പ്രണയിച്ച്‌ വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊന്നു

ചെന്നൈ: പ്രണയിച്ച്‌ വിവാഹിതരായതിന് മകളെയും ഭര്‍ത്താവിനെയും അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മകള്‍ രേഷ്മയെയും(20) മരുമകന്‍ മാണിക്യരാജിനെയും(26) തൂത്തുക്കുടി ജില്ലയിലെ വീരപ്പട്ടിയിലുള്ള മുത്തുക്കുട്ടിയാണ് കൊലപ്പെടുത്തിയാണ്. ഒരുമാസം മുന്‍പാണ് രേഷ്മയും മാണിക്യരാജും വിവാഹിതരായത്. കോവില്‍പ്പട്ടിയിലുള്ള കോളേജില്‍ രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ഥിനിയായ രേഷ്മയും ബന്ധുവായ മാണിക്യരാജും ഏറെനാളായി പ്രണയത്തിലായിരുന്നു. മാണിക്യത്തിന് മദ്യപാനശീലമുണ്ടെന്ന് പറഞ്ഞ് മുത്തുക്കുട്ടിയും ഭാര്യയും രേഷ്മയെ ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. Read More …

പ്ലസ് വണ്‍: അപേക്ഷകര്‍ 471278; കൂടുതല്‍ മലപ്പുറത്ത്, കുറവ് വയനാട്

പ്ലസ് വണ്‍ പ്രവേശനത്തിന് 4,71,278 അപേക്ഷകര്‍. അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. മൊത്തം അപേക്ഷകരില്‍ 4,27,117 പേര്‍ കേരള സിലബസില്‍ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേര്‍ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്. കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 80,022 പേര്‍. വയനാട്ടിലാണ് Read More …

നിലമ്പൂരിലെ നാട്ടുവൈദ്യന്റെ കൊലപാതകം: മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയും അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫിന്റെ വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മേപ്പാടി സ്വദേശി ഫസ്‌നയെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു. ഒരു വര്‍ഷത്തോളം ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചശേഷമാണ് മൈസൂര്‍ സ്വദേശിയായ നാട്ടുവെദ്യനെ കൊലപ്പെടുത്തിയത്. മൃതദേഹം Read More …

ഡൽഹിയിൽ വൻ സംഘർഷം, രാഹുൽ ഗാന്ധി അറസ്റ്റിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നിൽ കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കിൽ നടന്ന പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു. മാർച്ച് തടഞ്ഞതിനെ തുടർന്ന് രാഹുൽ ഗാന്ധി അടക്കമുള്ളവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് അറസ്റ്റ്. Read More …

വടകരയില്‍ യുവാവ് സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം : ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സജീവന്‍ സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ചോദ്യം ചെയ്യും. സസ്‌പെന്‍ഷനിലായ എസ്‌ഐ എം നിജീഷ്, എഎസ്‌ഐ അരുണ്‍കുമാര്‍, സിവില്‍ പോലീസ് ഓഫിസര്‍ ഗിരീഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഉദ്യോഗസ്ഥരോട് ഇന്ന് വടകര പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. അന്വേഷണസംഘം ഇതുവരെ Read More …

സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയിട്ട് 2 ദിവസം; റാന്നിയില്‍ കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം

പത്തനംതിട്ട: റാന്നിയില്‍ കാണാതായ കുട്ടികളെ കണ്ടെത്താനുള്ള അന്വേക്ഷണം പോലീസ് ഊര്‍ജിതമാക്കി. ഇവര്‍ പോകാനിടയുള്ള സ്ഥലങ്ങളിലും ബന്ധു വീടുകളിലും തിരയുന്നുണ്ട്. കുട്ടികളുടെ കൂട്ടുകാരില്‍ നിന്നും സ്കൂള്‍ അധികൃതരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ ഇവര്‍ പോയ സ്ഥലങ്ങളും ഇവര്‍ ബന്ധപ്പെട്ടവരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസമാണ് മലയാലപ്പുഴയില്‍ നിന്നും സ്കൂളിലേക്ക് പോയ Read More …

ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ച എംവിഐയ്ക്ക് സസ്‌പെന്‍ഷന്‍. പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. എസ്. വിനോദ് കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ജൂലൈ 19നാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചെന്ന പരാതിയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല Read More …

എകെജി സെന്റര്‍ ആക്രമണം; തട്ടുകടക്കാരനെ വിട്ടയച്ചതില്‍ ദുരൂഹത

തിരുവനന്തപുരം: സി.പി.എം സംസ്ഥാന ഓഫീസായ എ.കെ.ജി സെന്റര്‍ ആക്രമിച്ച സമയത്ത് അതുവഴി സഞ്ചരിച്ച തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതില്‍ ദുരൂഹത. സ്ഫോടകവസ്തു എറിഞ്ഞയാളെ സഹായിച്ചെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ കൃത്യമായ വിവരം ലഭിക്കുന്നതിന്‍ മുമ്ബ് വിട്ടയച്ചിരുന്നു. ഒന്നര ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രാദേശിക സി.പി.എം നേതാവുമായുള്ള അടുപ്പം വ്യക്തമായതോടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് വിട്ടയച്ചെന്നാണ് Read More …