കൊവിഡ് പ്രതിരോധം; വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ്

വയനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വയനാട്ടില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു . മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം ആരംഭിക്കുന്നത് . ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച്‌ കൊണ്ട് വയോജനങ്ങളില്‍ നിന്ന് കൊവിഡ് 19 വൈറസിനെ തടയുന്നതിനായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ Read More …

രോഗികളുടെ എണ്ണം കൂടി; ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം

മാനന്തവാടി: രോഗികളുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ജാഗ്രത കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം. രോഗ ബാധിതരുള്ള മാനന്തവാടി മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം മുത്തങ്ങ അതിര്‍ത്തിയിലൂടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നത് തുടരുകയാണ്.മുത്തങ്ങ അതിര്‍ത്തി വഴി ഇന്ന് ഇതുവരെ 86 പേര്‍ നാട്ടിലേക്ക് വന്നു. ഇതോടെ ആകെ 935 പേരാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുത്തങ്ങ Read More …

മുത്തങ്ങ വഴി ദിവസവും 1000 പേര്‍ക്ക് പ്രവേശിക്കാം; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

കല്‍പ്പറ്റ: വെളളിയാഴ്ച മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴിയെത്തുന്ന 1000 പേര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോ​ഗത്തില്‍ തീരുമാനിച്ചു. നിലവില്‍ 400 പേരെ കടത്തിവിടാനുള്ള അനുമതിയാണുള്ളത്. ഇതാണ് 1000 മായി ഉയര്‍ത്തുന്നത്. ഇതിന്റെ Read More …

അഭിമാന നേട്ടം; ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍

വയനാട്ടിലെ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേല്‍ക്കുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി ശ്രീധന്യ സുരേഷ് മാറിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച്‌ ചരിത്രംകുറിച്ച വയനാട്ടിലെ ശ്രീധന്യ കേരളത്തിന്റെ തന്നെ അഭിമാനമാവുകയാണ്. കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. കടുത്ത Read More …

വയനാടിന് പുതിയ ഇളവുകള്‍ ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

വയനാട്: കേന്ദ്ര സര്‍ക്കാര്‍ ഗ്രീന്‍ സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വയനാട്ടില്‍ പുതിയ ഇളവുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു . പ്രവാസികളും അതിര്‍ത്തിക്കപ്പുറം കുടുങ്ങിയവരും വരാനിരിക്കുന്നതിനാല്‍ ജില്ലയില്‍ ജാഗ്രത തുടരും. കുരങ്ങുപനി വ്യാപകമാകുന്ന തിരുനെല്ലി പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി . ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള കഠിനമായ ശ്രമം വരും Read More …

വയനാടിന്‍റെ ആഗോള വ്യവസായിക്ക് വിട; അറക്കല്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു

മാനന്തവാടി: ദുബൈയില്‍ അന്തരിച്ച പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സ​​െന്‍റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാര ചടങ്ങുകള്‍. പ്രത്യേക വിമാനത്തില്‍ ദുബൈയില്‍നിന്നും ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം രാത്രി 12ഓടെ മാനന്തവാടിയില്‍ ജോയിയുടെ വസതിയായ അറക്കല്‍ പാലസില്‍ Read More …

കുരങ്ങുപനി; വയനാട്ടില്‍ മരണം മൂന്നായി, നാലുപേര്‍ ചികിത്സയില്‍

കല്‍പറ്റ: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഒരു മരണം കൂടി. കാട്ടിക്കുളം കോളനിയിലെ കേളുവിന്‍റെ മരണം കുരങ്ങുപനി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച്‌ ഈ വര്‍ഷം മരിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവേയാണ് തിരുനെല്ലി പഞ്ചായത്ത് കാട്ടിക്കുളം കോളനിയിലെ കേളു കഴിഞ്ഞ ദിവസം മരിച്ചത്. നിലവില്‍ ചികിത്സയിലുള്ള നാലുപേര്‍ക്ക് Read More …

കുരങ്ങുപനി: മാനന്തവാടി ആര്‍ഡി ഓഫിസില്‍ കണ്‍ട്രോള്‍ റൂം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരങ്ങുപനി പ്രതിരോധനടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ആര്‍ഡി ഓഫിസ് കേന്ദ്രീകരിച്ച്‌ കണ്‍ട്രോള്‍ റൂം തുടങ്ങാന്‍ ജില്ലാ കലക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു. റവന്യൂ, വനം, വെറ്ററിനറി, മൃഗസംരക്ഷണം, പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലുണ്ടാവും. വെറ്ററിനറി ഓഫിസറെ നോഡല്‍ ഓഫിസറായി നിയമിക്കും. കന്നുകാലികളും ആളുകളും വനപ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് രോഗബാധയ്ക്കിടയാക്കും. Read More …