പ്ലാവില കാണിച്ചാല്‍ പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ… കോണ്‍ഗ്രസിനെ പരിഹസിച്ച് പിണറായി വിജയന്‍
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ബി.ജെ.പി.യില്‍ ചേക്കേറുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായികോണ്‍ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പണ്ടുതൊട്ടേ പറയുന്നതാണ്. അതിന്റെ തെളിവുകളാണിപ്പോള്‍ നടക്കുന്നത്. കോണ്‍ഗ്രസുകാര്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ കഴിയില്ല. Read More …
