എസ്‌എസ്‌എല്‍സി പരീക്ഷ ചൊവ്വാഴ്ച മുതല്‍; എഴുതുന്നത് 4,22,450 പേര്‍, ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറത്ത്

തിരുവനന്തപഈവര്‍ഷത്തെ എസ്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എല്‍സി പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 26 വരെ നടക്കും. റെഗുലര്‍ വിഭാഗത്തില്‍ 4,22,450 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 2,16,067 ആണ്‍കുട്ടികളും 2,06,383 പെണ്‍കുട്ടികളുമാണിതില്‍. സംസ്ഥാനത്ത് 2945 കേന്ദ്രങ്ങളും ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പതുകേന്ദ്രങ്ങള്‍ വീതവുമാണ് പരീക്ഷയ്ക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഗള്‍ഫ്‌മേഖലയില്‍ 597 കുട്ടികളും ലക്ഷദ്വീപില്‍ 592 പേരും പരീക്ഷ എഴുതുന്നു. ഓള്‍ഡ് സ്‌കീമില്‍ (പിസിഒ) Read More …

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ജനകീയ ഹോട്ടല്‍ ; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ജനകീയ ഹോട്ടല്‍ തുടങ്ങാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ രംഗത്ത് . 25 രൂപയ്ക്ക് ഊണ് ലഭിക്കുന്ന ഇവിടെ 10 ശതമാനം ഊണ് സൗജന്യമായി നല്‍കാനാണ് തീരുമാനം . ഇതിനുള്ള അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കും. ജനകീയ ഹോട്ടല്‍ പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി Read More …

കൊറോണ വൈറസ്: തലസ്ഥാനത്ത് കനത്ത ജാഗ്രത, രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് പോകരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പനിയും ചുമയും ഉള്ളവര്‍ പൊങ്കാലയിടാന്‍ വരരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗബാധിത മേഖലയിലുള്ളവരും പൊങ്കാലയിടാന്‍ പോകരുതെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പൊങ്കാല നടക്കുന്ന സമയങ്ങളില്‍ വീഡിയോ ചിത്രീകരിക്കും. പൊങ്കാല ഇടുന്നവരിലാര്‍ക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാല്‍ അടുത്തിടപഴകിയവരെ കണ്ടെത്താനാണിത്. വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ വീടുകളില്‍ പൊങ്കാല ഇടണമെന്നും, പൊങ്കാല ഇടാന്‍ Read More …

ഷാ​ഫി പ​റ​മ്ബി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ഷാ​ഫി പ​റ​മ്ബി​ലി​നെ നി​യ​മി​ച്ചു. 2011 മു​ത​ല്‍ പാ​ല​ക്കാ​ട്ട് നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ ഷാ​ഫി നി​ല​വി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. മു​ന്‍​പ് കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന അം​ഗ​മാ​ണ് ഷാ​ഫി.

കോവിഡ്-19: പത്തനംതിട്ട ജില്ലയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു, ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിപ്പിച്ചു

പത്തനംതിട്ട: കോവിഡ്-19 പത്തനംതിട്ട ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ അടിയന്തിര യോഗം വിളിച്ചു. ജില്ലയില്‍ അഞ്ച് കണ്‍ട്രോള്‍ റുമുകളും തുറന്നു. രോഗലക്ഷണങ്ങള്‍ ഉള്ളവരോ, രോഗ ബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയവരോ കണട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം ശക്തമായ പ്രതിരോധ നടപടികള്‍ തുടങ്ങി.

വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു.. ഈ ​വ​ര്‍ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 13 പേ​ര്‍ക്ക്

മാ​ന​ന്ത​വാ​ടി : ഒ​രാ​ഴ്ച​ക്കി​ടെ വ​യ​നാ​ട്​ ജി​ല്ല​യി​ല്‍ നാ​ലു​പേ​ര്‍ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ചു. അ​പ്പ​പ്പാ​റ, കു​റു​ക്ക​ന്മൂ​ല, പാ​ക്കം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള​വ​ര്‍ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. ര​ണ്ടു​പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​പേ​ര്‍ മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ ജി​ല്ല​യി​ല്‍ 13 പേ​ര്‍ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വി. മുരളീധരന് രാജാവിനേക്കാള്‍ വലിയ രാജഭക്തി, ചാനല്‍ വിലക്കില്‍ വിമര്‍ശനവുമായി കെ. മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭയിലെ കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ തുടര്‍ന്നാല്‍ കേന്ദ്രമന്ത്രിമാരെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍ എം.പി. കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുരളീധരന്റെ ഭീഷണി. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ചാനല്‍ വിലക്കില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെയും മുരളീധരന്‍ രംഗത്ത് വന്നു. ചാനലുകള്‍ക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് Read More …

രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍

കൊച്ചി: രേഖകളില്ലാതെ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 44.88 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. മംഗള എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശി സിദ്ദീഖില്‍ നിന്നുമാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ അലവിക്കുട്ടി എന്നയാളുടെ നിര്‍ദ്ദേശപ്രകാരം സേലത്തു നിന്നും സേട്ടു എന്നയാളില്‍ നിന്നുമാണ് 44.88 ലക്ഷം Read More …