റെക്കോര്‍ഡ് നിരക്ക് തുടരുന്നു; മാറ്റമില്ലാതെ ഉയര്‍ന്ന് തന്നെ സ്വര്‍ണം

സംസ്ഥാനത്ത് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് നിരക്ക് തുടരുന്നു. തുടര്‍ച്ചയായ വര്‍ധനവിനിടെ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5220 രൂപയിലും 22 കാരറ്റ് ഒരുപവന്‍ സ്വര്‍ണത്തിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും തിങ്കളാഴ്ച സംസ്ഥാനത്ത് വര്‍ധനവുണ്ടായിരുന്നു. കഴിഞ്ഞ തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ Read More …

ശബരിമലയില്‍ ഭക്തരെ പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയില്‍ ശ്രീകോവിലിനു മുന്നില്‍ തൊഴാന്‍ നിന്ന ഭക്തരെ ദേവസ്വം ഗാര്‍ഡ് പിടിച്ചു തള്ളിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്തരെ പിടിച്ചു തള്ളാന്‍ അനുമതി കൊടുത്തിരുന്നോയെന്ന് ദേവസ്വം ബോര്‍ഡിനോട് ക്ഷോഭത്തോടെ കോടതി ചോദിച്ചു. ഭക്തരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ആരോപണവിധേയന് എങ്ങനെ കഴിഞ്ഞെന്നു ചോദിച്ച കോടതി മറ്റുപലരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു. സംഭവം Read More …

പിടി7നെ വെളളിയാഴ്ച മയക്കുവെടി വെയ്ക്കും

പാലക്കാട് : ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. പിടി7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയില്‍ എത്തും. അതേസമയം പി ടി സെവനെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ 4 പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ ആണ്.മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂര്‍ പഞ്ചായത്തുകളിലാണ് Read More …

ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയും കാമുകനും കിടപ്പുമുറിയില്‍; കാമുകന്റെ തലവെട്ടിയെടുത്ത ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

റാഞ്ചി: ഭര്‍ത്താവ് രാത്രി വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കിടപ്പുമുറിയില്‍ കണ്ട കാമുകനെ പിടികൂടി തലവെട്ടിയെടുത്തു. ജാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തില്‍ ശ്യാംലാല്‍ ഹെംബ്രം എന്നയാളാണ് കൊലപ്പെട്ടത്. കൊലനടത്തിയ വിശ്വനാഥ് സുന്ദിയെ പോലീസ് അറസ്റ്റുചെയ്തു.ശ്യാംലാലും തന്റെ ഭാര്യയുമായി അടുപ്പത്തിലാണെന്ന് വിശ്വനാഥിന് സംശയമുണ്ടായിരുന്നു. സൂചനകള്‍ ലഭിച്ചെങ്കിലും വ്യക്തമായ തെളിവുകള്‍ ഒന്നും കിട്ടിയില്ല. എന്നാല്‍ Read More …

കോവിഡ് കേസുകള്‍ കൂടുന്നു; വാഹനങ്ങളിലും പൊതുസ്ഥലത്തും മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്‌ക് നിര്‍ബന്ധമാക്കി. കോവിഡ് കേസുകള്‍ വിവിധ സ്ഥലങ്ങളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം. ഒരു മാസത്തേക്കാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്ന് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.സ്ഥാപനങ്ങള്‍, കടകള്‍, Read More …

‘ഇ ഡി വിളിപ്പിച്ചത് ഇന്ത്യ-പാക് മത്സരം ചര്‍ച്ച ചെയ്യാന്‍, മറുപടി പറയാന്‍ സൗകര്യമില്ല’; ക്ഷുഭിതനായി പി.വി അന്‍വര്‍

കൊച്ചി : ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയില്‍ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അന്‍വര്‍ എം എല്‍ എ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎല്‍എ മറുപടി പറയാന്‍ സൗകര്യമില്ലെന്നും Read More …

അവധിക്ക് നാട്ടില്‍ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

ജിദ്ദ: ജിദ്ദയില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു. പാണ്ടിക്കാട് ഒലിപ്പുഴ പെരുവക്കാട് സ്വദേശി ഷാഫി പാലത്തിങ്ങല്‍ (45) ആണ് ഇന്ന് പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദ കന്ദറയില്‍ എ.സി മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. 22 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം നാല് മാസങ്ങള്‍ക്ക് മുമ്ബാണ് അവധിക്ക് നാട്ടില്‍ പോയത്. Read More …

കരിപ്പൂരില്‍ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ വച്ച്‌ സ്വര്‍ണം കടത്താന്‍ ശ്രമം; പിടികൂടിയത് ഒരു കോടിയിലധികം രൂപ വില മതിക്കുന്ന സ്വര്‍ണം

കരിപ്പൂരില്‍ കസ്റ്റംസിന്റെ നേതൃത്വത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ബ്ലൂട്ടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണമാണ് കസ്റ്റംസ് പരിശോധനയില്‍ പിടിച്ചെടുത്തത്. മണ്ണാര്‍ക്കാട് പെരിമ്ബിടാരി കപ്പാരുവളപ്പില്‍ ബഷീര്‍ മകന്‍ ഹക്കീമാണ് പിടിയിലായത്. 1 കോടി 11 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നും Read More …