കൃത്യസമയത്ത് ക്ഷണിച്ചില്ല; സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചു; വിമാനത്താവള ഉദ്ഘാടനത്തില്‍ പങ്കെടുക്കില്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് കൃത്യസമയത്ത് ക്ഷണിച്ചില്ലെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാര്‍ തന്നെ അപമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചതായി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. വ്യോമയാന മന്ത്രിയുടെ ഓഫിസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. സമ്മര്‍ദ്ദം മൂലമുള്ള Read More …
ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ എന്‍ഐഎ തീരുമാനിച്ചു
കോഴിക്കോട്: കോഴിക്കോട് ബാലുശേരിയില്‍ കള്ളനോട്ടടിച്ചതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തീരുമാനിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബാലുശേരിയിലെത്തിയത്. നോട്ട് അടിക്കുവാന്‍ ഉപയോഗിച്ച കടലാസ് വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണെന്നാണ് സൂചന. കള്ളനോട്ട് നിര്‍മ്മിക്കല്‍, കൈവശം വെയ്ക്കല്‍, വിതരണം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോ Read More …
ബുലന്ദ്ഷഹര്‍ പ്രതിക്ഷേധം; പൊലീസുകാരന്റെ മരണം ആകസ്മിക സംഭവമെന്ന് യോഗി
ലഖ്‌നൗ: ബുലന്ദ്ഷഹര്‍ പ്രതിക്ഷേധത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതൊരു ആള്‍ക്കൂട്ട കൊലപാതകമല്ലെന്നും ആകസ്മിക സംഭവമാണെന്നുമാണ് യോഗി പ്രതികരിച്ചത്. സംഭവത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുമെന്നും ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ചയായിരുന്നു ബുലന്ദ്ഷഹറില്‍ ഗോവധവുമായി ബന്ധപ്പെട്ടുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെ സുബോധ് കുമാര്‍ സിങ് Read More …
സൗദിയില്‍ വാഹനാപകടം; ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന 2 മംഗളൂരു സ്വദേശികള്‍ മരിച്ചു
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് മംഗളൂരു സ്വദേശികള്‍ മരിച്ചു. മംഗളൂരു സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ ഖാദര്‍, ഇദ്ദേഹത്തിന്റെ ഭാര്യാപിതാവ് ബാവ എന്നിവരാണ് മരിച്ചത്. ദമ്മാമില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റിയാദ്- ജുബൈല്‍ ഹൈവേയിലായിരുന്നു അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. Read More …
വാഗ്ദാനങ്ങള്‍ പാലിച്ചില്ല; കൊല്ലപ്പെട്ട സനലിന്റെ ഭാര്യ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തും
തിരുവനന്തപുരം: ഡിവൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യ വിജി സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം നടത്തും. നഷ്ടപരിഹാരവും ജോലിയും കിട്ടുവരെ സമരം ചെയ്യുമെന്ന് വിജി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ സഹായിക്കുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് വിജി പറഞ്ഞു. വീട് പണിയാനെടുത്ത വായ്പകളുടെ Read More …
സൈബര്‍ തട്ടിപ്പ് : കാമറൂണ്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തിവരികയായിരുന്ന കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി ടെന്‍യ ണ്ടയോങ്ങ് (35 വയസ്സ്), ഡോഹ് ക്വെന്‍റിന്‍ ന്വാന്‍സുവ (37 വയസ്സ്) എന്നിവരെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്തത്. പ്രതികളുടെ താമസസ്ഥലം രഹസ്യമായി ലൊക്കേറ്റ് ചെയ്ത പോലീസിനെ Read More …
ശബരിമല: സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും വേഗത്തില്‍ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജികളും വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ രീതിയില്‍ മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നായിരുന്നു കോടതി നിലപാട്. കേസ് സാധാരണ ക്രമത്തില്‍ മാത്രമേ പരിഗണിക്കൂ എന്ന വ്യക്തമായ സാഹചര്യത്തില്‍ ക്രിസ്മസ് അവധിക്ക് ശേഷമേ കോടതിയുടെ പരിഗണനയില്‍ രണ്ടു Read More …
