ജമ്മു കാശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്

ജമ്മു കാശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്.വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഖീരി ഏരിയയില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടയിലായത്. ഭീകരന്റെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതൂര ബാലാ ബ്രിഡ്ജിന് സമീപം കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരന്‍ വലയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇതോടെ സംശയം തോന്നി Read More …

സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. ഈ വര്‍ഷത്തെ പ്രവേശനോത്സവം കഴക്കൂട്ടം ജിവിഎച്ച്എസില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കോവിഡിന്റെ അതിതീവ്രഘട്ടം പിന്നിട്ട് സജീവമായ ഒരു അധ്യയന വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 42,90000 കുട്ടികളും 1,80,507 അധ്യാപകരും 24,798 അനധ്യാപകരുമാണ് ജൂണ്‍ Read More …

ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ മഴ കൂടുതല്‍ തീവ്രത പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ആറ് ജില്ലകളില്‍ ഓറഞ്ച് Read More …

സംസ്ഥാന പൊലീസിന് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പോലീസിന്റെ കൃത്യനിര്‍വഹണം നിയമപരമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പോലീസിനെ അനാവശ്യമായി കുറ്റപ്പെടുത്തുന്ന പ്രവണത സമൂഹത്തില്‍ പൊതുവേ കണ്ടുവരുന്നു. പോലീസിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പോലീസിനെതിരെ പരാതികള്‍ ഉണ്ടാകുമ്ബോള്‍ ആ പരാതി ശരിയാണോ എന്ന് ബന്ധപ്പെട്ട ജില്ലാ പോലീസ് മേധാവിമാരും സബ്ഡിവിഷന്‍ ഓഫീസര്‍മാരും അക്കാര്യം പരിശോധിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘പ്രശംസനീയമായ Read More …

കടകള്‍ രാത്രി 8 വരെ തുറക്കാം; ശനി, ഞായര്‍ ലോക്‌ഡൗണ്‍ തുടരും; സംസ്ഥാനത്ത് പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എ, ബി, സി വിഭാഗങ്ങളില്‍ ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ള കടകള്‍ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി നീട്ടിയിട്ടുണ്ട്. അതേസമയം, ശനി, ഞായര്‍ ലോക്‌ഡൗണ്‍ തുടരാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. ബാങ്കുകളില്‍ അഞ്ചു ദിവസവും ഇടപാടുകാര്‍ക്ക്‌ Read More …

സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഗ്രുപ്പുകള്‍ അനുവദിച്ചില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാര്‍ട്ടിയെ ഗ്രുപ്പുകള്‍ തകര്‍ത്തെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ സോണിയ ഗാന്ധയെ അറിയിച്ചു. കാലുവാരല്‍ ഭയന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നും അറിയിച്ചു. കൂടാതെ അദ്ദേഹം കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ സന്നദ്ധതനാണെന്നും അറിയിച്ചു ഇത് അറിയിച്ചുകൊണ്ടുള്ള കത്ത് രാജി കത്തായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് Read More …

പയറിലെ വിഷം കളയാന്‍ എളുപ്പ മാര്‍ഗ്ഗം

കടകളില്‍ നിന്ന് വാങ്ങുന്ന പയര്‍വര്‍ഗ്ഗ പച്ചക്കറികളിലെ വിഷം ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാകം ചെയ്യുന്നതിന് മുമ്പ് ഇവയിലെ വിഷം കളയാന്‍ ചില എളുപ്പമാര്‍ഗങ്ങളുണ്ട്.പയര്‍ വെള്ളിത്തിലിട്ട് ചരികിയോ സ്‌ക്രബറോ ഉപയോഗിച്ച് നല്ലപോലെ ഉരക്കുക. ശേഷം വാളന്‍ പുളിയുടെ സത്തില്‍ (40 ഗ്രാം പുളി രണ്ട് ലിറ്റര്‍ വെള്ളത്തില്‍ കലക്കിയെടുത്തത്) 15 മിനിട്ട് പയര്‍ മുക്കി വെക്കുക. Read More …

മഹാരാഷ്ട്രയില്‍ യുറേനിയം പിടിച്ചെടുത്ത സംഭവം ; കേസ് എന്‍.ഐ.എക്ക് വിട്ടു

മുംബൈ: 21 കോടിയുടെ ഏഴ് കിലോ യുറേനിയം പിടിച്ചെടുക്കുകയും രണ്ടു പേര്‍ അറസ്റ്റിലാകുകയും ചെയ്ത കേസ് എന്‍.ഐ.എക്ക് വിട്ടു . പ്രതികളില്‍ നിന്ന് പിടിച്ചെടുത്തത് മാരക റേഡിയോ ആക്ടീവ് വികിരണങ്ങളുള്ള 90 ശതമാനം ശുദ്ധമായ യുറേനിയമാണെന്ന് കണ്ടെത്തിയതോടെയാണ് കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത് . മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡാണ് (എ.ടി.എസ്) സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തത്. Read More …