കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്: കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: എറണാകുളം നഗരത്തിലുണ്ടായ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊച്ചി നഗരത്തിന്റെ സ്ഥിതി എന്താവുമായിരുന്നെന്ന് കോടതി ചോദിച്ചു. ഓപറേഷന്‍ ബ്രേക്ക് ത്രൂവിലുടെ നാല് മണിക്കൂര്‍ കൊണ്ടാണ് നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കിയത്. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന് ഒറ്റയ്ക്കു സാധിക്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്നും കോടതി Read More …

കൂടത്തായി കൊലപാതക പരമ്ബര; ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക പരമ്ബരക്കേസില്‍ മുഖ്യപ്രതി ജോളിയേയും രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും പൊലീസ് ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിട്ടുണ്ട്. സിലി കൊല്ലപ്പെടുമെന്ന് ഭര്‍ത്താവ് ഷാജുവിന് അറിയാമായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. സിലിയുടെ പോസ്റ്റ്മോര്‍ട്ടം എതിര്‍ത്തത് അതുകൊണ്ടാണ് എന്നാണ് Read More …

കൂടത്തായി കൊലപാതക പരമ്ബര: ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദ​ഗ്ദ സംഘം നാളെ എത്തും: കേസിനെ ഐപിഎസ് ട്രെയിനിംഗിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി

കോഴിക്കോട്: കൊലപാതക പരമ്ബരയില്‍ അന്വേഷണം നടത്താന്‍ എസ്‍പി ദിവ്യ എസ് ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം നാളെ കൂടത്തായിയിലെത്തും. ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരുമൊക്കെയുള്‍പ്പെടുന്ന സംഘമാണ് നാളെ എത്തുക. വിദഗ്‍ധ സംഘത്തിന്‍റെ പരിശോധനയ്ക്കും റിപ്പോര്‍ട്ടിനും ശേഷമായിരിക്കും മൃതദേഹാവശിഷ്ടങ്ങള്‍ വിദേശത്തേക്ക് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കുന്ന കാര്യം തീരുമാനിക്കുക. ഫോറന്‍സിക് വിദഗ്‍ധരുടെ സംഘവുമായി ഇന്നലെ ഡിജിപി ചര്‍ച്ച നടത്തിയിരുന്നു. കൂടത്തായി കേസ് Read More …

യുവതിയെ കൊന്ന് പുഴയില്‍ തള്ളിയ സംഭവം: ആസൂത്രണം ‘ദൃശ്യം’ മോഡലില്‍, ഒടുവില്‍ കാമുകിയെ പൊക്കി, പിന്നീട് സംഭവിച്ചത്

കാസര്‍കോട്: സിവില്‍ സപ്ലൈസ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരി കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീളയെ(30) കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരി പുഴയില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ആലക്കോട് സ്വദേശിയും ഓട്ടോഡ്രൈവറുമായ ഷെല്‍വിന്‍ ജോണിനെ (35) വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെ പുറത്ത് വരുന്നത് കൊലപാതകത്തിലെ വിദഗ്ധമായ ആസൂത്രണം. ‘ദൃശ്യം’ സിനിമാ കഥയെ വെല്ലുന്ന ആസൂത്രണമാണ് കൊലപാതകം നടത്തുന്നതിലും Read More …

യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥയെത്തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്‌കൂളുകളില്‍ ക്ലാസ് നേരത്തെ വിടാനുംഅവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി. ചൊവ്വാഴ്ച വരെ യുഎഇ യുടെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴ ശക്തമാവുമ്ബോള്‍ ഉണ്ടാവുന്ന പ്രകൃതി Read More …

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരുക്കേറ്റു . ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റ് മേഖലയിലാണ് ആക്രമണം . സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സംഘം തിരച്ചില്‍ ആരംഭിച്ചു. ഒക്ടോബര്‍ 5 ന് അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. Read More …

വിദ്യാലയ സന്ദര്‍ശനത്തിനിടെ കോഴിക്കറി കഴിച്ച ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

ഒഡിഷ: വിദ്യാലയ സന്ദര്‍ശനത്തിനിടെ ഉച്ചക്ക് കോഴിക്കറികൂട്ടി ചോറ് കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു . ഉച്ച ഭക്ഷണ സമയത്ത് കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയപ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ചതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത് . ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയ്‍യെയാണ് സുന്ദര്‍ഗാവ് ജില്ലാ കളക്ടര്‍ നിഖില്‍ പവന്‍ കല്യാണി സസ്പെന്‍ഡ് Read More …

മുന്‍ ലോക ചാമ്ബ്യനെ അട്ടിമറിച്ച്‌ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍

ഉലാന്‍ഉദെ: ആദ്യമായി പങ്കെടുക്കുന്ന ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ തന്നെ അട്ടിമറി ജയത്തോടെ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലില്‍ പ്രവേശിച്ചു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്ബ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍: 4-1. ഞായറാഴ്ചയാണ് മഞ്ജുവിന്റെ ഫൈനല്‍. 54 കിലോഗ്രാം വിഭാഗത്തില്‍ ജമുന ബോറോയും 69 കിലോഗ്രാം വിഭാഗത്തില്‍ Read More …