തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം: അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡിൽ

മലപ്പുറം: തിരൂരില്‍ ഒന്‍പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസില്‍ അമ്മയുള്‍പ്പെടെ അഞ്ച് പ്രതികളും റിമാന്‍ഡില്‍. തമിഴ്‌നാട് സ്വദേശികളായ കുട്ടിയുടെ മാതാവ് കീര്‍ത്തന (24), രണ്ടാം ഭര്‍ത്താവ് ശിവ (24), കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി (40), ഇടനിലക്കാരായി നിന്ന സെന്തില്‍ കുമാര്‍ (49), ഭാര്യ പ്രേമലത (45) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. Read More …

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ

ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച്‌ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച്‌ ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കണം. Read More …

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു.

രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു.തീപിടുത്തത്തിലുള്ള കാരണം വ്യക്തമല്ല.കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്; 26 മുതൽ ബസ് പണിമുടക്ക്

പെരിന്തൽമണ്ണ: അധികൃതരുടെ അലംഭാവം തുടരുന്നതിനിടെ കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായി. ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെ‌ട്ട് 26 മുതൽ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് നടത്തും. ജില്ലാ ബസ് തൊഴിലാളി യൂണിയനും (സിഐടിയു) പണിമുടക്കിന് അധികൃതർക്ക് നോട്ടിസ് നൽകി. ഇതേ വിഷയത്തിൽ ബസുട‌മ സംഘം Read More …

സ്വര്‍ണ വില മുകളിലേക്ക് തന്നെ; ഇന്ന് വർദ്ധിച്ചത് പവന് 120 രൂപ

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ചാഞ്ചാട്ടം തുടരുമ്പോള്‍ കേരളത്തില്‍ സ്വര്‍ണം മുന്നോട്ട് തന്നെ. 3400 ഡോളര്‍ പിന്നിട്ട് കുതിച്ച സ്വര്‍ണം ഇപ്പോള്‍ 3370ലാണുള്ളത്. എന്നാല്‍ കേരളത്തില്‍ 74000 കടന്ന് പവന്‍ വില കുതിച്ചു. ഡോളര്‍ നടത്തിയ മുന്നേറ്റം രൂപയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇതാണ് കേരളത്തില്‍ വില അല്‍പ്പം കൂടാന്‍ കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ മുന്നില്‍ ഓടുന്നത് Read More …

യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍.

പിണറായി കായലോട് പറമ്പായിയില്‍ യുവതി ജീവനൊടുക്കിയത് ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്തെന്ന് പോലീസ് കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് റസീന മൻസിലില്‍ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പറമ്ബായി സ്വദേശികളായ എം.സി. മൻസിലില്‍ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ Read More …

തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്‌ത് മിഷൻ പ്രാർത്ഥനാലയത്തിൽ അഗ്നിബാധ.

ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. പ്രാർത്ഥനാലയത്തിന് പിന്നിലെ വിറകുപുരയ്ക്ക് തീ പിടിച്ചതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർ എൻജിനുകൾ എത്തി നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ഫലമായി പുഷ്പഗിരി ആശുപത്രി അടക്കമുള്ള സമീപ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനായി. പുലർച്ചെ മൂന്നു മണിയോടെയാണ് തീ അണയ്ക്കാനായത്. വിറകുപുര പൂർണ്ണമായും കത്തി നശിച്ചു. Read More …

മ​ഴ ശ​ക്തം; ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ക​ൽ​പ്പ​റ്റ : വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്ത​മാ​യ​തോ​ടെ ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് നി​ല​വി​ൽ 766.55 ലേ​ക്ക് എ​ത്തി. ജ​ല​നി​ര​പ്പ് 767 എ​ത്തി​യാ​ൽ ഷ​ട്ട​ർ തു​റ​ന്ന് അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യും. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ലെ മ​ഴ കൂ​ടി നി​രീ​ക്ഷി​ച്ച ശേ​ഷ​മേ അ​ധി​ക ജ​ലം ഒ​ഴു​ക്കി ക​ള​യൂ. പ​ത്ത​നം​തി​ട്ട മ​ണി​മ​ല​യി​ൽ ഓ​റ​ഞ്ച് Read More …