പ്രവാസി മടക്കം: റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല

റിയാദ്: ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ സഊദിയില്‍ നിന്നുള്ള ആദ്യ സംഘത്തിന്റെ യാത്രക്കുള്ള നടപടികള്‍ പൂര്‍ത്തിയായി. നാട്ടിലേക്ക് പ്രവാസി ഇന്ത്യക്കാരെയും കൊണ്ടുള്ള പ്രത്യേക എയര്‍ ഇന്ത്യാ വിമാനം ഇന്ന് ഉച്ചക്ക് 12.45 നാണ് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുക. രാത്രി എട്ടുമണിയോടെ വിമാനം റിയാദില്‍ എത്തിച്ചേരും. വിമാനത്തില്‍ കയറേണ്ടതിനുള്ള മുഴുവന്‍ നടപടികളും പൂര്‍ത്തിയായി Read More …

‘പച്ചജീവനോടെ ഞങ്ങളെ കിണറ്റില്‍ മുക്കിക്കൊന്നാലും ആരും ചോദിക്കാനില്ല’; സന്യാസിനി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ഈ മരണത്തിനെങ്കിലും നീതി കിട്ടുമോ എന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോ​ദിക്കുന്നത്. ദിവ്യയുടെ മാതാപിതാക്കന്മാര്‍ ജീവിതകാലം മുഴുവന്‍ നീതി കിട്ടാതെ അലയുന്ന കാഴ്ച്ച കൂടി നാമെല്ലാം കാണേണ്ടി വരുമോ? ഇത്തവണയെങ്കിലും പോലീസ് പഴുതുകള്‍ Read More …

കൊവിഡിനെ ആരംഭത്തില്‍ തന്നെ തടയാമായരുന്നു, അതിന് പറ്റാതിരുന്നത് ചൈനയുടെ കഴിവുകേട്

വാഷിങ്ടണ്‍:കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതു മുതല്‍ ചൈനയുമായി നിരന്തരം വാക് പോര് നടത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡിനെ ‘ചൈനീസ് വൈറസ്’ എന്നും, ലോകത്ത് കൊവിഡ്-19 ന് ഉത്തരവാദികള്‍ ചൈനയാണെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരും എന്നെല്ലാമുള്ള ഭീഷണികള്‍ക്ക് ശേഷം ഇപ്പോഴിതാ പുതിയ വിമര്‍ശനം. കൊവിഡ് മഹാമാരി പൊട്ടിപുറപ്പെടാന്‍ കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ തെറ്റോ Read More …

റിയാദില്‍ നി​ന്ന്​ ഇന്ന്​ കരിപ്പൂരിലെത്തുന്നത്​ 149 പേര്‍

സൗദിയിലെ റിയാദില്‍ നിന്ന്​ ഇന്ന്​ രാത്രി എ​​ട്ടോടെ പ്രവാസികളും അവരുടെ ബന്ധുക്കളുമടക്കം 149 പേര്‍ കരിപ്പൂരില്‍ വിമാനമിറങ്ങുമെന്ന്​ മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. 84 ഗര്‍ഭിണികളും 11 കുട്ടികളും മൂന്ന്​ മുതിര്‍ന്നവരും സംഘത്തിലുണ്ട്​​. കര്‍ണാടകയില്‍ നിന്ന്​ എട്ടും തമിഴ്​നാട്ടില്‍ നിന്ന്​ രണ്ടും യാത്രക്കാരുമുണ്ട്​. മലപ്പുറം -48, കോഴിക്കോട്​ -23, കണ്ണൂര്‍ -17, പാലക്കാട്​ – 10, Read More …

പ്രവാസികളുടെ ക്വാറന്റൈനില്‍ ആശയക്കുഴപ്പം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി:  ഗള്‍ഫില്‍നിന്നു പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. ഗള്‍ഫില്‍നിന്ന് പ്രവാസികളെ എത്തിക്കണമെന്നാവശ്യപ്പെട്ട് കെ എം എസി സി നല്‍കിയ ഹര്‍ജിയാണ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചത്. ഇക്കാര്യത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ലെന്നും കേന്ദ്രവും സംസ്ഥാനവും തന്നെ തീരുമാനിക്കട്ടെ എന്നും ഹൈക്കോടതി നിലപാടെടുത്തു. പ്രവാസികളെ കൊണ്ടുവരാന്‍ നടപടി ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരാണ് Read More …

പാതി വഴിയില്‍ കുടുങ്ങിയവരെ അടിയന്തരമായി നാട്ടിലെത്തിക്കണം -പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇതര സംസ്​ഥാനങ്ങളില്‍ നിന്ന്​ നാട്ടിലേക്ക്​ പുറപ്പെട്ട്​ പാതി വഴിയില്‍ കുടുങ്ങിയ മുഴുവന്‍ മലയാളികളെയും അടിയന്തരമായി യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സര്‍ക്കാറിന് മുന്‍കൂട്ടി പ്ലാന്‍ ഇല്ലാതെ വരുന്നത് വലിയ കഷ്ടമാണ്. ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണാതെ പോകരുത്. Read More …

ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച്‌ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഔറംഗാബാദിലെ റെയില്‍വെ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 15 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച്‌ മരിച്ച സംഭവത്തില്‍ നടുക്കവും ദു:ഖവും രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എം.പി. “തൊഴിലാളികളായ എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി. രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്ബോഴും ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്ബോള്‍ ലജ്ജ തോന്നുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” Read More …

സാമൂഹിക അകലം ഉറപ്പാക്കാന്‍ മദ്യത്തിന്റെ ഹോം ഡെലിവറി പരിഗണിക്കണം ; സംസ്ഥാനങ്ങളോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: സാമൂഹിക അകലം നിലനിര്‍ത്തുന്നതിന് സംസ്ഥാനങ്ങള്‍ മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് Read More …