രാജ്യത്ത് രണ്ടാഴ്ചകൂടി ലോക്ക് ഡൗണ്‍ നീട്ടും, ചില മേഖലകളില്‍ ഇളവുകളുണ്ടാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാഴ്ച കൂടി ലോക്ക് ഡൗണ്‍ നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചില മേഖലകളില്‍ ഇളവുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ലോക്ക് ഡൗണ്‍ നീട്ടണമെന്നായിരുന്നു ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്. ഒഡീഷയും പഞ്ചാബും ഇതിനോടകം ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

കൊറോണ പ്രതിരോധം; കേരളത്തിന്റെ നടപടികള്‍ പ്രശംസിച്ച്‌ വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ വൈറസ് രോഗം ഇന്ത്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ചൈനയിലെ വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൃത്യമായ ചികില്‍സ നല്‍കി വിദ്യാര്‍ഥികള്‍ സുഖം പ്രാപിച്ചു. ആഴ്ചകള്‍ പിന്നിടുമ്ബോള്‍ കൊറോണ കേസുകള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കേരളത്തിന്റെ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനം കുറച്ചത്. ഇതാണ് ലോക മാധ്യമങ്ങള്‍ വാഴ്ത്തുന്നത്. കേരള Read More …

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നീക്കമുണ്ടോ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കേരളാ ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. ലോക്ക്ഡൗണ്‍ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, പ്രത്യേക Read More …

മലപ്പുറത്ത് പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി

മലപ്പുറം: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പും മലപ്പുറം നഗരസഭ ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടപ്പടി മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഫോര്‍മാലിന്‍ കലര്‍ത്തിയുമായി 99 കിലോ മത്സ്യം പിടികൂടി. ഇന്നലെ(ശനി) രാവിലെ 9.30 ഓടെ ആരംഭിച്ച പരിശോധന ഒരു മണിക്കൂറോളം നീണ്ട് നിന്നു. 28 കിലോ ചെമ്മീന്‍, 44 കിലോ Read More …

ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു

പാലക്കാട് : അട്ടപ്പാടിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷും കഞ്ചാവ് ചെടികളും കണ്ടെടുത്തു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയില്‍ ഒന്നരലിറ്റര്‍ ചാരായവുമായി റിട്ട. എസ്‌ഐ പനംതോട്ടം വീട്ടില്‍ ചന്ദ്രനെ പൊലീസ് പിടികൂടി. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി സുലേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം അട്ടപ്പാടിയില്‍ പരിശോധന നടത്തിയത്. Read More …

ഡെങ്കിപ്പനിക്കും മഞ്ഞപ്പിത്തത്തിനുമെതിരെ ജാഗ്രത വേണം; ഡി.എം.ഒ

കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് ഡെങ്കിപ്പനി പകര്‍ത്തുന്നത്. ആയതിനാല്‍ കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍, ടയറുകള്‍, ചിരട്ടകള്‍, കളികോപ്പുകള്‍, Read More …

പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണ്: സാദിഖലി തങ്ങള്‍

മലപ്പുറം: ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തു പോയ പ്രവാസികളും മനുഷ്യാവകാശമുള്ള ഇന്ത്യക്കാരാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. പ്രവാസികള്‍ നല്‍കുന്ന വിദേശ നാണ്യമാണ് നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നത്. പ്രതിസന്ധിയുടെ ഈ കാലത്ത് പ്രവാസികളുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.പ്രവാസികള്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര, കേരള സര്‍ക്കാറുകള്‍ അടിയന്തരമായി Read More …

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 09) കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മമ്പുറം വെട്ടം ബസാര്‍ സ്വദേശിനിയായ 42 കാരിയ്ക്കും തിരൂരിനടുത്ത് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ 30 കാരനുമാണ് വൈറസ് ബാധ. ഡല്‍ഹി നിസാമുദ്ദീനിലും മുംബയിലും ഭര്‍ത്താവിനും മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കുമൊപ്പം താമസിച്ച് Read More …