കോവിഡ്​ 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന്​ ​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ ഒഴിവാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യ യാത്രകള്‍ അല്ലാത്തവ ജനങ്ങളും ഒഴിവാക്കണം. ഒരുപാട്​ ആളുകള്‍ ഒരുമിച്ച്‌​ കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും മോദി പറഞ്ഞു. ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലുകളാണ്​ ആവശ്യം. സര്‍ക്കാറിന്​ നിലവിലെ സാഹചര്യങ്ങളെ ക​ുറിച്ച്‌​ ബോധ്യമുണ്ട്​. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ Read More …

മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു

മലപ്പുറം:  മലപ്പുറത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥി വയറുവേദനയെ തുടര്‍ന്ന് മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. പൂക്കയില്‍ പായിക്കടവത്ത് സൈഫുദ്ദീന്റെ മകന്‍ മുഹമ്മദ് അന്‍ഷിഫാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് അപ്പന്‍ഡിസൈറ്റിസ് അസുഖം ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.

കോവിഡ്-19: സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധ കേരളത്തില്‍ 14 പേരിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി. സഭ വെട്ടിച്ചുരുക്കുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുമെന്നും വെട്ടിച്ചുരുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും പ്രതിപക്ഷം അറിയിച്ചു. പാര്‍ലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തില്‍ കോവിഡ്-19 ഭീതിയുടെ മറപറ്റി നിയമസഭാ സമ്മേളനം അവസാനിപ്പിക്കുനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്നും പ്രതിപക്ഷനേതാവ് Read More …

കോട്ടയത്തെ വൃദ്ധ ദമ്ബതികളുടെ ആരോഗ്യനിലയില്‍ പുരോഗതി; കോവിഡ് 19 ആശങ്കകള്‍ക്കിടയിലും ആശ്വാസം; ചെങ്ങളം സ്വദേശികളുടെ പുതിയ റൂട്ട് മാപ്പ് തയ്യാറാകുന്നു

റാന്നി: കോവിഡ് 19 സ്ഥിരീകരിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന വൃദ്ധദമ്ബതികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. 86-89 പ്രായത്തിലുള്ള വൃദ്ധദമ്ബതികള്‍ക്കു കൊറോണ ബാധിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതനായ ഗൃഹനാഥന്റെ മാതാപിതാക്കളാണ് ഇവര്‍. ഹൃദ്രോഗി കൂടിയായ 86കാരിയുടെ ആരോഗ്യനിലയില്‍ കടുത്ത ആശങ്ക ഉണര്‍ന്നുവെങ്കിലും ഇവര്‍ സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോവിഡ് 19 സ്ഥിരീകരിച്ച കോട്ടയം Read More …

കൊവിഡ് 19; ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അടച്ചിടാന്‍ തീരുമാനം, ഹെല്‍പ് ലൈന്‍ നമ്ബറുകളുടെ പ്രവര്‍ത്തനം തുടരും

റോം: കൊവിഡ് 19 വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലെ ഇന്ത്യന്‍ എംബസി അടച്ചിടാന്‍ തീരുമാനിച്ചു. എംബസി അടച്ചിടുമെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി തുറന്ന ഹെല്‍പ് ലൈന്‍ നമ്ബറുകളുടെ പ്രവര്‍ത്തനം തുടരുമെന്നാണ് എംബസി അധികൃതര്‍ വ്യക്തമാക്കിയത്. അതേസമയം ഇറ്റലിയില്‍ വൈറസ് ബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്. ഇവരെ കൊണ്ടുവരാനുള്ള മെഡിക്കല്‍ സംഘം Read More …

കോവിഡ് 19: പത്തനംതിട്ടയില്‍ 12 പേരുടെ പരിശോധനാ ഫലം ഇന്ന്‍ ലഭിക്കും; 5 പേര്‍ ഹൈറിസ്ക് കോണ്‍ടാക്റ്റില്‍

പത്തനംതിട്ട: കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന്‍ ലഭിക്കും. 25 പേരാണ് ഐസൊലേഷന്‍ വാര്‍‍‍ഡുകളിലുള്ളത് . ഇതില്‍ 5 പേര്‍ ഹൈ റിസ്ക് കോണ്‍ടാക്റ്റില്‍ പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള Read More …

കൊവിഡ് 19: യാത്രാ വിലക്ക് വിപുലീകരിച്ച്‌ സഊദി; ഇന്ത്യക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ബാധകം

ജിദ്ദ: കൊവിഡ് 19 വ്യാപനം തടയാന്‍ യാത്രാ വിലക്ക് വിപുലീകരിച്ച്‌ സഊദി. ഇന്ത്യയടക്കം കൊറോണ ഭീഷണി നിലനില്‍ക്കുന്ന വിവിധ രാജ്യങ്ങളിലേക്ക് സഊദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യക്കു പുറമെ, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, സുഡാന്‍, എത്യോപ്യ, സൗത്ത് സുഡാന്‍, എരിത്രിയ, കെനിയ, ജിബൂട്ടി സോമാലിയ എന്നീ Read More …

പയിമ്ബ്ര കൊലപാതകം; ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷനായി മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

കോഴിക്കോട്: പോലൂര്‍ പയിമ്ബ്രയിലെ ആളൊഴിഞ്ഞ പറമ്ബില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് സംഘം കുഴിമാടം തുറന്ന് പരിശോധിക്കുന്നു. വെസ്റ്റ് ഹില്‍ പൊതുശ്മശാനത്തിലാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. മൂന്ന് വര്‍ഷം മുമ്ബ് 2017 സെപ്തംബറിലായിരുന്നു സംഭവം. മൃതദേഹം പുറത്തെടുത്ത് ഫേഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍ നടത്തി ആളെ തിരിച്ചറിയാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. Read More …