കോവിഡ് -19 : സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്ത് നിലവില്‍ ആരാധനാലയങ്ങള്‍ തുറക്കാനാകില്ലെന്ന് ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങളും അടച്ചിരുന്നു. ആരാധനാലയങ്ങള്‍ തുറക്കേണ്ടതാണെന്ന് കോടതിക്കും അഭിപ്രായമുണ്ടെന്നും എന്നാല്‍ പൊതു നന്മ ഉദ്ദേശിച്ച് തത്ക്കാലം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്‍കാനാകില്ലെന്ന് കേന്ദ്രവും ഹൈക്കോടതിയില്‍ നിലപാടറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. Read More …
