ന്യുഡല്‍ഹി: പാര്‍ലമെന്റില്‍ബജറ്റ് സമ്മേളനം ബഹളം മൂലം ഉച്ച വരെ നിര്‍ത്തിവെച്ചു. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, ആന്ധ്രപ്രദേശിെന്റ പ്രത്യേക പാക്കേജ് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ രാജ്യ സഭ രണ്ടുമണി വരെ നിര്‍ത്തിെവക്കുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസും ഇടത് എം.പിമാരും പി.എന്‍.ബി തട്ടിപ്പ് ഉന്നയിച്ച് ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കിയപ്പോള്‍, ടി.ഡി.പി എം.എല്‍.എമാര്‍ ആന്ധ്രയുടെ പ്രത്യേക പദവിക്കായാണ് മുദ്രാവാക്യം മുഴക്കിയത്. ഗുലാം നബി ആസാദ്, നരേഷ് അഗര്‍വാള്‍, ഡി. രാജ എന്നിവര്‍ ചര്‍ച്ചക്ക് നോട്ടീസ് നല്കി. എന്നാല്‍, കാര്‍ത്തി ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ ആരോപണങ്ങളെ എതിര്‍ക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി.
ബഹളംവെക്കരുതെന്നും ചര്ച്ചകളാകാമെന്നുമുള്ള രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിെന്റ നിര്‍ദേശങ്ങളൊന്നും പ്രതിപക്ഷം ചെവിക്കൊണ്ടില്ല.
നേരത്തെ സഭ േചര്ന്നയുടന് ബഹളവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തെ ശാന്തരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രാജ്യ സഭ നിര്‍ത്തിവെക്കുകയും പിന്നീട് 11.20ന് വീണ്ടും ചേരുകയുമായിരുന്നു. അപ്പോഴും ബഹളം തുടര്‍ന്നതിനാലാണ് രണ്ടു മണി വരെ നിര്‍ത്തിവെച്ചത്. ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യപ്പെട്ട് ലോക് സഭയിലും ബഹളം തുടര്‍ന്നതിനാല്‍ 12 മണിവരെ നിര്‍ത്തിെവച്ചിരുന്നു.
