പീഡിപ്പിച്ചത് നൂറോളം സ്ത്രീകളെ; മന്ത്രവാദിക്ക് 14 വര്‍ഷം തടവുശിക്ഷ

നൂറോളം സ്ത്രീകളെ പീഡിപ്പിച്ച ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമര്‍വീറിന് 14 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയാണ് വിധി പ്രസ്താവിച്ചത്. ലഹരിമരുന്ന് നല്‍കി സ്ത്രീകളെ ഇരയാക്കിയ ശേഷം വീഡിയോ പകര്‍ത്തുകയായിരുന്നു ജിലേബി ബാബ. മന്ത്രവാദിയെന്ന പേരില്‍ പ്രശ്നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നല്‍കി ഇയാള്‍ വശപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ Read More …

12 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി

മലപ്പുറം: 11 വര്‍ഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011ല്‍ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്‌റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്‌സണ്‍ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത മിസ്സിങ് കേസുകളില്‍ വര്‍ഷങ്ങളായി കണ്ടെത്താന്‍ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ Read More …

‘തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കും’; ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്ന് മന്ത്രി ജി ആര്‍ അനില്‍

തട്ടുകടകളിലേക്കുള്‍പ്പടെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഒരാഴ്ച്ചയ്ക്കിടെ രണ്ടുപേര്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കുന്നത്. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലും വ്യക്തമാക്കി. ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്‌സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രി Read More …

ബ്രസീലില്‍ കലാപം; സുപ്രീംകോടതിയും പാര്‍ലമെന്റും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ കലാപം അഴിച്ചുവിട്ട് മുന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോയുടെ അനുയായികള്‍. സുപ്രീംകോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു. ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുയായികളാണ് അക്രമവുമായി തെരുവിലിറങ്ങിയത്. പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണമുണ്ടായി. ആക്രമികളെ നേരിടാന്‍ സൈന്യം രംഗത്തിറങ്ങി. ഫാസിസ്റ്റ് ആക്രമണമാണ് രാജ്യത്ത് നടന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ പറഞ്ഞു. അക്രമികള്‍ക്കെതിരെ Read More …

ശൈത്യ തരംഗം: ആറ് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഉത്തരേന്ത്യയിൽ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടൽമഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹി, പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് നാളെ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ Read More …

സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ഭയപ്പെടുത്തി വിലസിയ കാട്ടുകൊമ്ബന്‍ പിഎം 2-വിനെ വനവകുപ്പ് പിടികൂടി

ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കുപ്പാടി വനമേഖലയ്ക്ക് സമീപത്ത് വച്ച്‌ ആനയെ വളഞ്ഞ് വനപാലകര്‍ മയക്കുവെടി വെക്കുകയായിരുന്നു . ഇതിനോടകം ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം തുടങ്ങി. പിഎം ടുവിനെ കൊണ്ടു പോകാനുള്ള ലോറി കാട്ടിനുള്ളിലേക്ക് പോകും. ലോറിക്ക് പോകാനുള്ള വഴി ജെസിബി വച്ച്‌ ഒരുക്കി. ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള Read More …

ഇന്നും സ്വര്‍ണവിലയില്‍ കുതിപ്പ്

ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ വര്‍ധിച്ച് വില 5,160 രൂപയിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,280 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 25 രൂപ വര്‍ധിച്ച് 4,265 രൂപയായി. ശനിയാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 40 രൂപ വര്‍ധിച്ച് ,വില 5,130 രൂപയിലെത്തിയിരുന്നു. 22 കാരറ്റിന്റെ ഒരു Read More …

’10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല’; കലോത്സവത്തില്‍ നോണ്‍ വെജ് വേണ്ടെന്ന് കെഎം ഷാജി

സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ നോണ്‍വെജ് ഭക്ഷണത്തെ എതിര്‍ത്ത് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. 10 ദിവസം വെജ് കഴിച്ചാല്‍ ഒന്നും സംഭവിക്കില്ല. ഈ ചര്‍ച്ച തുടങ്ങിയത് അശോകന്‍ ചരുവില്‍ എന്ന സിപിഐഎം സാംസ്കാരിക നേതാവാണ്. കലോത്സവത്തിലെ യഥാര്‍ത്ഥ വിഷയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഇത്തരം ചര്‍ച്ച കാരണമാകും. നിരോധിച്ച സംഘടനയിലെ സൈലന്റ് പ്രൊഫൈലുകള്‍ Read More …