കോവിഡ് പ്രതിരോധം; സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

റിയാദ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയില്‍ കര്‍ഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി. മാര്‍ച്ച്‌ 22നാണ് സൗദിയില്‍ 21 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഇത് ഇന്നലെ അര്‍ധരാത്രി പൂര്‍ത്തിയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതിനാല്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ നീട്ടാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു.ആരോഗ്യ മന്ത്രാലയം ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശ അനുസരിച്ചാണ് തീരുമാനം.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ഊമയായ ആദിവാസി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി, അയല്‍വാസി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് അമ്ബലവയലില്‍ സംസാരശേഷിയില്ലാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിനിരയാക്കിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന കോളനിയിലെ ആദിവാസി യുവതിയുടെ ഭര്‍ത്താവായ മുനീര്‍ (38) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. Read More …

വിഷു, ഈസ്റ്റര്‍ പ്രമാണിച്ച്‌ ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് ഡി ജി പി

തിരുവനന്തപുരം:  ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ചയും വിഷുദിവസമായ ചൊവ്വാഴ്ചയും ജനങ്ങള്‍ പുറത്തിറങ്ങുന്നത് നിരുത്സാഹപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്നതിന് ന്യായീകരണമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് ജനങ്ങള്‍ കേരളത്തിലേക്ക് വരുന്നത് ഒരുതരത്തിലും Read More …

കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം പിടികൂടി

പത്തനംതിട്ട: ചിറ്റാര്‍ മുണ്ടന്‍പാറ കമലാസനന്‍ എന്ന ആളുടെ പറമ്ബില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ചാരായം ചിറ്റാര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍പിള്ളയും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കമലാസനന്റെ മകന്‍ പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപെട്ടു. ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ വാറ്റ് വ്യാപകമാകുന്നുണ്ട്. മദ്യം ലഭിക്കാതെ വരുന്ന സാഹചര്യം Read More …

കോഴിക്കോട്ടെ കോവിഡ് ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച രോഗ ബാധിതന്റെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. വിദേശ യാത്രാ പശ്ചാത്തലമോ മറ്റോ ഇല്ലാത്ത എടച്ചേരിയിലെ 67കാരന്റെ റൂട്ട മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഇദ്ദേഹത്തിന്റെ മക്കള്‍ ദുബായില്‍ നിന്നും തിരിച്ച്‌ വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായതിനാല്‍ ഇവരില്‍ നിന്നുള്ള സമ്ബര്‍ക്കത്തിലൂടെ രോഗം പടര്‍ന്നതാവാമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ Read More …

പ്രവാസികളെ സംരക്ഷിക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്

മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ മഹല്ല് കമ്മിറ്റികള്‍ രംഗത്ത്.  വിദേശ രാജ്യങ്ങളില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരികയാണെങ്കില്‍ അവര്‍ക്ക് നിരീക്ഷണ കാലാവധി തീരും വരെ താമസമൊരുക്കാന്‍ മഹല്ലുകള്‍ക്ക് കീഴിലുള്ള സംവിധാനങ്ങള്‍ വിട്ടുനല്‍കാന്‍ കമ്മിറ്റികള്‍ തീരുമാനെടുത്തു. മദ്രസകള്‍, ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ വിട്ടുനല്‍കും. അവിടങ്ങളില്‍ താമസത്തിന് ആവശ്യമായ Read More …

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കണ്ണൂര്‍ ഏഴ് പേര്‍ക്കും കാസര്‍ഗോഡ് രണ്ട് പേര്‍ക്കും കോഴിക്കോട് ഒരാളുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഏഴ് പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെയാണെന്നും മൂന്ന് പേര്‍ വിദേശത്തു നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണയെന്ന് ഭയം; യുവാവ് ആത്മഹത്യ ചെയ്തു

നാസിക്: കൊറോണ വൈറസ് ബാധിച്ചെന്നു കരുതി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 31കാരന്‍ വൈറസ് ബാധ സംശയിച്ച്‌ ജീവനൊടുക്കിയത്. നാസിക് ചെഹെദി നിവാസിയായ പ്രതിക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നു പറയുന്ന ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്ന് കണ്ടെടുത്തു. പ്ലംബര്‍ ആയി ജോലി ചെയ്തിരുന്ന പ്രതിക് Read More …