കോഴിക്കോട് വൻബാങ്ക് കവർച്ച; സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു

കോഴിക്കോട്: ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർച്ച ചെയ്തു. കോഴിക്കോട് പന്തീരങ്കാവിലാണ് സംഭവം. സ്കൂട്ടറിലെത്തിയ സംഘമാണ് സ്വകാര്യബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ചാണ് കവർച്ച നടന്നത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ Read More …

ഗൾഫിൽ അവധിക്കാലം: നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻവർധന

കരിപ്പൂർ: ഗൾഫ്നാടുകളിലെ വിദ്യാലയങ്ങളുടെ വേനലവധി ലക്ഷ്യമിട്ടു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗൾഫ് നാടുകളിൽനിന്നു നാട്ടിലേക്കുള്ള നിരക്കാണ് ഇരട്ടിയാക്കിയത്. കുടുംബത്തോടെ നാട്ടിലേക്കു മടങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് വർധന. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു മിക്ക ഗൾഫ് നാടുകളിലും വിദ്യാലയങ്ങൾക്ക് അവധിയുള്ളത്. യുഎഇയിലും സൗദിയിലും ഈ മാസം അവസാനത്തോടെ വിദ്യാലയങ്ങൾ അടയ്ക്കും. ഖത്തറിൽ ജൂലൈ ഒന്നു മുതൽ Read More …

സിപിഎം തൊടുന്നവരെല്ലാം ശുദ്ധിയുള്ളവരും അല്ലാത്തവരെല്ലാം അശുദ്ധിയുള്ളവരും : കെപിസിസി പ്രസിഡന്റ്

നിലമ്പൂർ: സിപിഎമ്മിന്റേത് അവസരവാദമാണെന്നും സിപിഎം തൊട്ടാൽ എല്ലാവരും ശുദ്ധമാകും അല്ലാത്തവരെ അശുദ്ധരായി കാണുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽഎ പറഞ്ഞു. ‘തൈലാതി വസ്തുക്കൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകുമെന്നത് പോലെയാണ് സിപിഎമ്മിന്റെ സമീപനം.അവരെ സഹായിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം നന്മയുള്ളവരും അല്ലാത്തവരെ നന്മയില്ലാത്തവരുമായിട്ടാണ് ചിത്രീകരിക്കുന്നത്.സിപിഎമ്മിന് ആരെയും കൂട്ടാം. സിപിഎമ്മിൻ്റ അവസരവാദനയം കേരള ജനതയ്ക്ക് അറിയാമെന്നും Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലമ്പൂര്‍ മണ്ഡലത്തിന്റെ പരിധിയില്‍ നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്‍, പൂക്കോട്ടുപാടം എന്നീ അഞ്ച് പോലീസ് സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. ഇലക്ഷന്‍ ഡ്യൂട്ടിക്കായി നിലമ്പൂര്‍ പൊലീസ് സബ് ഡിവിഷനെ രണ്ട് സബ് Read More …

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: 2.32 ലക്ഷം വോട്ടര്‍മാര്‍

ജൂണ്‍ 19 ന് നടക്കുന്ന നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ ആകെ 2,32,381 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പട്ടികയിലെ എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. 1,13,613 പുരുഷ വോട്ടര്‍മാരും 1,18,760 വനിതാ വോട്ടര്‍മാരും എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടുന്നതാണ് Read More …

രാജ്യത്തെ മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളം: മന്ത്രി ആര്‍ ബിന്ദു

നിലമ്പൂർ: രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. “പണ്ടത്തെ പട’ വയോജന സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ. “എക്കാലത്തും ലോകത്തിന് മുന്നിൽ ബദൽ മാതൃതകകൾ സൃഷ്ടിച്ച നാടാണ് കേരളം. രോ​ഗാധുരത കുറച്ച് ആയുർദൈർഘ്യം കൂടുന്നതിനാലാണ് വയോജനങ്ങളുടെ എണ്ണം വർധിക്കുന്നത്. മുതലാളിത്ത സമൂഹത്തിൽ വയോജനങ്ങൾ അവ​ഗണന നേരിടുന്നു. ഉപയോ​ഗിക്കുക വലിച്ചെറിയുക Read More …

ഓസ്ട്രിയയിൽ ഹൈസ്കൂളിൽ വെടിവയ്പ്പ്, വിദ്യാർഥികളും അധ്യാപകരുമടക്കം 9 പേർ കൊല്ലപ്പെട്ടു; അക്രമിയും മരിച്ചു

ഓസ്ട്രിയയിൽ ഹൈസ്കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. ചില റിപ്പോർട്ടുകളിൽ അക്രമിയെ വധിച്ചു എന്നും പറയുന്നുണ്ട്.

ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊലപാതകശേഷം രാജാ രഘുവൻഷിയുടെ ഫോണിൽ നിന്ന് സോനം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായി ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്‌തത്. ഭർത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. പോലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് മുൻപ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭർത്താവിന്റെ മാതാവുമായി സോനം ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും ദുർഘടമായ Read More …