ഹിന്ദിയെക്കാളും ഹിന്ദുവിനെക്കാളും വലുതാണ് ഇന്ത്യ; അമിത് ഷാക്ക് മറുപടിയുമായി ഉവൈസി

ന്യൂഡല്‍ഹി: ഹിന്ദി ദിവസിനോടനുബന്ധിച്ച്‌ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവനക്ക് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി എം.പി. ട്വിറ്ററിലൂടെയായിരുന്നു ഉവൈസിയുടെ പ്രതികരണം. ഹിന്ദി എല്ലാവരുടെയും മാതൃഭാഷ അല്ല. ഈ രാജ്യത്തെ വിവിധ മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്കാരം എന്നിവക്കുള്ള Read More …

വഴക്ക് പറഞ്ഞ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു

ചെന്നൈ: ചെന്നൈയില്‍ കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ മേലുദ്യോഗസ്ഥനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സൈനികന്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ പല്ലാവരത്തുള്ള കരസേനാ ക്യാമ്ബിലാണ് സംഭവം. കരസേനയില്‍ ഹവില്‍ദാറായിരുന്ന ഉത്തരാഖണ്ഡ് സ്വദേശി പ്രവീണ്‍കുമാര്‍ ജോഷിയെ റൈഫിള്‍മാനായ പഞ്ചാബ് സ്വദേശി ജഗ്‌സീര്‍ സിങാണ് വെടിവെച്ചു കൊന്നത്. ജോലിക്കെത്താന്‍ താമസിച്ചതിനും ജോലിയില്‍ വീഴ്ച വരുത്തിയതിനും ജഗ്‌സീര്‍ സിങിനെ പ്രവീണ്‍കുമാര്‍ വഴക്ക് പറയുകയും Read More …

ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി നാളെ. ജലോത്സവത്തോടനുബന്ധിച്ച്‌ പമ്ബാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമുള്‍പ്പെടെയുള്ള അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തും. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്. നാളെ ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. രണ്ട് ബാച്ചുകളായി നടക്കുന്ന വള്ളംകളിയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് Read More …

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു

കോഴിക്കോട്: കോഴിക്കോട് ചെലവൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വിഷം കഴിച്ചു. ചെലവൂര്‍ സ്വദേശിയായ ശോഭയെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് രാഘവനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറേക്കാലമായി മനസിക രോഗത്തിനുള്ള ചികിത്സയിലായിരുന്നു രാഘവന്‍. ഇത് തന്നെയാകാം കൊലപാതകത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം Read More …

രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചും ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും; മരണത്തെ വിളിച്ചു വരുത്തുന്ന സ്വര്‍ണ്ണക്കടത്ത് രീതി

കരിപ്പൂര്‍: സ്വര്‍ണക്കടത്തു തടയാന്‍ ആധുനിക യന്ത്രങ്ങളുമായി വിമാനത്താവളങ്ങള്‍ ഉണര്‍ന്നിരിക്കുമ്ബോള്‍, ശരീരത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിക്കുന്ന പഴയകാല കടത്തു രീതിയുമായി കള്ളക്കടത്തു സംഘങ്ങള്‍. ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും ശരീരത്തില്‍ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന അതിസാഹസിക രീതിയാണു സജീവമാകുന്നത്. അടുത്തിടെ കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടിയ കേസുകളില്‍ ഏറെയും ഇങ്ങനെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചവയാണ്. സ്വര്‍ണത്തരികള്‍ മറ്റു ചില പൊടികള്‍ക്കൊപ്പം കുഴമ്ബുരൂപത്തിലാക്കുന്നതാണ് Read More …

രാഷ്ട്രത്തിന് ഏകീകൃതമായ ഒരു ഭാഷ അനിവാര്യം: ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ലോകത്തിന് മുന്നില്‍ രാജ്യത്തെ അടയാളപ്പെടുത്താന്‍ പൊതുവായ ഒരു ഭാഷയുണ്ടായിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഒരു രാജ്യം ഒരു ഭാഷ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഹിന്ദി ഭാഷയെ ഉപയോഗിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. Read More …

യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം സിപിഎമ്മിന് വേണ്ട; ഉമ്മന്‍ ചാണ്ടി

 ഭരണ നേട്ടം കൊണ്ട് പാലായില്‍ ജയിക്കാമെന്ന വിശ്വാസം ഇടതുമുന്നണിക്ക് ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിണറായിക്ക് അവകാശപ്പെടാന്‍ നേട്ടങ്ങളില്ലെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം മൂന്നിലൊന്ന് പോലും ആയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പാലായില്‍ പറഞ്ഞു. വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരാണിതെന്ന് ആരോപിച്ച ഉമ്മന്‍ ചാണ്ടി പിണറായി വിജയന് ഉദ്ദേശ ശുദ്ധിയില്ലെന്നും ആരോപിച്ചു. യു‍ഡിഎഫിലെ വിള്ളല്‍ മുതലെടുക്കാമെന്ന വ്യാമോഹം Read More …

സൗദിയില്‍ അരാംകോ എണ്ണ ഫാക്ടറികളില്‍ ഡ്രോണ്‍ ആക്രമണം; വന്‍ അഗ്നിബാധ

ജിദ്ദ: സൗദി അറേബ്യയിലെ രണ്ട്അരാംകോ എണ്ണ ഫാക്ടറികളില്‍ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍വന്‍ അഗ്നിബാധ ഉണ്ടായി. അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. അബ്ഖൈക്കിലെ അരാംകോ പ്ലാന്‍റിലേക്കും ഖുറൈസിലെ എണ്ണപ്പാടത്തേക്കുമാണ് ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ആക്രമണമുണ്ടായത്. ഡ്രോണ്‍ ആക്രമണമാണെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. നേരത്തെ അരാംകോ ഏണ്ണപ്പാടങ്ങള്‍ക്ക് നേരെ ഹൂതി ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ഇൗ ആക്രമണത്തിണന് പിന്നില്‍ Read More …