വീണ്ടും തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ: സ്‌കൂളിലേക്കുള്ള റോഡ് ഉപരോധിച്ചു

ചെന്നൈ: വീണ്ടും തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ . ചെന്നൈയ്ക്ക് സമീപമുള്ള തിരുവെള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് സ്‌കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്. സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിനിയെയാണ് പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിനാണ് കേസന്വേഷണ Read More …

ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ മരണപ്പെട്ടത് സൗദിയിലും യുഎഇയിലുമെന്ന് റിപ്പോര്‍ട്ടുകള്‍

റിയാദ്: കൊവിഡ് മഹാമാരിയുടെ കാലയളവ് ഉള്‍പ്പെടുന്ന 2019 മുതല്‍ 2021 വരെ ജിസിസി രാജ്യങ്ങളില്‍ മരിച്ചത് നിരവധി ഇന്ത്യക്കാര്‍. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചത് യുഎഇയിലും സൗദി അറേബ്യയിലുമാണ്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫില്‍ മരണപ്പെട്ട പ്രവാസി ഇന്ത്യന്‍ തൊഴിലാളികളുടെ കണക്ക് വെളിപ്പെടുത്തിയത്. 2020ല്‍ സൗദി അറേബ്യയിലാണ് Read More …

മൂന്നാറിലെ സ്വര്‍ണക്കടയിലെ മോഷണത്തിന് പിടിയിലായത് അതിസമ്ബന്ന കുടുംബത്തിലെ സ്ത്രീ

മൂന്നാര്‍: സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി 2 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീ പിടിയില്‍. ചെന്നൈയില്‍ നിന്നാണ് സ്ത്രീയെ മൂന്നാര്‍ പൊലീസ് പിടികൂടിയത്. രഹാന ഹുസൈന്‍ ഫറൂക്ക്(47) ആണ് പിടിയിലായത്. ചെന്നൈയിലെ രായപുരത്ത് അതിസമ്ബന്നര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നാണ് പൊലീസ് രഹാനയെ പിടികൂടിയത്. ഇവരില്‍ നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകളും Read More …

ഒന്നരമാസം മുമ്ബ് പതിനാറുകാരിയെ കാണാതായി, പോയത് ടൈല്‍സ് പണിക്ക് വന്ന അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം; പെണ്‍കുട്ടിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി

പാലക്കാട്: ഒന്നരമാസം മുമ്ബ് കാണാതായ പതിനാറുകാരിയെ ബിഹാറില്‍ നിന്ന് കണ്ടെത്തി. കെട്ടിടനിര്‍മാണ ജോലിയുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം കറുകപുത്തൂരിലായിരുന്നു താമസം. മകളെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കറുകപുത്തൂരുല്‍ താമസിച്ചിരുന്ന, ടൈല്‍സ് ജോലിക്ക് വന്ന ബിഹാര്‍ സ്വദേശിയായ പപ്പുകുമാറിനെയും (21) കാണാനില്ലെന്ന് മനസിലാക്കി. ഇയാളുടെ മൊബൈല്‍ Read More …

മങ്കിപോക്‌സ്: രാജ്യത്തെ നാല് രോഗികളില്‍ മൂന്നും കേരളത്തില്‍, സംസ്ഥാനം അതിജാഗ്രതയിലേക്ക്

തിരുവനന്തപുരം: മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതോടെ കേരളവും അതിജാഗ്രതാ നടപടികളിലേക്ക്. രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. നിലവില്‍ രാജ്യത്തുള്ള നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് സംസ്ഥാനം കടക്കുന്നത്. കൊല്ലം, കണ്ണൂര്‍, മലപ്പുറം സ്വദേശികള്‍ക്കാണ് കേരളത്തില്‍ രോഗം Read More …

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്; റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ കേസെടുത്തു

മൂവാറ്റുപുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ചെന്ന പരാതിയില്‍ പെന്‍റ ഓവര്‍സീസ് റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു. പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കും ഐ.ഇ.എല്‍.ടി.എസ് ഇല്ലാത്തവര്‍ക്കും കാനഡയില്‍ കാര്‍ഷിക മേഖലയിലും ഹോട്ടല്‍ രംഗത്തും ജോലിവാഗ്ദാനം ചെയ്ത് പണം കബളിപ്പിച്ചെന്നാണ് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരായ കേസ്. 24 ഉദ്യോഗാര്‍ഥികളില്‍നിന്ന് 45ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതി. അനധികൃത Read More …

സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണ പ്രതിബദ്ധത 95 ശതമാനമായി വര്‍ധിച്ചു

സൗദിയില്‍ സ്വകാര്യസ്ഥാപനങ്ങളുടെ സ്വദേശിവത്കരണ പ്രതിബദ്ധത 95 ശതമാനമായി വര്‍ധിച്ചു.തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കേണ്ട നിയമം പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പുലര്‍ത്തുന്ന കണിശതയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഒട്ടുമിക്ക സ്ഥാപനങ്ങളും നിയമം പാലിക്കുന്നതില്‍ കൃത്യത പുലര്‍ത്തുന്നുണ്ടെന്നും പരിശോധന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്വദേശിവത്കരണ തീരുമാനങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്നു ഉറപ്പുവരുത്തുന്നതിന് മന്ത്രാലയം നടത്തിയ തുടര്‍ച്ചയായ പരിശോധനകളുടെ ഭാഗമായി തയാറാക്കിയതാണ് റിപ്പോര്‍ട്ട്.2021ല്‍ ഇത്തരത്തിലുള്ള പരിശോധനക്കായി 10 Read More …

കുറ്റകരമായ പരസ്യങ്ങള്‍ നീക്കംചെയ്യണമെന്ന് യൂട്യൂബിനോട് സൗദി

ജിദ്ദ: പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ പരസ്യങ്ങള്‍ നീക്കംചെയ്യാന്‍ യൂട്യൂബിനോട് സൗദി ഓഡിയോ-വിഷ്വല്‍ മീഡിയ ജനറല്‍ കമീഷനും കമ്യൂണിക്കേഷന്‍സ് കമീഷനും ആവശ്യപ്പെട്ടു. തത്ത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണിത്. യൂട്യൂബ് പ്ലാറ്റ്‌ഫോം രാജ്യത്തിനുള്ളിലെ ഉപയോക്താക്കളെ ഉദ്ദേശിച്ച്‌ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍ ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധവും Read More …