മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു

ദുബായ്: മലപ്പുറം സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ഇരുമ്ബുഴി പറമ്ബന്‍ ഭഗവതി പറമ്ബത്ത് മുഹമ്മദ് സവാദ് (29) ആണ് മരിച്ചത്. ദുബായ് ഫിഷ് മാര്‍ക്കറ്റില്‍നിന്ന് അബുദാബിയിലേക്ക് പോകുമ്ബോഴാണ് അപകടമുണ്ടായത്. യുസുഫ്-ഫാത്തിമ ദമ്ബതികളുടെ മകനാണ്. ഭാര്യ: ഹാത്തിഫ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച്‌ ഖബറടക്കം നടത്തുമെന്ന് സാമൂഹിക പ്രവര്‍ത്തകരായ അഷ്റഫ് താമരശ്ശേരി, നസീര്‍ വാടാനപ്പള്ളി എന്നിവര്‍ അറിയിച്ചു.

സഹ. ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്കിന്‌ അധികാരം; ബില്‍ കേന്ദ്രം പിന്‍വലിക്കണം – എല്‍ഡിഎഫ്‌

തിരുവനന്തപുരം > സഹകരണ ബാങ്കുകളെ നിയന്ത്രിക്കാന്‍ റിസര്‍വ്‌ ബാങ്കിന്‌ അധികാരം നല്‍കുന്ന ബാങ്കിങ്‌ നിയന്ത്രണഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന ഈ ഭേദഗതി ബില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. സഹകരണ സ്ഥാപനങ്ങളുടെ പേരിനൊപ്പം ബാങ്ക്‌ എന്ന്‌ Read More …

മോദിയുടെ ‘ഐഡിയ’ സമ്ബദ്ഘടന തകര്‍ത്തു; യെസ് ബാങ്കില്‍ സര്‍ക്കാരിനെതിരെ രാഹുല്‍

‘നോ യെസ് ബാങ്ക്’, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഈ ട്വീറ്റ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനുള്ള രൂക്ഷമായ വിമര്‍ശനമാണ്. യെസ് ബാങ്കിന് മോറട്ടോറിയം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാരിനെ ലക്ഷ്യമിടുകയായിരുന്നു മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അദ്ദേഹത്തിന്റെ ആശയങ്ങളും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെ തകര്‍ത്തെന്നും രാഹുല്‍ ആരോപിച്ചു. ‘നോ യെസ് ബാങ്ക്. മോദിയും അദ്ദേഹത്തിന്റെ Read More …

കേരള ഹൈക്കോടതിയില്‍ നാല് ജഡ്ജിമാര്‍കൂടി ചുമതലയേറ്റു

കൊച്ചി: കേരള ഹൈക്കോടതിയില്‍ നാല് പുതിയ അഡീഷണല്‍ ജഡ്ജിമാര്‍ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു കുര്യന്‍ തോമസ്, ടി ആര്‍ രവി, പി ഗോപിനാഥ്, എം ആര്‍ അനിത എന്നിവരാണ് ചുമതലയേറ്റത്. സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ അംഗീകരിച്ച്‌ ഈ മാസം നാലിന് കോഴിക്കോട് സെന്‍ഷസ് ജഡ്ജി എം ആര്‍ അനിതയെയും ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ മൂന്ന് പേരെയും Read More …

കോവിഡ് 19 നേരിടാന്‍ കേരളാ മോഡല്‍ പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസിനെ നേരിട്ട കേരള മോഡല്‍ പഠിക്കാന്‍ മറ്റ് സംസ്ഥാനങ്ങള്‍. വൈറസിനെ നേരിട്ട കേരള മോഡല്‍ പഠിക്കാന്‍ തെലങ്കാന സംഘം തലസ്ഥാനത്ത് എത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടങ്ങുന്ന സംഘമാണ് തെലങ്കാനയില്‍ നിന്ന് എത്തിയിരിക്കുന്നത്. കേരളത്തില്‍ മൂന്ന് പേരിലാണ് കൊറോണ വൈറസ് പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരും രോഗം ഭേദമായി Read More …

‘കൊവിഡ്-19’ ; ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : കൊവിഡ്-19 ( കൊറോണ ) വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാലയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും എല്ലാതരത്തിലുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹോളി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ Read More …

പെണ്ണായി പിറന്നതിന് വീണ്ടും ശിശുഹത്യ; ഒരുമാസം പ്രായമായ കുഞ്ഞിന് മാതാപിതാക്കള്‍ വിഷം നല്‍കി കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി

മധുര: ഒരുമാസം പ്രായമായ കുഞ്ഞിന് വിഷം നല്‍കി കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ മാതാപിതാക്കള്‍ അറസ്റ്റില്‍. മധുരയിലെ പുല്ലനേരി ഗ്രാമത്തിലാണ് സംഭവം. രണ്ടാമത്തേതും പെണ്‍കുഞ്ഞ് ആയതിനാല്‍ എരിക്കിന്‍ പാല്‍ കൊടുത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാര്‍ച്ച്‌ രണ്ടാം തീയതി മുതല്‍ കുഞ്ഞിനെ കാണാതായ വിവരം അയല്‍വാസികളുടെ ശ്രദ്ധപ്പെട്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞ് Read More …

നിയമസഭയില്‍ കാണിക്കുന്ന വൃത്തികേട് പാര്‍ലമെന്റില്‍ നടക്കില്ല; വി മുരളീധരന്‍

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം, കുവൈറ്റ് പിന്‍വലിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ലോക്സഭയില്‍ എംപിമാരെ സസ്പെന്‍ഡ് ചെയ്തത് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചയുടെ പേരിലല്ലെന്നും അദ്ദേഹം പറ‌ഞ്ഞു. മുന്‍ തീരുമാനം പിന്‍വലിച്ച കുവൈറ്റിന്‍റെ നടപടി മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് സഹായകരമാണ്. ഇന്ത്യക്കാരെ ഇറാനില്‍ Read More …