കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു;

കൊച്ചി: സിനിമ കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമകളില്‍ കലാ സംവിധായകനായി പ്രവര്‍ത്തിച്ച സുനില്‍ ബാബുവിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. സാബു സിറിലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേയ്‌ക്ക് സുനില്‍ ബാബു ചുവടു വയ്‌ക്കുന്നത്. മലയാളത്തില്‍ Read More …

കരിപ്പൂര്‍ 59 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

മലപ്പുറം: ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്.സംഭവത്തില്‍ ഒരൂ യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സംസുദ്ദീന്‍ (29) ആണ് 1.059 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് Read More …

എക്‌സിറ്റ്, റീ എന്‍ട്രി വിസ നിരക് സൗദി കുത്തനെ കൂട്ടി

മനാമ: രാജ്യത്തിനു പുറത്തുള്ള പ്രവാസികള്‍ക്ക് എക്സിറ്റ്, റീ എന്‍ട്രി വിസകളും ഇഖാമയും (റെസിഡന്‍സി പെര്‍മിറ്റ്) പുതുക്കാനുള്ള ഫീസ് സൗദി തൊഴില്‍മന്ത്രാലയം ഇരട്ടിയാക്കി. രണ്ടു മാസത്തെ എക്സിറ്റ്, റീ എന്‍ട്രി വിസാ ഫീസ് 200 റിയാല്‍ ആണ്. പ്രവാസി രാജ്യത്തിനകത്താണെങ്കില്‍ ഓരോ അധിക മാസത്തിനും 100 റിയാല്‍ അധികമായി ഈടാക്കും. സൗദിക്കു പുറത്തുള്ള പ്രവാസിക്ക് പുതുക്കണമെങ്കില്‍ പ്രതിമാസം Read More …

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ 3 പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരേ വീട്ടിനുള്ളില്‍ തീ പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തി.കഠിനംകുളം സ്വദേശികളായ രമേശ് ഭാര്യ സുജാത , മകള്‍ രേഷ്മ എന്നിവരാണ് മരണപ്പെട്ടത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. തീകൊളുത്തിയായിരുന്നു മരണം. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് നിഗമനം.

അഞ്ഞൂറിലേറെ മൃതശരീരങ്ങള്‍ മുറിച്ചു വിറ്റ മേഗന്‍ ഹെസിനും അമ്മ ഷെര്‍ലിക്കും തടവ് ശിക്ഷ.

വാഷിംഗ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച്‌ വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന്‍ ഹെസിനു(46) 20 വര്‍ഷം തടവുശിക്ഷ. അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് Read More …

കോഴിക്കോട് 12കാരിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; മൂന്നുവര്‍ഷം മുന്‍പ് കുട്ടിയെ പീഡിപ്പിച്ച യുവാവിനും പിടിവീണു

കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്ബലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ബുധനാഴ്ച രാവിലെ മുക്കം ബസ്റ്റാന്റില്‍ Read More …

ഓഹരിവിപണി തട്ടിപ്പ്‌ ; ദമ്ബതികള്‍ പണം ധൂര്‍ത്തടിച്ചത്‌ ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍

ഓഹരിവിപണിയില്‍ നിക്ഷേപിച്ച്‌ ലാഭം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ ദമ്ബതികള്‍ പണം ധൂര്‍ത്തടിച്ചത് ഗോവയിലെ ചൂതാട്ടകേന്ദ്രങ്ങളില്‍. മാസ്റ്റേഴ്സ് ഫിന്‍സര്‍വ് ഷെയര്‍ ട്രേഡിങ് സ്ഥാപന ഉടമ വാഴക്കാല സ്വദേശി എബിന്‍ വര്‍ഗീസും കമ്ബനി ഡയറക്ടറായിരുന്ന ഭാര്യ ശ്രീരഞ്ജിനിയും 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തല്‍. കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 19 Read More …

ഹൃദായാഘാതം; വയനാട് സ്വദേശി അബ്ഹയില്‍ നിര്യാതനായി

അബ്ഹ: വയനാട് മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയില്‍ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ല് വെട്ട് കുഴിയില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Read More …