നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ നാളെ

കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച. രാവിലെ എട്ടുമുതൽ ചുങ്കത്തറ മാർത്തോമ്മാ ഹയർസെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ.തടസ്സങ്ങളുണ്ടായില്ലെങ്കിൽ രാവിലെ 11-നകം അന്തിമഫലം വരും.ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണും. 263 പോളിങ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായാണ് എണ്ണുക. 86 ഉദ്യോഗസ്ഥരെ Read More …

സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കാനായില്ല

വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞതല്ലാതെ സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും മണ്ണെണ്ണ എത്തിക്കാൻ സർക്കാറിന് ആയില്ല. കേന്ദ്രം അനുവദിച്ച മണ്ണെണ്ണ ഭാരത് പ്രെട്ടോളിയം, ഇന്ത്യൻ ഓയില്‍ കോർപറേഷൻ തുടങ്ങിയ എണ്ണക്കമ്പനികളില്‍നിന്ന് മൊത്തവ്യാപാരികള്‍ ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ ആണിത്.സര്‍ക്കാര്‍ നിലപാട് മയപ്പെടുത്താത്ത സാഹചര്യത്തില്‍ ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി Read More …

ആശമാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം ലഭിക്കും

മൂന്ന് മാസം ഓണറേറിയം നല്‍കാനുള്ള തുക എന്‍എച്ച്‌എമ്മിന് അനുവദിച്ചു. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെ വിതരണം ചെയേണ്ട തുകയാണ് അനുവദിച്ചത്. 7000 രൂപ വീതം നല്‍കാന്‍ 54 കോടി രൂപയാണ് അനുവദിച്ചത്. 7000 രൂപ മാനദണ്ഡങ്ങളില്ലാതെ എല്ലാമാസവും നല്‍കാമെന്ന് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ മാസം മുതല്‍ സെപ്റ്റംബര്‍ Read More …

ചെങ്ങന്നൂരിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്.

ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസ്സും, വിവാഹ സംഘം സഞ്ചരിക്കുന്ന ടൂറിസ്റ്റ് ബസ്സമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.

കളിക്കുന്നതിനിടെ അപകടത്തിൽപെട്ട് 11 വയസ്സുകാരുകാരൻ മരണപ്പെട്ടു

തിരൂർ: മങ്ങാട് ലോട്ടറി വില്പന നടത്തുന്ന വള്ളിക്കാഞ്ഞീരം സ്വദേശി കിഴക്കേ വളപ്പിൽ മണികണ്ഠൻ ദിവ്യ ദമ്പതികളുടെ മകൻ ധ്വനിത് (11) മരണപ്പെട്ടു. കളിക്കുന്നതിനിടയിൽ ഷർട്ട് കഴുത്തിൽ കുടുങ്ങിയായിരുന്നു മരണം. നിറമരുതൂർ ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ദർഷ്. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം തിരൂർ പൊറ്റിലത്തറ ശ്മശാനത്തിൽ ഉച്ചയ്ക്ക് Read More …

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിൻ്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ദൃശ്യങ്ങളും നശിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ‘മാച്ച് ഫിക്സ്ഡ്’ ആണ്. എല്ലാം നിശ്ചയിച്ചുറച്ചത് Read More …

അഭിനേതാക്കളുടെ സംഘടന അമ്മയുടെ 31-ാം ജനറൽ ബോഡി നാളെ.

കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും. മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ Read More …

വിവാദ പരാമർശവുമായി ബിജെപി നേതാവ് എൻ. ശിവരാജൻ.

ഇന്ത്യൻ ദേശീയപതാകയായ ത്രിവർണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ.ശിവരാജൻ. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമർശം. തുടർന്ന് മന്ത്രി ശിവൻകുട്ടിയെ ശവൻകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാഗാന്ധിയും Read More …