കെ റെയില്‍ സര്‍വേക്കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞു; ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് തിരികെ കയറ്റി

മലപ്പുറം: തിരുനാവായയില്‍ സില്‍വര്‍ ലൈന്‍ അതിരുകല്ലുകള്‍ ഇറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. തൊഴിലാളികള്‍ ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ വാഹനത്തിലേക്ക് കയറ്റി. ഇവ സൂക്ഷിക്കാന്‍ കൊണ്ടുവന്നതാണെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു മുമ്ബ് കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. അല്ലാതെ അതിരുകല്ല് സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമല്ല ഇതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. Read More …

കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേട്: പൊലീസ് കേസെടുത്തു

കോഴിക്കോട്: കോര്‍പ്പറേഷനിലെ കെട്ടിട നമ്ബര്‍ ക്രമക്കേടില്‍ പൊലീസ് കേസെടുത്തു. കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നടപടി. ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സെക്രട്ടറി ബലിയാടുകളാക്കുകയാണെന്ന് ആരോപിച്ച്‌ ജീവനക്കാര്‍ പ്രതിഷേധിച്ചു. നഗരസഭ പൊളിക്കാന്‍ നിര്‍ദേശിച്ച കെട്ടിടത്തിന് അനധികൃതമായി നമ്ബര്‍ നല്‍കിയ സംഭവം പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഉദ്യോഗസ്ഥരുടെ പാസ്‍വേര്‍ഡ് ചോര്‍ത്തിയാണ് കെട്ടിടത്തിന് നമ്ബര്‍ നല്‍കിയതെന്നായിരുന്നു കോര്‍പറേഷന്‍റെ വിശദീകരണം. തുടര്‍ന്ന് നാല് Read More …

അഗ്നിപഥ് ഇന്ത്യയില്‍ നാസിഭരണത്തിന് തുടക്കമിടും; സൈന്യത്തെ വരുതിയിലാക്കാനുള്ള ആര്‍.എസ്.എസ് തന്ത്രമാണിതെന്നും കുമാരസ്വാമി

ബെംഗലൂരു: കേന്ദ്രസര്‍ക്കാരിന്റെ വിവാദ സൈനിക പദ്ധതിയായ അഗ്നിപഥിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി. ഇന്ത്യയില്‍ നാസി ഭരണത്തിന് തുടക്കമിടാനും സൈന്യത്തെ നിയന്ത്രണത്തിലാക്കാനുമുള്ള ആര്‍.എസ്.എസിന്റെ ഹിഡന്‍ അജണ്ടയാണ് അഗ്നിപഥ് പദ്ധതിയെന്നു കുമാരസ്വാമി ആരോപിച്ചു. സൈന്യത്തിനകത്തും പുറത്തും അവരുടെ സേവനം അവസാനിച്ചാലും അഗ്നിവീരന്മാര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ് നേതാക്കള്‍ അവരെ Read More …

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പുനപരിശോധിക്കണം; ക്രൈംബ്രാഞ്ച് ഹര്‍ജി കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വിചാരണ കോടതിക്കും സര്‍ക്കാരിനുമെതിരെ നടി നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും നടിയെ അക്രമിച്ച കേസ് അട്ടിമറിയ്ക്കുന്നുവെന് ആരോപിച്ചാണ് Read More …

രാഷ്ട്രപതി തെരെഞ്ഞെടുപ്പ്; പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും; ഗോപാലകൃഷ്ണ ഗാന്ധിക്ക് സാധ്യത

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. ഗോപാലകൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥി ആക്കിയേക്കുമെന്നാണ് സൂചന. ഗോപാലകൃഷ്ണ ഗാന്ധിയുമായി എന്‍സിപി നേതാവ് ശരദ് പവാര്‍ സംസാരിച്ചു. സമവായം ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് ഗോപാല്‍ കൃഷ്ണ ഗാന്ധി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനോട് Read More …

61 കാരിക്ക് 24 കാരന്‍ ഭര്‍ത്താവ്, ആദ്യ കുഞ്ഞും പിറക്കുന്നു; ഇനിയും കുഞ്ഞുങ്ങള്‍ വേണമെന്ന് ദമ്പതികള്‍

ന്യൂയോര്‍ക്ക്: വിവാഹശേഷം ആദ്യ കുഞ്ഞ് പിറക്കുന്നത് ഏവര്‍ക്കും സന്തോഷമുള്ള കാര്യമാണ്. വാര്‍ധക്യകാലത്ത് വളരെ ബുദ്ധിമുട്ടേറി ഉണ്ടായ കുഞ്ഞാണെങ്കില്‍ ആ സന്തോഷം ഏറുകയും ചെയ്യും. എന്നാല്‍ 24കാരനായ യുവാവിനെ വിവാഹം ചെയ്യുകയും ആ ബന്ധത്തില്‍ ഒരു കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന കഥ പങ്കുവെക്കുന്നത് 61കാരിയാണ്. ജോര്‍ജിയ സ്വദേശികളായ ദമ്പതികളുടെ അനുഭവമാണ് ടിക് ടോക്കിലൂടെ പുറത്തു വന്നിട്ടുള്ളത്.അഞ്ചും Read More …

തിരുവനന്തപുരത്ത് കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയില്‍ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. കീഴായിക്കോണം സ്വദേശി ഉണ്ണി, കല്ലറ പഴവിള സ്വദേശി സുമി എന്നിവരാണ് മരിച്ചത്. ഇരുവരെയും സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉണ്ണിയെ തൂങ്ങിമരിച്ച നിലയിലും സുമിയെ നിലത്ത് വീണ് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊന്ന Read More …

അനിത പുല്ലയില്‍ ലോക കേരളസഭയില്‍ എത്തിയത് സീരിയല്‍ നിര്‍മ്മതാവിനൊപ്പം

അനിത പുല്ലയില്‍ നിയമസഭാ സമുച്ചയത്തില്‍ എത്തിയത് സീരിയല്‍ നിര്‍മ്മതാവിനൊപ്പം. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്‍കുന്ന വ്യക്തിയാണിത്. സഭാ ടിവിക്ക് ഒടിടി പ്ലാറ്റ് ഫോം സൗകര്യം ഒരുക്കുന്ന ഏജന്‍സിയുടെ പ്രധാനിയായ ഇയാള്‍ക്കൊപ്പം ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങുമുതല്‍ അനിതയുണ്ടായിരുന്നു. ഇയാള്‍ക്ക് നിയമസഭാ പാസും ലോകകേരളസഭ പാസുമുണ്ടായിരുന്നു. രണ്ടുദിവസവും അനിതയുടെ സാന്നിധ്യം നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നതിനാല്‍ സര്‍ക്കാരുമായി ബന്ധമുള്ള Read More …