ഭൂരിപക്ഷമില്ല:​ മുഖ്യമന്ത്രി പദം രാജിവച്ച്‌ ദേവേന്ദ്ര ഫഡ്നാവിസ്,​ മാറി മറിഞ്ഞ് മഹാരാഷ്ട്രീയം

മുംബയ്: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫഡ്നാവിസും രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് രാജി. മുംബയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഫഡ്നാവിസ് ഇക്കാര്യം അറിയിച്ചത്. ഭൂരിപക്ഷമില്ലാത്തതിനാല്‍ രാജിവയ്ക്കുന്നെന്നും ജനങ്ങള്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആഗ്രഹിച്ചതെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. ബി.ജെ.പി സര്‍ക്കാരിന്റെ ഭൂരിപക്ഷം വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണമെന്ന് സുപ്രീം Read More …

ശബരിമലയിലേക്ക് പോകില്ല; തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങും

കൊച്ചി ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും ദര്‍ശനം നടത്തുന്നില്ലെന്നും മുംബൈയിലേക്ക് മടങ്ങുമെന്നും പറഞ്ഞു. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് തീരുമാനം. ആദ്യം ശബരിമല ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിച്ചതെങ്കിലും, പിന്നീട് നിയമോപദേശം യുവതീ പ്രവേശനത്തിന് എതിരാണെന്നും മടങ്ങി പോകണമെന്നും കൊച്ചി ഡിസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് Read More …

വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും യാത്രതിരിച്ചു

തിരുവനന്തപുരം : വിദേശ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും യാത്രതിരിച്ചു. ജപ്പാന്‍,കൊറിയ എന്നി രാജ്യങ്ങളിലായി 13 ദിവസമാണ് പര്യടനം. സംസ്ഥാനവികസനത്തിന് പണം കണ്ടെത്തുക,ഗതാഗതമേഖലയില്‍ പുത്തന്‍ സാങ്കേതികവിദ്യകള്‍ മനസിലാക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം .ആസൂത്രണബോര്‍ഡ് ഉപാധ്യക്ഷന്‍ വികെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോംജോസ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കാന്തപുരം

കോഴിക്കോട്: വയനാട് മെഡിക്കല്‍ കോളേജ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ആവശ്യപ്പെട്ടു . ബത്തേരി സ്കൂളില്‍ പാമ്ബുകടിയേറ്റ ഷെഹ്‌ലയ്ക്ക് താലൂക്ക് ആശുപത്രിയില്‍ ആവശ്യമായ ചികിത്സനല്‍കാതെ കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയും യാത്രാമധ്യേ കുട്ടി മരിക്കുകയും ചെയ്ത സംഭവം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഷെഹ്‌ലയുടെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്ബുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മീഷന്‍ മൊഴിയെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മീഷന്‍ നേരത്തെ, റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ അനാസ്ഥ കാണിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. അതേസമയം, ക്ലാസ് മുറിയില്‍ വെച്ച്‌ പാമ്ബുകടിയേറ്റ് വിദ്യാര്‍ത്ഥി Read More …

എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മഹാരാഷ്ട്രയില്‍ എന്‍സിപി പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. ഒരു മത നിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തെക്കുറിച്ചാണ് സിപിഎം സംസാരിക്കുന്നതെങ്കില്‍ എന്‍സിപിയെ പുറത്താക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിയില്‍ പ്രതിസന്ധിയിലായിരിക്കുന്നത് കേരളത്തിലെ എന്‍സിപി ഘടകമാണ്. സംഭവിച്ചത് എന്താണെന്നതില്‍ വ്യക്ത ഇല്ലാതിരുന്ന കേരളത്തിലെ Read More …

അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട് : എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം

പാലക്കാട് : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപിക്ക് പിന്തുണ നല്‍കിയ അജിത്‌ പവാറിന്റെ അപ്രതീക്ഷിത നീക്കത്തില്‍ എന്‍സിപിക്കെതിരെ വിമര്‍ശനവുമായി വി.​ടി. ബ​ല്‍​റാം എം​എ​ല്‍​എ. അവസരോചിതവും അവസരവാദപരവുമായ അടവുനയങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും മഹാരാഷ്ട്രയില്‍ എന്‍സിപി ചെയ്ത ഈ ലജ്ജാകരമായ മലക്കം മറിച്ചില്‍ സമാനതകളില്ലാത്തതാണെന്നും വി ടി ബല്‍റാം ഫേസ്‍ബുക്കില്‍ കുറിച്ചു. സ്വന്തം വിശ്വാസ്യത പൂര്‍ണ്ണമായി കളഞ്ഞു Read More …

ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിലപ്ന നടത്തിയ ആള്‍ പിടിയില്‍

മഞ്ചേരി: ഓറഞ്ച് വില്‍പ്പനയുടെ മറവില്‍ കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കനെ എക്സൈസ് സംഘം പിടികൂടി. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി വിദേശ നിര്‍മ്മിത മദ്യവും കണ്ടെടുത്തു. എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ Read More …