ക്കമോ ഉണ്ടാവാത്ത വിധം പരിമിതപ്പെടുത്തണമെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി ഗ്രാന്റ് മസ്ജിദില്‍ നടത്തിയ ഈദ് സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. അയല്‍വാസിയുടെ പട്ടിണിയകറ്റാനും അന്യന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാനുമാണ് ബലിപെരുന്നാള്‍ സുദിനത്തില്‍ നാം ശ്രദ്ധിക്കേണ്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉറ്റവര്‍ക്കും ഉടയവര്‍ക്കും Read More …

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഉപകരണങ്ങളുമായി വിദ്യാര്‍ഥികളും

മലപ്പുറം:കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് വിദ്യാര്‍ഥികള്‍ ഉപകരണങ്ങള്‍ നല്‍കി. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. യൂണിറ്റാണ് കോവിഡ് ചികിത്സാകേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഉപയോഗിക്കുന്നതിനുള്ള ബക്കറ്റും കപ്പും നല്‍കിയത്.ഗ്രാമപ്പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് ബക്കറ്റും കപ്പുകളും പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസറും എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍ എം.ടി. മുര്‍ഷിദും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിക്ക് Read More …

സൗദി അറേബ്യയില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 936 പേര്‍ പിടിയില്‍

പ്രവേശന നിയമം ലംഘിച്ച്‌ ഹജ്ജിന് ശ്രമിച്ച 936 പേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റുചെയ്തു. അറസ്റ്റിലായവര്‍ക്കെതിരെ നേരത്തെ നിശ്ചയിച്ച പിഴയടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഹജ്ജ് വേളയില്‍ അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരിമിത തീര്‍ത്ഥാടകരെ മാത്രമേ ഈ വര്‍ഷത്തെ Read More …

ലോകത്ത് കൊവിഡ് ബാധിതര്‍ 1.70 കോടി കടന്നു; ഇന്ത്യ മൂന്നാം സ്ഥാനത്ത്; 6.75 ലക്ഷം മരണം

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.74 കോടിയായി ഉയര്‍ന്നു. 17449000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്ത് കൊവിഡ് മരണവും പ്രതിദിനം ഉയര്‍ന്നുവരികയാണ്. 6.75 ലക്ഷം പേരാണ് ഇതുവരേയും മരണപ്പെട്ടിട്ടുള്ളത്. ഒരു കോടി ഒന്‍പത് ലക്ഷത്തിലധികം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയിലും ബ്രസീലിലും രോഗികളുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. അമേരിക്കയില്‍ ഇക്കഴിഞ്ഞ Read More …