കടുവ ആശങ്കയില്‍ തണ്ണിത്തോട് നിവാസികള്‍, പശുവിനെ വന്യജീവി കടിച്ചുകൊന്ന നിലയില്‍

പത്തനംതിട്ട; പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. പശുക്കിടാവിനെ വന്യജീവി കടിച്ചുകൊന്നു. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നിരിയ്ക്കുന്നത്. ഇത്തവണ വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചുകൊന്നത്, രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി Read More …

ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് 15ന് സ്പെഷ്യല്‍ ട്രെയിന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ റെയില്‍വെ മേയ് 15-ന് സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കും. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍ പതിനഞ്ചിന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ ഡല്‍ഹി Read More …

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച്‌ നിയന്ത്രണം മതി

തിരുവനന്തപുരം: പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. തീവ്രബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതിനൊപ്പം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്നത് പരിഗണനയില്‍. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച്‌ മേഖലകള്‍ Read More …

മലയാളികളുടെ തിരിച്ചു വരവ് സര്‍ക്കാര്‍ നിലപാടില്‍ ആശങ്ക: സാദിഖലി തങ്ങള്‍

മലപ്പുറം: ലോക്ഡൗണ്‍ കാരണം വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്നവരെ അതാതു സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈ എടുത്ത് സ്വന്തം സംസ്ഥാനങ്ങളിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഈ സമയത്തും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ഒന്നരമാസത്തോളമായി ജോലിയും കൂലിയുമില്ലാത്ത മലയാളികള്‍ Read More …

രാജ്യത്ത് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ക്കും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 15 സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്കും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സ് ഉ​ണ്ടാ​കും.

മഹല്ല് കമ്മിറ്റിയും നാട്ടുകാരും കൈകോര്‍ത്തു; വൈഷ്ണവിക്ക്​ മംഗല്യസൗഭാഗ്യം

ചെര്‍പ്പുളശ്ശേരി : മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും തണലില്‍ വൈഷ്ണവിക്ക്​ പുതുജീവിതം. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതോടെ അനാഥാലയത്തില്‍ കഴിയേണ്ടി വന്ന തൃക്കടീരി പൂതക്കാട് തെറ്റിലിങ്ങല്‍ വൈഷ്ണവിയുടെ വിവാഹമാണ്​ പൂതക്കാട് അല്‍ബദ്ര്‍ മഹല്ല് കമ്മിറ്റിയുടെയും പ്രാദേശിക കൂട്ടായ്മയുടെയും സഹകരണത്തോടെ ഞായറാഴ്ച നടന്നത്​. വൈഷ്ണവിയുടെ ബന്ധു പാര്‍വതിയുടെ വീട്ടിലായിരുന്നു വിവാഹം. ഒറ്റപ്പാലം മായന്നൂര്‍ സ്വദേശി ഉണ്ണികൃഷ്ണനാണ് വരന്‍. പ്ലസ് ടു Read More …

കോവിഡ് 19: ബഹ്‌റിനില്‍ നിന്നുള്ള പ്രത്യേക വിമാനം തിങ്കളാഴ്ച രാത്രി 11.20 ന് കരിപ്പൂരിലെത്തും

കോവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം നാളെ കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്‌റിനില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാത്രി 11.20 ന് കരിപ്പൂരെത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ Read More …

നാട്ടില്‍ പോകാന്‍ സൗകര്യം ഒരുക്കണം: തിരുവനന്തപുരത്ത് പൊലീസും അതിഥി തൊഴിലാളികളും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഒരു വാതില്‍ കോട്ടയില്‍ അതിഥി തൊഴിലാളികളും പൊലീസും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പേട്ട സിഐയ്ക്ക് തലക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ നടത്തിയ കല്ലേറിലാണ് സിഐയ്ക്ക് പരിക്കേറ്റത്. നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് 670 ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.തിരുവനന്തപുരത്തെ മാളിന്റെ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികള്‍. കനത്ത മഴയെയും അവഗണിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. മറ്റ് ജില്ലകളില്‍ Read More …