ശബരിമല ; അമിത് ഷായുടെ നിര്‍ദേശപ്രകാരം എത്തിയ സംഘം കൊച്ചിയില്‍

കൊച്ചി : ശബരിമല പ്രക്ഷോഭം സംബന്ധിച്ച റിപ്പോര്‍ട്ടു തയാറാക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരം എത്തിയ ബിജെപി ദേശീയ സംഘം കേരളത്തിലെത്തി. കോര്‍കമ്മിറ്റിയംഗങ്ങളായ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള, ഒ.രാജഗോപാല്‍ എംഎല്‍എ, ശോഭ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേഷ് എന്നിവരാണു ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ എംപിയുടെ നേതൃത്വത്തില്‍ പ്രഹ്ലാദ് ജോഷി എംപി, Read More …

ജാതീയ വിഭാഗീയത ഉണ്ടാക്കുന്നു; ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ എന്‍എസ്‌എസ്

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും എന്‍എസ്‌എസ് രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും ജാതീയ വിഭാഗീയത ഉണ്ടാക്കുന്നുണ്ടെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നവോത്ഥാനവും ശബരിമല സ്ത്രീ പ്രവേശനവും തമ്മിലെന്ത് ബന്ധമെന്നും രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് കരുതിയെങ്കില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയെന്നും എന്‍എസ്‌എസ് വ്യക്തമാക്കി. ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച Read More …

ശബരിമലയിലെ പൂജാരിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ലെന്ന് ജി.സുധാകരന്‍

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പൂജാരിമാരെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി ജി.സുധാകരന്‍. ശബരിമലയില്‍ ധര്‍ണ നടത്തിയത് ബ്രാഹ്മണരായ പൂജാരിമാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി‌. ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും പൂജാരിമാര്‍ക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഇത് ഭക്തജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വയനാട് പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി; വനംവകുപ്പ് കേസെടുത്തു

വയനാട്: വയനാട് മേപ്പാടിയില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത് മേപ്പാടി തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.

നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്ക്കലിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പത്തനംതിട്ട: നിലയ്ക്കലില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒന്‍പതംഗ സംഘത്തെയാണ് പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ പെരുംപുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പിരിഞ്ഞ് പോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാന്‍ പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. Read More …

ശബരിമല വിഷയം; ബിജെപി സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച്‌ ബിജെപിയുടെ സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. സമരം അവസാനിപ്പിച്ചതായി താന്‍ പറഞ്ഞെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ബിജെപിക്ക് എതിരാണെന്ന് മാധ്യമങ്ങള്‍ പറയുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെയും ത്രിപുരയിലെയും പോലെ ഉപതെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നതിന്റെ സൂചനയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യം Read More …

സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധിയുടെ മറവില്‍ നടക്കുന്ന രാഷ്ട്രീയ സമരങ്ങളെ പ്രതിരോധിക്കാന്‍ ജനുവരി ഒന്നിന് എല്‍ ഡി എഫ് സര്‍ക്കാര്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ നിര്‍മിച്ച്‌ സ്വാതന്ത്ര്യ സമരത്തിന്റെ പിതൃത്വം അവകാശപ്പെടാന്‍ ശ്രമിക്കുന്ന പോലെയാണ് നവോത്ഥാന പ്രസ്ഥാനവുമായി ഒരു Read More …

ആദായ നികുതി വകുപ്പ് നടത്തിയ റയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു. സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായാണ് ഇത് സൂക്ഷിച്ചിരുന്നത്. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് തുക എന്നാണ് സൂചന. അതേസമയം പ്രതികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് വിവരം.