ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികള്‍ അവശനിലയില്‍ കണ്ടെത്തിയ സംഭവം;വൈദ്യപരിശോധനയില്‍ എംഡിഎംഎയുടെ സാന്നിധ്യം,കേസെടുത്ത് പൊലീസ്

ബുധനാഴ്ച രാത്രി എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയിലാണ് സംഭവം. ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ച ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27നാണ് എറണാകുളത്ത് എത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ ശരീരത്തില്‍ വൈദ്യപരിശോധനയില്‍ എംഡിഎംഎയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എറണാകുളത്തെ സ്വകാര്യആശുപത്രിയിലെ തീവ്രചരിചരണവിഭാഗത്തില്‍ ചികിത്സയിലുള്ള യുവതിയുടെ Read More …

മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി; ഷോക്കേറ്റുള്ള മരണമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: മലയാലപ്പുഴ വള്ളിയാനിയില്‍ വീട്ടമ്മയെ വൈദ്യുതവേലിക്ക് സമീപം മരിച്ചനിലയില്‍ കണ്ടെത്തി. വള്ളിയാനി സ്വദേശി ശാന്തമ്മയാണ് മരിച്ചത്. സമീപത്തെ കൃഷിയിടത്തിലെ വൈദ്യുതവേലിക്ക് സമീപമാണ് അവരെ മരിച്ചനിലയില്‍ കണ്ടത്. വൈദ്യുതവേലിയില്‍നിന്ന് ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്നും ഭാര്യയുടെ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ തനിക്കും ഷോക്കേറ്റെന്നും ഭര്‍ത്താവ് എബ്രഹാം ആരോപിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട്ടില്‍നിന്ന് മാലിന്യം കളയാനായി പുറത്തേക്ക് പോയ ശാന്തമ്മയെ Read More …

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ തുടരും. ഇന്ന് 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അഞ്ച് ദിവസം ശക്തമായ മഴക്കും 5, 6, 7 തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. നാളെയും മാറ്റന്നാളും കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്‍റെ സ്വാധീന Read More …

ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്സിക്കന്‍ മേയര്‍; പരമ്ബരാ​ഗത വെളുത്ത വിവാഹ വസ്ത്രമണിഞ്ഞ് വധു

സാന്‍ പെദ്രോ: മനുഷ്യനും ചീങ്കണ്ണിയും തമ്മിലുളള അപൂര്‍വ്വ വിവാഹത്തിന് വേദിയായി സാന്‍ പെദ്രോ. മെക്സിക്കന്‍ മേയര്‍ വിക്ടര്‍ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. സമുദായ ആചാരങ്ങളുടെ ഭാ​ഗമായാണ് ഈ അപൂര്‍വ്വ വിവാഹം. ഒക്സാക എന്ന സ്ഥലത്ത് വെച്ചായിരുന്നു വിവാഹം നടത്തിയത്. പ്രകൃതി കനിയാനുള്ള പ്രാര്‍ഥനയെന്ന നിലയിലാണ് മേയറുടെ സമുദായത്തിന്‍റെ വിശ്വാസ പ്രകാരം ചീങ്കണ്ണിയെ വിവാഹം ചെയ്യുന്നത്. Read More …

മരുഭൂമിയില്‍ കുടുങ്ങി ഒമാനില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ്: ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി സയ്യിദ്മുഹമ്മദ് അമീസ് (30), തിരുച്ചിറപ്പള്ളി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരാണ് മരിച്ചത്. ‌ദോഫാര്‍ തുംറൈത്തിന് അടുത്ത് ഒമാന്റെ അതിര്‍ത്തിപ്രദേശമായ ഒബാറില്‍ ചൊവ്വാഴ്ച സര്‍വേ ജോലിക്കായി പോയപ്പോള്‍, മരുഭൂമിയില്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം സംഭവിച്ചത്.

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എംഎഎല്‍എ രാഹുല്‍ നര്‍വേക്കര്‍ക്ക് വിജയം. 164 വോട്ടുകള്‍ നേടിയാണ് നര്‍വേക്കര്‍ വിജയമുറപ്പിച്ചത്.മഹാവികാസ് ആഘാഡി സ്ഥാനാര്‍ഥിയായി ശിവസേന എംഎല്‍എ രാജന്‍ സാല്‍വിയാണ് മത്സരിച്ചത്. അദ്ദേഹത്തിന് 106 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എഴുന്നേറ്റ് നിന്ന് ഓരോ അംഗങ്ങളായി വോട്ടു ചെയ്യുന്ന രീതിയാണ് Read More …

ഇനി സി ബി ഐ ഓഫിസിലെത്തി ഒപ്പിടണ്ട; അഭയ കേസില്‍ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

അഭയ കേസില്‍ പ്രതിയായ സിസ്റ്റര്‍ സെഫിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. ആറ് മാസത്തേക്കാണ് ഇളവ് അനുവദിച്ചത്. എല്ലാ ശനിയാഴാചകളിലും സി ബി ഐ ഓഫിസിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ടാല്‍ മതിയെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ കോട്ടയത്താണ് സിസ്റ്റര്‍ സെഫി താമസിക്കുന്നത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍ ഗാന്ധി നഗറായതിനാല്‍ Read More …

പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി

തിരുവനന്തപുരം: പി.സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന അവകാശവാദവുമായി പരാതിക്കാരി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ​​ഹോട്ടലിനകത്ത് നടന്ന കാര്യങ്ങളുടെ ശബ്ദരേഖ കൈവശമുണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടു. സ്വര്‍ണക്കടത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുമ്ബാകെ മൊഴി നല്‍കുമ്ബോഴാണ് പീഡന പരാതി ഉന്നയിച്ചത്. 2014 മുതല്‍ പി.സി ജോര്‍ജുമായി ബന്ധമുണ്ട്. ഫോണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ട്. Read More …