എലിസബത്ത് രാജ്ഞിയുടെ അന്ത്യചടങ്ങുകള്‍ക്ക് 500 വിദേശ പ്രതിനിധികള്‍

ലണ്ടന്‍: തിങ്കളാഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ അബെയില്‍ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകളില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് 500 പ്രമുഖര്‍ പങ്കെടുക്കും. റഷ്യ, ബെലറൂസ്, മ്യാന്മര്‍ ഒഴികെ എല്ലാ രാജ്യങ്ങളിലെയും തലവന്മാര്‍ക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്കിടെ ബ്രിട്ടന്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ രാജ്യാന്തര പരിപാടിയാകുമിത്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ്, കാനഡ അടക്കം കോമണ്‍വെല്‍ത്ത് Read More …

കൊച്ചിയില്‍ തെരുവ് നായകള്‍ ചത്ത സംഭവം; നല്‍കിയത് ഏത് വിഷം എന്നറിയാന്‍ പരിശോധന; അന്വേഷണം ഊര്‍ജിതം

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ എരൂരില്‍ അ‍ഞ്ച് തെരുവ് നായകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജണല്‍ ലാബിലേക്ക് കൈമാറും. വിഷം കൊടുത്തു കൊന്നു എന്ന പരാതിയിലാണ് അന്വേഷണം. കാക്കനാട്ടെ റീജണല്‍ ലാബില്‍ നിന്ന് ലഭിക്കുന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. ഒരാഴ്ചയ്ക്കകം ഫലം ലഭിക്കും. Read More …

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ഭക്ഷണത്തില്‍ വിഷംകൊടുത്തു, യുവതിക്കെതിരേ കേസ്

കൊല്ലം: കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിന് ലെഡ് കലര്‍ന്ന ഭക്ഷണം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് യുവതിയുടെപേരില്‍ കേസ്. കൊല്ലം തേവള്ളി സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ മുണ്ടയ്ക്കല്‍ സ്വദേശിനിയായ 44കാരിയുടെ പേരിലാണ് കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തത്.വീട്ടില്‍നിന്ന് കണ്ടെടുത്ത വെളുത്ത പൊടിയും രക്തം പരിശോധിച്ചപ്പോള്‍ ലെഡിന്റെ അളവ് കൂടിയനിലയിലാണെന്ന റിപ്പോര്‍ട്ടും അടക്കം ഭര്‍ത്താവ് രണ്ടുമാസംമുമ്പ് പോലീസില്‍ Read More …

നായ ചത്തുകിടന്ന വാര്‍ഡിനെ ചൊല്ലി തര്‍ക്കം; കുഴിച്ചിട്ടത് കളക്ടര്‍ ഇടപെട്ടശേഷം

മലപ്പുറം: തെരുവുനായ, അത് ജീവനുള്ളതായാലും ഇല്ലാത്തതായാലും എല്ലാം ഇപ്പോള്‍ നാട്ടുകാര്‍ക്ക് തലവേദനയാണ്. മലപ്പുറം ഏറനാട്ടിലെ ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണയില്‍ ചത്ത തെരുവ് നായയെ കുഴിച്ചിടുന്നതില്‍ ഉണ്ടായ തര്‍ക്കം ജില്ലാ കളക്ടറേറ്റില്‍ വരെ ചെന്നെത്തി. ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ അങ്ങാടിയില്‍ ചൊവ്വാഴ്ച രാവിലെ ആണ് തെരുവ് നായയെ ചത്ത നിലയില്‍ കണ്ടത്. തെരുവ് നായയെ കുഴിച്ചിടാന്‍ നടപടി Read More …

ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍

കൊല്ലം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി എംപി ശിവഗിരി മഠത്തിലെത്തി. സന്യാസിമാര്‍ ഷാള്‍ അണിയിച്ച് രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് മഹാസമാധിയില്‍ രാഹുല്‍ ഗാന്ധി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് സന്യാസിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ശിവഗിരിയിലെ പ്രാര്‍ത്ഥനാ ചടങ്ങിലും രാഹുല്‍ പങ്കുചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധര്‍മ്മസംഘം ട്രസ്റ്റ് Read More …

മിന്‍സയുടെ മരണം; സ്കൂള്‍ അടച്ചു പൂട്ടാന്‍ മ​ന്ത്രാലയം ഉത്തരവ്​

ദോഹ: സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിച്ച സംഭവത്തില്‍ ദോഹ അല്‍ വക്​റയിലെ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ ഗര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം ഉത്തരവ്​. സ്കൂള്‍ അധികൃതരില്‍ നിന്നും ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ​ചൊവ്വാഴ്ച രാത്രിയോടെ വിദ്യഭ്യാസ മന്ത്രാലയം ട്വിറ്ററിലൂടെയാണ്​ തീരുമാനം അറിയിച്ചത്​. ദോഹ സ്​പ്രിങ്​ ഫീല്‍ഡ്​ കിന്‍ഡര്‍ഗര്‍ട്ടന്‍ Read More …

ടാര്‍വില കൂടിയാല്‍ സ്വന്തം പോക്കറ്റില്‍നിന്ന്; കരാറുകാര്‍ സമരത്തിലേക്ക്

പത്തനംതിട്ട: റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷം ടാര്‍ വില കൂടിയാല്‍ ആ തുക ഇനി സര്‍ക്കാര്‍ അധികമായി അനുവദിക്കേണ്ടന്ന ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സമരത്തിലേക്ക്. ഇതോടെ സംസ്ഥാനത്ത് നടന്നുവരുന്ന 250-കോടിയില്‍ അധികം രൂപയുടെ റോഡ് നിര്‍മാണങ്ങള്‍ സ്തംഭിച്ചേക്കും.കടുത്ത സാമ്ബത്തികനഷ്ടം സഹിച്ച്‌ പദ്ധതികളുമായി മുന്നോട്ടുപോകേെണ്ടന്നാണ് കരാറുകാരുടെ തീരുമാനം. അതുകൊണ്ടുതന്നെ, അടിയന്തരമായി Read More …

മുളക് പൊടി എറിഞ്ഞു; കോഴിക്കോട് ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം

കോഴിക്കോട് മാങ്കാവില്‍ ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരയോടെ ഫറോക്ക് ചുങ്കത്ത് നിന്നും മാങ്കാവിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാര്‍ ബ്രേക്ക് ഡൗണായി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടു പേര്‍ മുളക് പൊടി എറിയുകയായിരുന്നു. കഴുത്തിലെ മാല പൊട്ടിക്കാനും ശ്രമം നടന്നു. പരുക്കേറ്റ ഇവര്‍ ബീച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് Read More …