ശബരിമല; ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണം, സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതിയിലെ കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 23 റിട്ട് ഹര്‍ജികളും സുപ്രീംകോടതിയിലേയ്ക്ക് മാറ്റണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയ്ക്ക് എതിരാണ് ഹൈക്കോടതിയിലെ കേസുകള്‍. ഭരണഘടനയുടെ 139 എ പ്രകാരമാണ് സര്‍ക്കാരിന്റെ ഹര്‍ജി. അതേസമയം, ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു തുടര്‍ച്ചയായ നാലാം Read More …

ഉപഭോക്താക്കള്‍ക്ക് റേഷന്‍ കടകളിലെ സ്റ്റോക്ക് പരിശോധിക്കാന്‍ അവസരം

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ റേഷന്‍ കടകളിലെ സ്റ്റോക്ക് പരിശോധിക്കാന്‍ അവസരം. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമെന്നോണമാണ് ഇത്തരത്തിലൊരു അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. പൊതുവിതരണ പോര്‍ട്ടലിലാണ് ഈ സേവനം ലഭിക്കുക. ഇതിനായുള്ള കമീകരണങ്ങള്‍ ഭക്ഷ്യ വകുപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എത്ര കിലോ ഭക്ഷ്യവസ്തുക്കള്‍ കടയില്‍ എത്തിയെന്നും അതില്‍ എത്രയൊക്കെ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരവും പട്ടിക Read More …

നവോത്ഥാന സംഘടനകളെ ചെന്നിത്തല ആക്ഷേപിച്ചെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നവോത്ഥാന സംഘടനകളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധിക്ഷേപിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതി സംഘടനകള്‍ എന്ന് നവോത്ഥാന സംഘടനകളെ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണ്. ആര്‍എസ്‌എസ്-കോണ്‍ഗ്രസ് നിലപാടുകള്‍ നവോത്ഥാന മൂല്യങ്ങളെ എങ്ങനെ തള്ളിക്കളയുന്നുവെന്നതിന്റെ ആശയപരമായ അടിത്തറ കൂടിയാണ് തെളിയുന്നത്. കോണ്‍ഗ്രസ് നവോത്ഥാന പൈതൃകങ്ങളെ തള്ളിക്കളയുകയാണ്. ഇതാണ് സര്‍ക്കാര്‍ വിളിച്ചുകൂട്ടിയ യോഗത്തെ ജാതിസംഘടനകളുടെ സമ്മേളനം Read More …

നെടുമ്ബാശേരി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ തുടങ്ങി

നെടുമ്ബാശേരി: ശബരിമല തീര്‍ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക കൗണ്ടര്‍ തുടങ്ങി. സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. ആഭ്യന്തര ടെര്‍മിനലിന്‍റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുക. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന Read More …

യു എസ് നേവി അഡ്മിറല്‍ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍

മനാമ :  മിഡില്‍ ഈസ്റ്റില്‍ യു.എസ്. നേവി അഡ്മിറല്‍ ആയി സേവനം അനുഷ്ഠിച്ചിരുന്ന വൈസ് അഡ്മിറല്‍ സ്‌കോട്ട് സ്‌റ്റേര്‍ണിയെ ബഹ്‌റൈനിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് നിഗമനം. അറേബ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഗള്‍ഫ് ഓഫ് ഏഡന്‍, റെഡ് സീ, അറേബ്യന്‍ സീ തുടങ്ങിയ മേഖലകളില്‍ യു എസ് നേവല്‍ Read More …

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ എന്‍ വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായി അഡ്വ.എന്‍.വിജയകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തന്നിലേല്‍പ്പിച്ച ഉത്തരവാദിത്തം ഫലപ്രദമായും കാര്യക്ഷമതയോടെയും നിര്‍വഹിക്കുമെന്ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് പാറവിള എന്‍.വിജയകുമാറിനെ കഴിഞ്ഞയാഴ്ചയാണ് നിയമസഭയിലെ ഹിന്ദു എംഎല്‍എമാര്‍ ചേര്‍ന്ന് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ,തിരുവനന്തപുരം നന്ദന്‍കോടിലെ ആസ്ഥാന മന്ദിരത്തിലായിരുന്നു സത്യപ്രതിജ്ഞാ Read More …

ദേശീയ ദിനത്തോടനുബന്ധിച്ച്‌ യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടി

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടിയതായി അനധികൃതര്‍. പൊതുമാപ്പിലൂടെ താമസക്കാര്‍ക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസരം ഉണ്ടാ. ആഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടി വെയ്ക്കുന്നത്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഭരണകൂടം ഇങ്ങനൊരു തീരുമാനം എടുത്തത്. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നതോടെ 30 ദിവസം കൂടി Read More …

നിയമസഭാ സ്പീക്കര്‍ മറ്റൊരു ജോസഫൈനാകരുത്; വി ടി ബല്‍റാം

കൊച്ചി: നിയമസഭാ സ്പീക്കറെ പരിഹസിച്ച്‌ എം എല്‍എ വിടി ബല്‍റാം രംഗത്ത്. സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാകരുതെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിങ്ങള്‍ അലങ്കരിക്കുന്ന പദവികള്‍ക്ക് നമ്മുടെ ജനാധിപത്യത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ടെന്നും ബല്‍റാം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കര്‍ മറ്റൊരു എം സി ജോസഫൈനാവരുത്. നിങ്ങളെയൊക്കെ ആ കസേരകളിലിരുത്തിയത് Read More …