സ്വര്‍ണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ കുറഞ്ഞ് 48,000 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 6,000 രൂപയാണ് വിപണി വില. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,500 രൂപയിലാണ് വ്യാപാരം Read More …

തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി

വണ്ടിത്തടം സ്വദേശി ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. മകനെ കാണാനില്ലെന്ന് കാട്ടി മരിച്ച രാജിന്റെ അമ്മ തിരുവല്ലം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഓണസമയത്ത് രാജിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മകനെ കാണാനില്ലെന്ന് കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിച്ചത്. സംശയം തോന്നി രാജിന്റെ Read More …

ഭര്‍ത്താവിനെയും കാമുകിയെയും പിടികൂടി യുവതി; തലമുണ്ഡനം ചെയ്ത് കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിച്ചു

വിശാഖപട്ടണം: ഭര്‍ത്താവിനെയും കാമുകിയെയും പരസ്യമായി ആക്രമിച്ച് യുവതിയും ബന്ധുക്കളും. ആന്ധ്രാപ്രദേശിലെ ശ്രീസത്യസായി ഗ്രാമത്തിലെ ലേപാക്ഷി ഗ്രാമത്തിലാണ് സംഭവം. ലേപാക്ഷി സ്വദേശിയായ ഹുസൈന്‍(30), കാമുകി ഷബാന(32) എന്നിവരെയാണ് ഹുസൈന്റെ ഭാര്യ നാസിയയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചത്. ഇരുവരുടെയും തലമുണ്ഡനം ചെയ്ത അക്രമികള്‍, രണ്ടുപേരെയും കൈകള്‍ കെട്ടി തെരുവിലൂടെ നടത്തിക്കുകയും ചെരിപ്പുമാല അണിയിക്കുകയും ചെയ്തു. ഷബാനയെ ചവിട്ടി പരിക്കേല്‍പ്പിച്ചതായും Read More …

നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ മിനിവാന്‍ ഇടിച്ചുകയറി; സേലത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു

സേലം: തമിഴ്‌നാട് സേലത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു. ഈറോഡ് സ്വദേശികള്‍ സഞ്ചരിച്ച മിനി വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും രണ്ടു സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുടുംബ പ്രശ്‌നം പരിഹരിക്കാനായി സേലത്തിലേക്ക് വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

നടന്‍ സതീഷ് അമ്ബാടി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടന്‍ സതീഷ് നായര്‍ (സതീഷ് അമ്ബാടി -58) അന്തരിച്ചു. ചേവായൂര്‍ അമ്ബാടിയിലാണ് താമസം. സംസ്കാരം ഇന്ന് ഒരുമണിക്ക് പുതിയപാലം ശ്മശാനത്തില്‍. പുള്ള്, ഹലോ ദുബായിക്കാരന്‍, സൗദി വെള്ളക്ക തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മാക്ടയുടെ ഷോര്‍ട് ഫിലിം മത്സരത്തില്‍ കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. മണ്ണാര്‍ക്കാട് ജനിച്ച Read More …

എസ്പിജി തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു.

ന്ന് പുലർച്ചെയാണു അന്ത്യം. 61 വയസായിരുന്നു. കാൻസർ ബാധിതനായിരുന്നു. 2016 മുതൽ എസ്പിജി ഡയറക്ടറാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് അരുൺ കുമാർ സിൻഹ. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ജാർഖണ്ഡിലാണു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തു ഡിസിപി കമ്മിഷണർ, റേഞ്ച് ഐജി,ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ Read More …

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ മാതാവ് കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് മരിച്ചത്.ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടില്‍ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിഞ്ഞ ഷീജ Read More …

ഉദയനിധിയുടെ സുരക്ഷ ശക്തമാക്കി

ചെന്നൈ/കോയന്പത്തുര്‍: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദപരാമര്‍ശത്തെത്തുടര്‍ന്നുള്ള എതിര്‍പ്പ് ശക്തമായതോടെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ സുരക്ഷ ശക്തമാക്കി. ഉദയനിധി സ്റ്റാലിന്‍റെ തലയറത്താല്‍ 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചിരുന്നു. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോയും പങ്കുവച്ചിരുന്നു. ഭീഷണി മുഖവിലക്കെടുക്കുന്നില്ലെന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. ഒരു സന്യാസിയുടെ കൈവശം Read More …