വിളവെടുപ്പ് അടുത്ത് നില്‍ക്കെ കാട്ടാനക്കൂട്ടം തോട്ടത്തില്‍ കയറി മേഞ്ഞു, നശിപ്പിച്ചത് 1500ഓളം വാഴകള്‍; മനംനൊന്ത് കര്‍ഷകന്‍ കൃഷി വെട്ടിനശിപ്പിച്ചു

മലപ്പുറം: മലപ്പുറം മുത്തേടത്ത് കാടിറങ്ങി വന്ന കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ചു. രണ്ട് രാത്രിയാണ് തുടരെ ആനയുടെ ശല്യമുണ്ടായത്. ശഏകദേശം 1500ഓളം വാഴകളാണ് നാമവശേഷമായത്. ഇതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷി മൊത്തമായും വെട്ടിനശിപ്പിച്ചു. മലപ്പുറം മൂത്തേടം നമ്ബൂരിപ്പാട്ടിലെ കാഞ്ഞിരപ്പാറ ഹമീദിനാണ് ദുരനുഭവം ഉണ്ടായത്. സമീപത്തെ നെല്ലിക്കുത്ത് വനത്തില്‍ നിന്ന് ആനക്കൂട്ടം കൃഷിയിടത്തില്‍ എത്തുന്നതിനാല്‍ രാത്രി കാവലിരുന്നാണ് ഹമീദ് Read More …

ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു; വിഷം അകത്തുചെന്ന നിലയില്‍ കുട്ടിയുടെ അമ്മ ആശുപത്രിയില്‍

കാസര്‍കോട്: കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രണ്ടു വയസ്സുകാരി മരിച്ചു. കുട്ടിയെ ഛര്‍ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്മാര്‍മൂല പെരുമ്ബളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ റഹ്മാന്റുമൈസ ദമ്ബതികളുടെ മകള്‍ ഫാത്തിമത്ത് മിസ്ബയാണു മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിഷം അകത്തു ചെന്ന Read More …

റഷ്യയുമായി കരാര്‍; സിറിയയില്‍ തുര്‍ക്കി സൈന്യം തുടരും

മോസ്​കോ: വടക്കന്‍ സിറിയില്‍ നിന്ന്​ തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുന്നത്​ സംബന്ധിച്ച്‌​ റഷ്യന്‍ പ്രസിഡന്‍റ്​ വ്ലാദ്​മിര്‍ പുടിനും തുര്‍ക്കി പ്രസിഡന്‍റ്​ ഉര്‍ദുഗാനും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. തുര്‍ക്കി അതിര്‍ത്തിയോട്​ ചേര്‍ന്ന വടക്ക്​-കിഴക്കന്‍ സിറിയയിലെ കുര്‍ദ്​ അധീന പ്രദേശത്ത്​ നിന്ന് സിറിയയിലെ കുര്‍ദ്​ സായുധ സംഘമായ വൈ.പി.ജി ​ 30 കിലോമീറ്റര്‍ പിന്നിലേക്ക്​ മാറണമെന്നാണ്​ കരാര്‍. ഇതിന്​ Read More …

തടവുകേന്ദ്രം ബംഗാളില്‍ നിര്‍മിക്കില്ല: ജനസംഖ്യാ രജിസ്റ്ററും തള്ളി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അസമിലെയും കര്‍ണാടകത്തിലെയും പോലെ വിദേശികളായ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ തടവറകള്‍ നിര്‍മിക്കുല്ലെന്നുമാണ് മമതാ ബാനര്‍ജി വ്യക്തമാക്കിയത്. സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല എന്നുള്ളത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നത്. സംസ്ഥാനത്ത് തടവറകള്‍ നിര്‍മിക്കുന്ന പ്രശ്നം Read More …

ഇന്ത്യന്‍ പ്രധാനമന്ത്രി 29-ന് സൗദിയില്‍

ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29-ന് സൗദി അറേബ്യയിലെത്തും.സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപക ഫോറത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. ഈമാസം 29 മുതല്‍ 31 വരെയാണ് സൗദിയില്‍ നിക്ഷേപക ഫോറം സമ്മേളനം നടക്കുന്നത്.

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 160 രൂപകൂടി

തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്. ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും Read More …

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് കൊക്കോണിക്‌സ്; അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍: കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡ് ആയ കൊക്കോണിക്‌സ് ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്ന് ചേര്‍ന്നാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഉത്പാദനത്തിലും വിലപനയിലും സര്‍വീസിലും മാത്രമല്ല കൊക്കോണിക്‌സ് Read More …

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. പുല്‍വാമയിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷ്-ഇ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇതിനിടെ പൂഞ്ചിലെ ബലാകോട്ട്, മെന്ദാര്‍ സെക്ടറുകളില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച്‌ പ്രകോപനമില്ലാതെ ആക്രമണം തുടരുകയാണ്. ഷെല്‍ ആക്രമണത്തില്‍ രണ്ട് സാധാരണക്കാര്‍ക്ക് പരിക്കേറ്റു.