പ​ത്ത​നം​തി​ട്ട​യി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ്

കൊ​ച്ചി: പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​വി​ഡ് 19 ബാ​ധ സം​ശ​യി​ക്കു​ന്ന 33 പേ​രി​ല്‍ പ​ത്ത് പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്. ല​ഭി​ക്കാ​നു​ള്ള 23 ഫ​ല​ങ്ങ​ളി​ല്‍ ഏ​ഴ് എ​ണ്ണം ആ​വ​ര്‍​ത്തി​ച്ചു​ള്ള പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​താ​ണെ​ന്നും ഇ​തി​ല്‍ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ എ​ന്ന് ഇ​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ പു​തു​താ​യി ആ​റു പേ​രെ​ക്കൂ​ടി ഐ​സൊ​ലേ​ഷ​നി​ല്‍ Read More …

കോവിഡ്: വിസ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം

ദോഹ: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കാലാവധി കഴിഞ്ഞ വിസ ഉള്ളവര്‍ക്കും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള പ്രത്യേക ഇളവ് തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യ അടക്കമുള്ള 15 രാജ്യക്കാര്‍ക്ക് ഖത്തര്‍ താല്‍ക്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ കഴിയാത്ത, ഖത്തര്‍ ഐ.ഡി കാലാവധി കഴിഞ്ഞവര്‍ക്ക് ഏറെ ആശ്വാസമാണ് പുതിയതീരുമാനം. നിലവില്‍ വിസാകാലാവധി Read More …

‘കേന്ദ്രം അബോധാവസ്ഥയിലാണ്, കൊവിഡില്‍ തകരുന്ന സാമ്ബത്തിക വ്യവസ്ഥയെ അവര്‍ അവഗണിക്കുന്നു’- രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കൊവിഡ് 19ന്റെ വ്യാപനത്തില്‍ തകര്‍ന്നടിയുന്ന സാമ്ബത്തിക വ്യവസ്ഥ കരകയറ്റാന്‍ ഒന്നും ചെയ്യാതെ കേന്ദ്രം നിഷ്‌ക്രിയരായിരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരി വിപണി ഇടിവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരി വിപണിയും കനത്ത നഷ്ടത്തിലാണ്. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ നിഷ്‌ക്രിയമായി തുടരുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. കേന്ദ്രം ഈ ബോധക്കേട് Read More …

ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ മ​ര​ണം: സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്

ന്യൂ​ഡ​ല്‍​ഹി: ഉ​ന്നാ​വ് പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ക​സ്റ്റ​ഡി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ന്‍​ഗാ​റി​ന് പ​ത്ത് വ​ര്‍​ഷം ത​ട​വ്. സെ​ന്‍​ഗാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ ഉ​ള്‍​പ്പെ​ടെ കേ​സി​ലെ ആ​റ് പ്ര​തി​ക​ള്‍​ക്കും ഡ​ല്‍​ഹി​യി​ലെ തീ​സ് ഹ​സാ​രി കോ​ട​തി പ​ത്ത് വ​ര്‍​ഷം ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. സെ​ന്‍​ഗാ​റും സ​ഹോ​ദ​ര​നും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​ത്ത് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും Read More …

കൊവിഡ് 19; ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി സൗദി

റിയാദ്: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിര്‍ദേശവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആളുകള്‍ സംഗമിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിര്‍ദേശിക്കുന്നു. ട്വിറ്ററിലൂടെയാണ് സ്വദേശികളോടും വിദേശികളോടും ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങള്‍ അറിയിച്ചത്. 50ല്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുന്ന പരിപാടികളും ഹസ്തദാനവും ഒഴിവാക്കണമെന്നും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹസ്തദാനമെന്നും ട്വിറ്ററിലൂടെ വ്യകതമാക്കി. Read More …

‘എനിക്ക് പരിഭവം ഇല്ല, പക്ഷേ പരിഹസിക്കരുത്, മറുഭാഗത്തുനിന്ന് ആക്രമിക്കരുതെന്ന്’ അപേഷിച്ച്‌ മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: ഒരു വശത്തുനിന്ന് മിണ്ടരുതെന്നും മറുവശത്തുനിന്ന് എല്ലാം അറിയിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ലോകത്ത് ഒരു രാജ്യത്തും കോവിഡ് 19 നെ നേരിടുന്നതില്‍ ഭരണപ്രതിപക്ഷ തര്‍ക്കം ഉണ്ടായിട്ടില്ല. വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്. അത് ഉണ്ടാകാതിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രശ്നത്തിന്‍റെ ഗൗരവം പ്രതിപക്ഷം കാണണമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. ‘ആരോഗ്യമന്ത്രിയുടേത് മാത്രമല്ല, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് Read More …

‘അധികാരങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കരുത്’ ; വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി : പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വെടിയുണ്ടകള്‍ കാണാതായതില്‍ സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏത് സാഹചര്യത്തിലാണ് സിഎജി കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതി വിമര്‍ശനം. നിങ്ങള്‍ ഭരണഘടനാ അധികാരങ്ങള്‍ Read More …

സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മം; പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് മംഗളപത്രം എഴുതലല്ല പ്രതിപക്ഷ ധര്‍മ്മമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു ചെന്നിത്തല. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ വൈറസ് ബാധിതരായ റാന്നി സ്വദേശികളെ നിരീക്ഷിക്കാന്‍ കഴിയാത്തതാണ് രോഗ വ്യാപനത്തിന് കാരണമെന്ന് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ പിന്നിലാണെന്നും തിരുവനന്തപുരത്തെത്തിയാളെ Read More …