വന്യമൃഗ ശല്യത്തിന് യു.ഡി.എഫ് ശാശ്വത പരിഹാരം കാണും: പി കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍: കാട്ടാനകള്‍ ആടുകളെ പോലെയും കടുവയും പുലിയും പൂച്ചയെ പോലെയും നാട്ടിലൂടെ നടന്ന് ആക്രമണം നടക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെ ജനങ്ങള്‍ വെറുത്തുവെന്നും, വന്യജീവി ശല്യം ഇല്ലാതാക്കുവാന്‍ യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ശാശ്വത പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പര്യടനം ചുങ്കത്തറ മാമ്പൊയിലില്‍ ഉദ്ഘാടനം Read More …

ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു‌ ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പോലീസിന് നൽകിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പോലീസ് Read More …

നാട്ടിലേക്കുള്ള ഹാജിമാരുടെ മടക്കം വ്യാഴാഴ്ച മുതൽ

മക്ക: ഹജ്ജിന്റെ മുഴുവൻ കർമ്മങ്ങളും അവസാനിച്ചതോടെ വ്യാഴാഴ്ച മുതൽ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. മിനായിൽ നിന്ന് ഇന്ത്യൻ ഹാജിമാർ ഇന്നലെ താമസസ്ഥലത്തേക്ക് തിരിച്ചെത്തി. മലയാളി ഹാജിമാർ എട്ട് ദിനങ്ങളിലെ മദീന സന്ദർശനം പൂർത്തിയാക്കിയാകും മടങ്ങുക. ആറുദിവസം നീണ്ട ഹജ്ജ് കർമ്മങ്ങൾക്കാണ് ഇന്നലെ സമാപനമായത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം ഹാജിമാർ ഇന്നലെ തന്നെ മടങ്ങിയിരുന്നു. എന്നാൽ Read More …

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു ഓറഞ്ച് അലർട്ട് 12/06/2025: കണ്ണൂർ, കാസറഗോഡ് 13/06/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 14/06/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് (14/06/2025 തീയതിയിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ Read More …

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിൻ്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു

27 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലാണ് സംഭവം. സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു.

വിവേചന ഭീകരതക്കെതിരെ സര്‍ക്കാറിന് താക്കീതായി ഫ്രറ്റേണിറ്റി റാലി സംഘടിപ്പിച്ചു

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉൾപ്പെടെ വിദ്യാഭ്യാസ വിഷയങ്ങളിൽ ജില്ലയോട് തുടരുന്ന വിവേചനമവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മഹാ മലപ്പുറം റാലി സംഘടിപ്പിച്ചു.ജനകീയ പ്രതിഷേധങ്ങളോട് അസഹിഷ്ണുത കാണിക്കുകയും അധികാരത്തെ ദുരുപയോഗം ചെയ്തും റാലിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടി തീർത്തും പ്രതിഷേധാർഹമാണ്.മാർജിനിൽ സീറ്റ് വർദ്ധനവും , താൽക്കാലിക Read More …

ഇന്നും വിലയിൽ നേരിയ കുറവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം പോയേക്കും എന്ന പ്രതീതികള്‍ക്കിടെയാണ് എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് സ്വര്‍ണ വില താഴ്ന്നത്. വെള്ളിയാഴ്ച കുത്തനെ കൂടിയ സ്വര്‍ണവിലയാണ് ശനി, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിഞ്ഞുവീണത്. ഞായറാഴ്ച സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകാറില്ല.അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. Read More …

കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു

157 കണ്ടെയ്നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയ്‌രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്. കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടയ്‌നറുകൾ വെള്ളത്തിലേക്ക് Read More …