ജാക്ക് മാ ആലിബാബയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞു

ഇ-കൊമേഴ്‌സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ പടിയിറങ്ങി. ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. 1999ല്‍ അലിബാബ സ്ഥാപിക്കുന്നതിനു മുന്‍പ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്റെ 55ാം വയസ്സിലാണ് മാ വിരമിച്ചത്. അസൂയാവഹമായ നേട്ടങ്ങളാണ് അലിബാബയും മായും എത്തിപ്പിടിച്ചത്. 2018ലെ കണക്കുകള്‍ പ്രകാരം 420.8 ബില്യണ്‍ ഡോളറാണ് Read More …

മിനിമം പോലും താങ്ങാനാവില്ല, മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രം ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി

തിരുവനന്തപുരം: ഉയര്‍ന്ന പിഴ വ്യവസ്ഥ ചെയ്യുന്ന മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് നിയമമന്ത്രി എ കെ ബാലന്‍. ഇതിനായി എംപിമാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും എ കെ ബാലന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവിലെ നിയമം മോട്ടോര്‍ വാഹനവ്യവസായത്തെ തന്നെ ഇല്ലാതാക്കും. എങ്ങനെയാണ് ഇത്തരത്തിലുളള ഒരു നിയമം രാജ്യത്ത് നടപ്പിലായത് എന്ന് അറിയില്ല. Read More …

നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് പിടിയില്‍

കാഞ്ഞിരപ്പള്ളി: നിരവധി മോഷണക്കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു . മലയാറ്റൂര്‍ മുത്തേടത്ത് അയ്യമ്ബുഴ ബേബി(68)യാണ് പിടിയിലായത്. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരപ്പള്ളിയില്‍ നടന്ന മോഷണശ്രമങ്ങളുടെ ഭാഗമായി പോലീസ് വെള്ളിയാഴ്ച നടത്തിയ രാത്രികാല പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . സഹൃദയ വായനശാലയുടെ വരാന്തയില്‍ ഇയാളെ സംശയാസ്പദമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മറ്റ് കേസുകളില്‍ Read More …

മുഖ്യമന്ത്രിയടക്കം കക്ഷിരാഷ്ട്രീയം മറന്ന് സഹായിച്ചുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: ചെക്ക് കേസിന് പിന്നില്‍ സി.പി.എം. ആണെന്ന ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തള്ളി തുഷാര്‍ വെള്ളാപ്പള്ളി. കക്ഷിരാഷ്ട്രീയത്തിനതീതമായി നല്ല പിന്തുണയാണ് തനിക്ക് ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം.എ.യൂസഫലി, മാതാ അമൃതാനന്ദമയി അടക്കമുള്ളവരും പ്രവാസികളും തന്നെ സഹായിച്ചുവെന്നും തുഷാര്‍പറഞ്ഞു.ദുബായില്‍നിന്ന് തിരിച്ചെത്തിയ ശേഷം ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ ഉപതിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. എന്‍.ഡി.എയ്‌ക്കൊപ്പമാണെന്നും പ്രചാരണത്തില്‍ Read More …

ഒരു രാജ്യം ഒരു ഭാഷ : അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല

തിരുവനന്തപുരം : രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാഷാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിഭജനത്തിന്റെയും വേര്‍തിരിവിന്റെയും സംഘപരിവാര്‍ അജണ്ടയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എല്ലാ ഭാഷകള്‍ക്കും തുല്യപ്രധാന്യമാണ് ഉള്ളത്. ഹിന്ദിക്ക് പ്രത്യേക രാഷ്ട്ര ഭാഷാ പദവിയില്ല. Read More …

മാനന്തവാടിയില്‍ വന്‍ വ്യാജ വാറ്റ് വേട്ട; 3 പേര്‍ പിടിയില്‍

കല്‍പ്പറ്റ: മാനന്തവാടി മേഖലയില്‍ വന്‍ വ്യാജ വാറ്റ് വേട്ട. കാട്ടി മൂല, വെണ്‍മണി വാളാട് ടൗണ്‍, മേലേ വരയാല്‍ എന്നിവിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടി. രണ്ട് സംഭവങ്ങളിലായി മൂന്ന് പേര്‍ അറസ്റ്റിലായി. വാളാട് എടത്തന കരയോത്തിങ്കല്‍ ബാലചന്ദ്രന്‍ (51), ആലക്കല്‍ പുത്തന്‍മിറ്റം വെള്ളന്‍ എന്ന Read More …

നിഷയെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യുമെന്ന് എംഎം മണി

പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണിയെ യുഡിഎഫ്. സ്ഥാനാര്‍ഥിയാക്കാത്തത് ഇടതുമുന്നണിക്ക് ഗുണംചെയ്യുമെന്ന് മന്ത്രി എം.എം.മണി. പാലായില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു നിഷ ജോസ് കെ.മാണിയെ പുകഴ്ത്തി മന്ത്രി മണിയുടെ പ്രസംഗം. രാഷ്ട്രീയത്തില്‍ പ്രവത്തന പരിചയമൂുള്ള വനിതയാണ് നിഷയെന്നും നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതിരിക്കാന്‍ പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വവുമായി ഗൂഢാലോചന നടത്തിയെന്നും എം.എം. മണി ആരോപിച്ചു. പാലാ Read More …

നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയില്‍പെട്ട് യുവാവ് മരിച്ചു

മലപ്പുറം: കുറുവ മിനാര്‍കുഴി രായിപറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബസിനടിയില്‍ പെട്ട് യുവാവ് മരിച്ചു. മലപ്പുറം ആലത്തൂര്‍പടി ജെ.ഹൗസ് കാലയില്‍ വീട്ടില്‍ ജിജോ (19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജിജോ സഞ്ചരിച്ച ബൈക്ക് വളവില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ ജിജോ കുടുംബത്തോടൊപ്പം ആലത്തൂര്‍പടിയിലായിരുന്നു Read More …