സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 120 രൂപ വര്‍ദ്ധിച്ചു

കൊച്ചി: ഇന്നത്തെ സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. 120 രൂപ വര്‍ദ്ധിച്ച്‌ പവന് 25,800 രൂപ എന്ന നിരക്കിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച്‌ 3,225 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ മാസത്തില്‍ മാത്രം പവന് 880 രൂപയുടെ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്

ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും

ഹജ്ജ് ക്യാമ്ബിന് ഇന്ന് നെടുമ്ബാശേരിയില്‍ തുടക്കമാകും. ക്യാമ്ബിന്റെ ഉദ്ഘാടനം നെടുമ്ബാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. ആദ്യ വിമാനം നാളെ പുറപ്പെടും. നാളെ മുതല്‍ ഈ മാസം 17 വരെ എട്ടു സര്‍വീസുകളാണ് നെടുന്വാശേരിയില്‍ നിന്നുണ്ടാവുക. ഉച്ചക്കു ശേഷമാണ് എല്ലാ സര്‍വീസുകളും. ആദ്യ സംഘം തീര്‍ഥാടകരുമായി ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വിമാനം Read More …

ശബരിമല പാതയിലും പുലി; ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

പത്തനംതിട്ട; ശബരിമല പാതയില്‍ പുള്ളിപ്പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പത്തനംതിട്ട മണ്ണാരക്കുളഞ്ഞി- പമ്ബ ശബരിമല പാതയില്‍ ഉാഹയ്ക്കും പ്ലാപ്പള്ളിക്കും മധ്യേ ചെളിക്കുഴി ഭാഗത്താണ് കഴിഞ്ഞ ദിവസം പുള്ളിപുലിയെ കണ്ടത്. ചിറ്റാര്‍ മീന്‍കുഴി വടക്കേക്കരയ്ക്ക് പിന്നാലെയാണ് ശബരിമല പാതയിലും പുലിയെ കാണുന്നത്. വ്യാഴാഴ്ച വൈകിട്ട് 5.45 ന് നടുറോഡിലായാണ് പുലിയെ കണ്ടത്. അതിനാല്‍ ഇരുചക്രവാഹന യാത്രക്കാര്‍ സൂക്ഷിക്കണമെന്ന് Read More …

യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കാന്പസില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. അടിപിടിക്കിടെ ഒരു വിദ്യാര്‍ഥിക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇന്നുമുണ്ടായിരിക്കുന്നത്.

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി: സ്പീക്കര്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂ ഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി ഉത്തരവിനെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അതേസമയം രാജി കത്തുകളില്‍ തീരുമാനം എടുക്കാനുള്ള അവകാശം സ്പീക്കര്‍ക്കുണ്ടെന്ന് എന്‍.കെ രമേശ് കുമാര്‍ Read More …

സഭാ സ്വത്തുക്കള്‍ വില്‍ക്കാന്‍ അതിരൂപതക്ക് പൂര്‍ണ്ണ അവകാശം- ആലഞ്ചേരി

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോട്ടപ്പടി ഭൂമി വില്‍പ്പന ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കര്‍ദിനാളിന്‍െറ മറുപടി. ഭൂമി വില്‍ക്കാന്‍ അതിരൂപതക്ക് എല്ലാ അവകാശവുമുണ്ട്. അതില്‍ ഇടപെടാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ല. അതിരൂപതയുടെ സ്വത്താണ് വില്‍പ്പന നടത്തിയത്. സഭയുടെ സ്വത്തില്‍ അതിരൂപതക്ക് പൂര്‍ണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. Read More …

പാകിസ്​താനില്‍ വീണ്ടും മാധ്യമവിലക്ക്​: മറിയം നവാസി​െന്‍റ അഭിമുഖം സംപ്രേക്ഷണം ചെയ്​തില്ല

ഇസ്​ലമാബാദ്​: പാകിസ്​താനില്‍ വീണ്ടും മാധ്യമവിലക്കെന്ന്​ പരാതി. മുന്‍ പ്രധാനമന്ത്രി നവാസ്​ ശരീഫി​​െന്‍റ മകളും പി.എം.എല്‍.എന്‍ വൈസ്​ പ്രസിഡന്‍റുമായ മറിയം നവാസി​​െന്‍റ അഭിമുഖം സംപ്രേക്ഷണം ചെയ്യുന്നത്​ നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായെന്ന്​ പരാതിയുമായി ​െടലിവിഷന്‍ ചാനലായ ഹം ന്യൂസ്​ രംഗത്ത്​. ട്വിറ്ററിലൂടെയാണ്​ ഹം ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ നദീം മാലിക്​ ഇക്കാര്യം വെളിപ്പെടുത്തിയത്​. പാകിസ്​താന്‍ ഇലക്​ട്രോണിക്​ മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ്​ Read More …

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിജെപിയുടെ വനിതാ എംപിമാരെ കാണും, കൂടിക്കാഴ്ച ഔദ്യോഗിക വസതിയില്‍!!

ദില്ലി: ബിജെപിയുടെ വനിതാ എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലായിരിക്കും കൂടിക്കാഴ്ചയെന്നും വൃത്തങ്ങള്‍ അറിയിച്ചു. ബിജെപി ആസൂത്രണം ചെയ്ത യോഗങ്ങളുടെ പരമ്ബരയുടെ ഭാഗമായി പാര്‍ട്ടി എംപിമാരുമായുള്ള പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ആശയവിനിമയമാണിത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി കേരളത്തിന്റെ ചുമതലയുള്ള നേതാവ് ? തീരുമാനം ഉടനെന്ന് സൂചന ബിജെപി എംപിമാരുമായി പ്രധാനമന്ത്രി Read More …