ഗവിയില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം

പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മുതല്‍ 16 വരെ റാന്നി വനം ഡിവിഷനിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ലെന്ന് റാന്നി ഡി.എഫ്.ഒ അറിയിച്ചു

രാഷ്ട്രപതിയെ സന്ദര്‍ശിക്കും

വയനാട്: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.സി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയും എന്‍.എസ്.എസ് വളണ്ടിയറുമായ അഭിനു കെ.എ റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിക്കുവാന്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അഗ്‌നിച്ചിറകുകള്‍ എന്ന പേരില്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ സ്മരണാര്‍ത്ഥം ആരംഭിച്ച 1000 ഹോം ലൈബ്രറികളില്‍ ജില്ലയിലെ മികച്ച ഹോം ലൈബ്രറി Read More …

ഇനൊവേഷന്‍ ക്ലബ് ഉദ്ഘാടനം ജനുവരി 12 ന്

വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്വതന്ത്ര ചിന്തയും നവീന ആശയങ്ങളും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇനൊവേഷന്‍ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 12ന് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടക്കും. ഇതിന്റെ ഭാഗമായി ഇനൊവേഷന്‍ മേള സംഘടിപ്പിക്കാനും ഇനൊവേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രോബ്ലംഫെയര്‍, സൊല്യൂഷന്‍ഫെയര്‍ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് മേള നടക്കുക. ആദ്യഘട്ടത്തില്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കും. Read More …

‘ആത്മ’ ക്ഷീര കര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം

മലപ്പുറം: ആത്മ പദ്ധതിയുടെ ഭാഗമായി മലപ്പുറം ബ്ലോക്ക് പരിധിയിലെ ആനക്കയം, കോഡൂര്‍, മലപ്പുറം, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, പൂക്കോട്ടൂര്‍, മൊറയൂര്‍, പൊന്‍മള ഗ്രാമപഞ്ചായത്തുകളിലെ ക്ഷീര കര്‍ഷകരില്‍ നിന്നും മികച്ച ക്ഷീരകര്‍ഷകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അതത് കൃഷി ഭവനുകളില്‍ ജനുവരി ഏഴിനകം അപേക്ഷിക്കണം.