വയനാട്ടില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവച്ചു പിടികൂടി

വയനാട്: മുത്തങ്ങ പൊന്‍കുഴി കോളനിയില്‍ യുവാവിനെ ആക്രമിച്ച പുലിയെ വനംവകുപ്പ് മയക്കുവെടി വച്ച്‌ പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷി(29)നാണ് കഴിഞ്ഞ രാത്രി ഏഴോടെ പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. യുവാവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് അസി. വനംവകുപ്പ് വാര്‍ഡന്‍ സുനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് സുരക്ഷയൊരുക്കി നിരീക്ഷണം തുടര്‍ന്നു. രാത്രി മയക്കുവെടി Read More …

ആഗോള സാമ്ബത്തിക മാന്ദ്യം ഇന്ത്യയില്‍ കൂടുതലായി പ്രകടമാവും: ഐഎംഎഫ് മേധാവി

ന്യൂയോര്‍ക്ക്: ലോക സാമ്ബത്തിക രംഗം വലിയ പ്രതിസന്ധിയിലേക്കു നീങ്ങവേ അതിന്റെ അഘാതം ഇന്ത്യയെപ്പോലുള്ള വളര്‍ന്നു വരുന്ന വമ്ബന്‍ സമ്ബദ് വ്യവസ്ഥകളില്‍ കൂടുതല്‍ ദൃശ്യമാവുമെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജ്യോര്‍ജിയോവയാണ് തന്റെ കന്നിപ്രസംഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ലോകത്തില്‍ 90 ശതമാനം രാജ്യങ്ങളിലും സാമ്ബത്തിക പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഇതില്‍ ഇന്ത്യ, Read More …

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ഡല്‍ഹി പോലീസില്‍ അവസരം; നവംബര്‍ 13 വരെ അപേക്ഷിക്കാം

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ (ഗ്രൂപ്പ് സി) 554 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 372ഉം വനിതകള്‍ക്ക് 182ഉം ഒഴിവുകളാണുള്ളത്. പ്രായം: അപേക്ഷകര്‍ 18നും 25നും മധ്യേ പ്രായമുള്ളവരാകണം. 2019 ജൂലായ് ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും. യോഗ്യത: അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡില്‍നിന്നുള്ള പ്ലസ്ടു വിജയം. അപേക്ഷകര്‍ക്ക് Read More …

ഇന്ത്യ – ചൈന ഉച്ചകോടി ; നയതന്ത്രബന്ധത്തില്‍ പുതിയ പാത തുറന്നെന്ന് നരേന്ദ്രമോദി

ചെന്നൈ: മഹാബലിപുരത്തെ ഇന്ത്യ – ചൈന ഉച്ചകോടി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ സഹായകമായി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . നയതന്ത്രതലത്തിലുള്ള ആശയവിനിമയം കൂടി .ഒരു തരത്തിലുള്ള സംഘര്‍ഷവും വര്‍ദ്ധിപ്പിക്കില്ലെന്നും ആഗോള സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും പരസ്പരം ഉറപ്പ് നല്‍കിയതായി മോദി വ്യക്തമാക്കി. നേരത്തേ നടന്ന വുഹാന്‍ അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം, ചെന്നൈ ചാപ്റ്റര്‍ ഇന്ത്യ – Read More …

ജമ്മുകശ്മീരില്‍ വാര്‍ത്താവിനിമയ വിതരണം പുനഃസ്ഥാപിക്കും

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ രണ്ട് മാസമായി തുടരുന്ന എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കാന്‍ തീരുമാനം. ‘തിങ്ങളാഴ്ച ഉച്ചയോടെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങളും പുനഃസ്ഥാപിക്കും’ എന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ പറഞ്ഞു. ഇന്ത്യ ചൈന ഉച്ചകോടി തുടരുന്നതിനിടെയാണ് തീരുമാനം . ഇന്ത്യന്‍ ഭരണഘടന ജമ്മുകശ്മീരിന് Read More …

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിന് ഒരുങ്ങി വിശ്വാസികള്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്. ഞായറാഴ്ചയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി മാര്‍പാപ്പ പ്രഖ്യാപിക്കുന്നത്. ചടങ്ങിന് സാക്ഷിയാകാന്‍ മറിയം ത്രേസ്യയുടെ കുടുംബവും മുതിര്‍ന്ന വൈദികരും ജനപ്രതിനിധികളും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. നാട്ടിലുള്ള വിശ്വാസികള്‍ക്ക് ചടങ്ങ് കാണാനായി കുഴിക്കാട്ടുശ്ശേരിയില്‍ പ്രത്യേക Read More …

ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നു ; ശ്രീധരന്‍പിള്ള

കോന്നി: ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുന്നുവെന്ന് പി എസ് ശ്രീധരന്‍പിള്ള. എല്ലാ വോട്ടുകളും സുരേന്ദ്രനിലേക്ക് എന്ന നിലയില്‍ കോന്നിയിലെ സാഹചര്യം മാറിയെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബിജെപി അനുകൂല നിലപാടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. കോന്നിയിലെ ക്രൈസ്തവ വോട്ടുറപ്പിക്കാന്‍ മതനേതൃത്വങ്ങളെ കണ്ടിരുന്നുവെന്ന് പറഞ്ഞ ശ്രീധരന്‍ പിള്ള കോന്നിയിലടക്കം പിന്തുണ ഉറപ്പെന്നും പറഞ്ഞു. തുഷാറിന്‍റെ തോല്‍വി പ്രവചനം ഓരോരുത്തരുടെയും Read More …

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരം, പ്രതിപക്ഷം വര്‍ഗീയ കാര്‍ഡിറക്കുന്നു: വിമര്‍ശനവുമായി പിണറായി

മഞ്ചേശ്വരം: ഉപതിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരമായി ജനങ്ങള്‍ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടെതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയം പറയുന്നില്ല. Read More …