കൂടത്തായി കൊലക്കേസില്‍ നോട്ടറിയെ പ്രതിയാക്കാന്‍അനുമതി

കോഴിക്കോട്: വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകനെ കൂടത്തായി കൊലക്കേസില്‍ പ്രതിചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നോട്ടറി അഭിഭാഷകനായ അഡ്വ. സി.വിജയകുമാറിനെ റോയ് തോമസ് വധക്കേസില്‍ പ്രതിചേര്‍ക്കാനാണു നിയമ സെക്രട്ടറി അനുമതി നല്‍കിയത്. മുഖ്യപ്രതി ജോളി ജോസഫ് ഭര്‍തൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനായി വ്യാജ ഒസ്യത്ത് തയ്യാറാക്കിയത് സാക്ഷ്യപ്പെടുത്തി എന്നതാണു കുറ്റം. നോട്ടറി എന്ന Read More …

മന്ത്രി ജലീലിന്റെ അദാലത്ത് നിയമ വിരുദ്ധം: കര്‍ശന താക്കീതുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സാങ്കേതികസര്‍വകലാശാലയില്‍ അദാലത്ത് സംഘടിപ്പിച്ചതിന് മന്ത്രി കെ.ടി.ജലീലിനെതതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പോര്‍ട്ട്. സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി അദാലത്തുകള്‍ സംഘടിപ്പിക്കാമെന്ന് സര്‍വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ലെന്നും ഗവര്‍ണറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സര്‍വകലാശാലയുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും ഗവര്‍ണര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സ​​ര്‍​​വ​​ക​​ലാ​​ശാ​​ല അ​​ധി​​കൃ​​ത​​ര്‍​​ക്ക് നി​​ര്‍​​ദേ​​ശ​​ങ്ങ​​ളും ശു​​പാ​​ര്‍​​ശ​​ക​​ളും ന​​ല്‍​​കാ​​നാ​​യി അ​​ദാ​​ല​​ത്തു​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​മെ​​ന്ന് സ​​ര്‍​​വ​​ക​​ലാ​​ശാ​​ലാ Read More …

കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റും മീഡിയ വണ്ണും തിരിച്ചെത്തി

തിരുവനന്തപുരം: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്ന ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഇന്നലെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ ഫ്ലാറ്റ്‌ഫോമുകളില്‍ രാത്രി 7.30 മുതല്‍ ചാനലുകള്‍ ലഭ്യമായിരുന്നില്ല. വര്‍ഗീയ പരാമര്‍ശമുള്ളതും കലാപത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം Read More …

ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗള്‍ഫ് രാജ്യം

കുവൈറ്റ് : ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്കാണ് ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും നിര്‍ത്തിവെച്ചു. Read More …

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം Read More …

പാലക്കാട് നാളെ സ്വകാര്യ ബസുകള്‍ ഓടില്ല

പാലക്കാട്: പാലക്കാട് നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. ബസ് തൊഴിലാളികളുടെ വേരിയബിള്‍ ഡിഎ കുടിശ്ശിക ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. സംയുക്തട്രേഡ് യൂണിയനാണ് ജില്ലയില്‍ സമരത്തിന് ആഹ്വാനം ചെയ്തത്.

കൊറോണ വൈറസ് പ്രതിരോധം ; കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ച്‌ ഒഡീഷ, ഡല്‍ഹി, കര്‍ണാടക സര്‍ക്കാരുകള്‍

തിരുവനന്തപുരം : കൊവിഡ് 19 ( കൊറോണ ) വൈറസ് പ്രതിരോധിക്കുന്നതിന് ഒഡീഷ, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങള്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീട്ടിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, ഉപകരണങ്ങളുടെ ലഭ്യത എന്നീ കാര്യങ്ങളെക്കുറിച്ച്‌ അറിയാനാണ് സര്‍ക്കാര്‍ കേരളത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വൈറസിനെ സംസ്ഥാന Read More …

കേരളാ പോലീസും ഇനി സ്‌പോര്‍ട്‌സ് ബൈക്കില്‍ പറപറന്നെത്തും; ജപ്പാനീസ് കരുത്തനെത്തിയത് സൗജന്യമായി

കോഴിക്കോട്: വിദേശരാജ്യങ്ങളിലെ പോലീസ് സേനകളെ പോലെ ഇനി കേരളാ പോലീസും ബൈക്കുകളില്‍ പറപറക്കും. ട്രാഫിക് ബ്ലോക്കുകളെ വകവെയ്ക്കാതെ കേരള പോലീസിനും എവിടേയും പറന്നെത്താന്‍ സഹായിക്കുന്ന അഞ്ച് സ്‌പോര്‍ട്‌സ് ബൈക്കുകളാണ് സേനയ്ക്ക് സ്വന്തമായത്. കോഴിക്കോട്ടെ ട്രാഫിക്ക് പോലീസിനാണ് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി അഞ്ച് ജിക്സര്‍ 250 ബൈക്കുകള്‍ സമ്മാനിച്ചത്. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് Read More …