അയ്യപ്പഭക്തരെ വിരട്ടി കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പണം തട്ടി, ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം, മുപ്പതിനായിരം പിരിച്ച്‌ നല്‍കി ആന്ധ്രയില്‍ നിന്നുള്ള ഭക്തര്‍

പമ്ബ : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട ശേഷം ഒത്തുതീര്‍പ്പ് നടത്തി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണംതട്ടിയെന്ന് ആക്ഷേപം. മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 30,000 രൂപയ്ക്ക് വഴങ്ങി പരാതി പിന്‍വലിച്ചു. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. പമ്ബ ഹില്‍ടോപ്പില്‍ ബസില്‍ യാത്രക്കാരെ കയറ്റുന്നതിന്റെ പേരില്‍ Read More …

പള്ളിയില്‍ ബോംബാക്രമണം: ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

കിന്‍ഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഞായറാഴ്ച പ്രൊട്ടസ്റ്റന്‍റ് പള്ളിയില്‍ നടന്ന ബോംബാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഉഗാണ്ടയുടെ അതിര്‍ത്തിയിലുള്ള കിഴക്കന്‍ കോംഗോ പട്ടണമായ കാസിന്ദിയിലെ പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ മാസം അവസാനം ഫ്രാന്‍സിസ് മാര്‍പാപ്പ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്ക് പോകാനിരിക്കെയാണ് Read More …

യെതി വിമാനാപകടം; മരിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ നേപ്പാളിലേക്ക് പോകും

കാഠ്മണ്ഡു: യെതി വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ നേപ്പാളിലേക്ക് പുറപ്പെട്ടും. ‌ തങ്ങളെ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് കൊ ണ്ടുപോകാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് വിമാനാപകടത്തില്‍ മരിച്ചവരില്‍ ഒരാളായ അനില്‍ കുമാര്‍ രാജ്ഭറിന്‍റെ പിതാവ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ ഒന്‍പത് കുടുംബാംഗങ്ങളും നേപ്പാളിലേക്ക് പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉദ്യോഗസ്ഥര്‍ ഡിഎന്‍എ പരിശോധന Read More …

പത്തൊന്‍പതുകാരി ഗര്‍ഭിണിയായത് ഉറ്റ ബന്ധുവില്‍ നിന്ന്; ആരുമറിയാതെ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ എറിഞ്ഞുകൊന്നു

മുംബയ്: കുഞ്ഞിനെ ഫ്ലാറ്റില്‍ നിന്ന് എറിഞ്ഞുകൊന്ന പത്തൊന്‍പതുകാരിയായ മാതാവ് പിടിയില്‍. പെണ്‍കുട്ടി അവിവാഹിതയാണ്. മഹാരാഷ്ട്രയിലെ നവി മുംബയിലാണ് സംഭവം. പെണ്‍കുട്ടി ശുചിമുറിയിലാണ് കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ചതിന് പിന്നാലെ കുഞ്ഞിനെ ശുചിമുറിയിലെ ജനലിലൂടെ താഴേക്ക് എറിയുകയായിരുന്നു. യവാത്മല്‍ സ്വദേശിനിയായ പെണ്‍കുട്ടി കഴിഞ്ഞ എട്ട് മാസമായി അമ്മായിക്കൊപ്പം നവി മുംബയിലായിരുന്നു താമസം. ഉറ്റബന്ധുവില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. Read More …

ശശി തരൂര്‍ വിശ്വപൗരന്‍, നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനമെന്ന് സമസ്ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോണ്‍ഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊള്ളാവുന്ന നേതൃത്വം വരണം. തരൂരിന്റെ നേതൃത്വം ഗുണം ചെയ്യുമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ Read More …

കടുവ ആക്രമണം; കര്‍ഷകന്‍റെ മരണത്തില്‍ നടുങ്ങി നാട്

മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ പുതുശ്ശേരി നരിക്കുന്ന് പള്ളിപറമ്ബില്‍ തോമസ് മരണത്തിനു കീഴടങ്ങി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഹര്‍ത്താല്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങളാണ് ജില്ലയില്‍. കൃഷിയിടത്തില്‍ കടുവയെ കണ്ടതായി പ്രചരിച്ച വാര്‍ത്ത തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി നരിക്കുന്ന് വെള്ളാരംകുന്ന് പ്രദേശത്തുകാര്‍ ആദ്യം വിശ്വസിച്ചില്ല. പിന്നീട് തോമസ് എന്ന സാലുവിന് ആക്രമണത്തില്‍ പരുക്കേറ്റതോടെ വാര്‍ത്ത Read More …

കഞ്ചാവ് വില്പന: മംഗളൂരുവില്‍ ഡോക്‌ടര്‍മാരും വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 13 പേര്‍ പിടിയില്‍

മംഗളൂരു: ഫ്‌ളാറ്റില്‍ കഞ്ചാവ് ശേഖരിച്ച്‌ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത ഡോക്‌ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളുമുള്‍പ്പെടെ 13 പേരെ മംഗളൂരു ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബണ്ട്‌സ് ഹോസ്റ്റല്‍ പരിസരത്തെ ഫ്‌ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മംഗളൂരുവില്‍ ഡെന്‍റല്‍ കോളജ് വിദ്യാര്‍ഥിയും ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനുമായ നീല്‍ കിഷോരിലാല്‍ രാംജി ഷാ (38)യെ ഞായറാഴ്ച Read More …

കേരളത്തില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍

പുതുവര്‍ഷത്തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്കു മുകളില്‍ എന്ന നിലയിലായിരുന്നു ആരംഭം. ഈ മാസം പകുതിയോടടുക്കുമ്ബോള്‍, സ്വര്‍ണവില മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നു. ജനുവരി 13ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 41,280 രൂപ നല്‍കണം. ഈ മാസം ഒന്‍പതിന് ഇതേ നിരക്കില്‍ തന്നെയാണ് സ്വര്‍ണവില്‍പ്പന നടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലും Read More …