പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി: ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നു വി​ജി​ല​ന്‍​സ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണ ക്ര​മ​ക്കേ​ടി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ജി​ല​ന്‍​സ്. മു​ന്‍​കൂ​ര്‍ പ​ണം അ​നു​വ​ദി​ച്ച​തി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു വി​ജി​ല​ന്‍​സ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കി. ക​രാ​റു​കാ​ര​നു മു​ന്‍​കൂ​ര്‍ തു​ക ന​ല്‍​കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ സ​ര്‍​ക്കാ​രി​ന് വി​ജി​ല​ന്‍​സ് ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ച്ചി പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ Read More …

കര്‍ണാടക; വിമത എംഎല്‍എമാരുടെ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കര്‍ണാടകയിലെ അയോഗ്യരാക്കപ്പെട്ട കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അയോഗ്യത കല്‍പ്പിച്ച സ്പീക്കറുടെ നടപടി റദ്ദു ചെയ്യണമെന്നാണ് ആവശ്യം. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യം വീണ്ടും പരിശോധിക്കാനും തീരുമാനിക്കാനും പുതിയ സ്പീക്കര്‍ തയാറാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ Read More …

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഉണ്ടായ വെള്ളക്കെട്ട് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. തിരുവനന്തപുരത്ത് വൈകീട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയര്‍, കളക്ടര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന യോഗം തുടര്‍ നടപടികള്‍ക്കും Read More …

കൂടത്തായി കൊലപാതകങ്ങള്‍: ബന്ധുക്കളോട് ജോളി കുറ്റസമ്മതം നടത്തിയിരുന്നതായി മൊഴി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ പ്രതിയായ ജോളി ബന്ധുക്കള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. കേസ് അന്വേഷണത്തിന്റെ ഭാഗമായി കല്ലറ തുറക്കുന്നതിനു തൊട്ടു മുന്‍പായാണ് തനിക്ക് തെറ്റുപറ്റിയതായുള്ള കുറ്റസമ്മതം ജോളി ബന്ധുക്കള്‍ക്കു മുന്നില്‍ നടത്തിയത്. വ്യാഴാഴ്ച നടന്ന മൊഴിയെടുപ്പിലാണ് ജോളിയുടെ ബന്ധുക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് മരിക്കുന്നതിനു മുന്‍പ് ആരുമായൊക്കെ Read More …

ഉപതെരഞ്ഞെടുപ്പ്: സര്‍ക്കാരിന്റെ വികസന കാഴ്‌ചപ്പാടിനുള്ള അംഗീകാരം – എല്‍ഡിഎഫ്‌

എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നയങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ജനക്ഷേമ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരമാണ്‌ ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന്‌ എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ. വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. യു.ഡി.എഫിന്റെ നിഷേധാത്മകവും ജനവിരുദ്ധവുമായ നിലപാട്‌ കേരളജനത തള്ളിക്കളഞ്ഞു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ജനവിധി കനത്ത പ്രഹരം ഏല്‍പ്പിച്ചിരിക്കുകയാണ്‌. തന്റെ ആരോപണങ്ങള്‍ ജനങ്ങള്‍ നിരാകരിച്ച Read More …

വട്ടിയൂര്‍ക്കാവിലേയും കോന്നിയിലേയും വിജയം സര്‍ക്കാരിനുള്ള അംഗീകാരം; കോടിയേരി

തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന വാശിയേറിയ പോരാട്ടത്തില്‍ യുഡിഎഫിന്റെ രണ്ട് കോട്ടകള്‍ പിടിച്ചടക്കാനായെങ്കിലും അരൂരിലെ പരാജയം എല്‍ഡിഎഫിന് നിരാശയായി. എല്‍ഡിഎഫിനുണ്ടായ തിളക്കമാര്‍ന്ന വിജയത്തിന് മങ്ങലേല്‍പിച്ച സംഭവമാണ് അരൂരിലെ പരാജയം. അരൂരിലെ പരാജയത്തിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി പ്രത്യേകമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും വിജയം ഇടതു സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം Read More …

നാടകവും, കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് വെങ്കയ്യ നായിഡു

ദില്ലി: നാടകവും കലയും സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതൊരു നാഗരികതയും തഴച്ചുവളരാന്‍ ശാസ്ത്രവും സംസ്‌കാരവും അനിവാര്യമായതിനാല്‍ ഇന്ത്യയ്ക്ക് ശാസ്ത്രീയ നവോത്ഥാനവും സാംസ്‌കാരിക പുനരുജ്ജീവനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന്‍ മന്ത്രി ഇന്നൊവേറ്റീവ് ലേണിംഗ് പ്രോഗ്രാമിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകവും കലയും നമ്മുടെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കണം. ഭാവിയില്‍ മന്ത്രാലയം Read More …

ദിപാവലി ആഘോഷിക്കാന്‍ ഷാര്‍ജയില്‍ ‘ഇന്ത്യന്‍ രാവ്’

ദീപാവലി ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ ഉത്സവരാവൊരുക്കി ഷാര്‍ജ ഫ്ലാഗ് ഐലന്‍ഡ്. പാട്ടും നൃത്തവും ഫാഷന്‍ പരേഡുകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് ‘ഇന്ത്യന്‍ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാര്‍ക്ക് പരിചയപ്പെടുത്താന്‍ കൂടിയാണ് ‘ഇന്ത്യന്‍ നൈറ്റ്’ ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ Read More …